Thursday, December 30, 2010

ഞാന്‍ നിന്നെ പ്രണയിച്ചിരുന്നോ?

ഞാന്‍ നിന്നെ പ്രണയിച്ചിരുന്നോ  ?
https://mail.google.com/mail/?ui=2&ik=6cb27b9728&view=att&th=12d386da421ca2a9&attid=0.1&disp=inline&zw
ഒരിക്കല്‍ നീ എന്റെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു .
ഞാന്‍ പോലും അറിയതെയനെ നീ എന്നിലേയ്ക്ക് കടന്നുവന്നത് .
ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചു .
        സ്വന്തനവും ആശ്വാസവും ഏകി നീ എന്റെ കൈപിടിച്ച് നടന്നു
എനിക്കൊപ്പം . ഇന്ന് നീ എന്നോട് യാത്ര മൊഴികള്‍ ചോദിക്കുകയാണ് .
ഈ സ്വരം ആത്യം ഞാന്‍ ഒരു സ്വപ്നം ആണെന്ന് വിശ്വസിക്കാന്‍ ആഗ്രഹിച്ചു .
പക്ഷെ പിന്നിട് ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു ......
                   അതെ നീ എന്നെ ഉപേക്ഷിച് പോകുകയാണ് കണ്ണെത്താ ദൂരത്തേക്ക് ...
മൌനയായി ..........            
നീ എനിക്ക് ഒത്തിരി നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ചു. നീ  എന്നെ , തലോടി ,സ്നേഹിച്ചു ,
,
എന്റെ  മനസ് വേദനിക്കുന്നു . നിന്റെ വേര്‍പാട് സഹിക്കാന്‍  എനിക്കയില്ല .
                  വേര്‍പാടിന്റെ വേദന അനുഭവിക്കാത്തവര്‍ ആരും ഉണ്ടാവില്ല ....
നിന്നെ വേര്പെട്ടല്ലേ മതിയാകൂ ..... ഞാന്‍ നിന്നെ വേദനിപ്പിച്ചുണ്ടാകം അതിനു
മാപ്പ്  ...... 2010 -നിനക്ക് വിട ...... .ശുഷ്ക്കമയവ കാലയവനികയില്‍ മറയുകയും
പുതിയത് മുളച്ചു വരുകയും അതാണല്ലോ ജീവിതം .......
   
    
      ഇനി 2011- നിനക്ക് സ്വാഗതം .......
എല്ലാവര്‍ക്കും ഐശ്വര്യാ പൂര്‍ണ്ണമായ പുതു വര്‍ഷം പ്രാര്‍ത്ഥന പൂര്‍വ്വം
ആശംസിക്കുന്നു ........

Wednesday, December 8, 2010

KAZHCHA TWO GIRLS



ഇത് ഞങ്ങളുടെ കഥ .
വയനാട് വിഷന്‍ ചാനല്‍ ക്യാമറയില്‍ പകര്‍ത്തിയത്   

Monday, December 6, 2010

ഓര്‍ക്കുക

           ഓര്‍ക്കുക

ഓര്‍ക്കുക ഇന്നു ഞാന്‍ നാളെ നീ
കറുത്ത മേഘങ്ങള്‍ക്കിടയിലേക്ക് 
മറയുന്ന സൂര്യനെപ്പോല്‍  
വര്‍ണ്ണശബളിതമാം വേഷഭൂക്ഷാദികളഴിച്ച്
അരങ്ങോഴിഞ്ഞ് മറയേണ്ടുന്നു നാം  
കറുത്ത മേഘങ്ങള്‍ക്കിടയിലേക്ക് 
അന്ന്‍ അടയുന്നു, പൂര്‍ണ്ണമാകുന്നു
ചരിത്രപുസ്തകത്തിലെ
പുതിയൊരധ്യായം കൂടി
പൊടിപുരളാതെ,
പിച്ചിച്ചീന്തപ്പെടാതെ,
ഈ പുസ്തകതാളുകള്‍ നാളെ    
സൂക്ഷിച്ചീടണമെങ്കില്‍
മഹനീയമാം വിധം തെളിയിക്കുക
നീ നിന്‍ അഭിനയ ചാതുര്യമീ - 
ലക്ഷോപലക്ഷം സദസ്യര്‍ക്കു മുന്നില്‍
                                           സുമി ജോണ്‍

Sunday, December 5, 2010

മനുഷ്യാവകാശ ദിനം

മനുഷ്യാവകാശ ദിനം : ഇന്ന്‍ ഇത് അവകാശ ദിനമോ ?. 
ഡിസംബര്‍ 10

മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതെ, എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്.

1948
ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു.
എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്‍ഡും ഈ ദിനത്തിലാണ് നല്കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാറേതര സംഘടനകള്‍ ഈ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഇതൊക്കെയുണ്ടെങ്കിലും ലോകത്ത് പലയിടങ്ങളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെയുണ്ട് ഇത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് പശ്ചിമബംഗാളിലെ നന്ദിഗ്രാമിലേത്. വ്യവസാ‍യം തുടങ്ങാനായി നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുത്ത സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയുണ്ടായി.എന്‍ഡോസള്‍ഫാന്‍ ഭീക്ഷനിയില്‍ കാസര്‍ക്കോട് ജീവിക്കാനുള്ള അവകാശങ്ങള്‍ പോലും നഷ്ടപെട്ട ഒരു ജനത........ എല്ലാവരെയും പോലെ സമൂഹത്തിന്റെ മുഖ്യ നിരയില്‍
നില്ക്കാന്‍ ആഗ്രഹിക്കുന്ന വികലാംഗങ്ങര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സ്വപ്‌നങ്ങള്‍ മാത്രമാകുമ്പോള്‍ ........ സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും തല്ലപെടുമ്പോള്‍ ....
ഈ ദിനത്തിന്റെ പ്രസശക്തി എന്താണെന്നു ചിന്ടിക്കേണ്ട വിഷയമാണ്ണ്‍ ...... ഇന്ന്‍ ജനത നിരവതി അവകാശലഗനങ്ങള്‍ അനുഭവിക്കുന്നു
അവകാശങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ ദിനം അവരുടെ ജീവിതത്തില്‍  എന്ത് പ്രാധാന്യം നല്‍കുന്നു .....?
    
സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് പ്രശ്നം രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രദേശത്തുണ്ടായവര്‍ക്ക് ഉള്ള നഷ്ടം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃഷി ചെയ്യുന്ന ഭൂമി നഷ്ടപ്പെടുന്നത് വേദനാജനകം തന്നെയാണ്. അത് ബലമായി വ്യവസായവത്കരണത്തിനായി ഏറ്റെടുത്തത് മനുഷ്യാവകാശ ലംഘനം തന്നെയായിരുന്നല്ലോ. മനുഷ്യന്റെ അവകാശങ്ങള്‍ ഇന്ന്‍ സംരക്ഷിക്കപെടുന്നുണ്ടോ ? എന്നാ ചോദ്യം എവിടെ പ്രസക്തമാണ്........ മനുഷ്യന്റെ അവകാശങ്ങള്‍ ഇന്ന്‍ സംരക്ഷിക്കപെദാന്‍ കഴിയുന്നുണ്ടോ?

Thursday, December 2, 2010

ഡിസംബര്‍ 3 :ഇത് എന്റെ ഡേ

ലോക വികലാംഗ ദിനം 

ഇത് എന്റെ ഡേ ഇത് ഞങ്ങളുടെ ഡേ
https://mail.google.com/mail/?ui=2&ik=6cb27b9728&view=att&th=12ca636a05f38148&attid=0.1&disp=inline&zw 
"എന്റെ വൈകല്യമാണ​‍് എന്റെ ശക്തി" എന്ന് കരുതുക ഒത്തിരി ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ 
വികലാംഗരായ അനുജത്തിമാര്‍  ജിമി & സുമി വയനാട് ,

Tuesday, November 30, 2010

ഡിസംബര്‍ 1


ഡിസംബര്‍ 1 : ലോക എയ്ഡ്സ് ദിനം 

ഏച്ച് ഐ ബി എന്ന രോഗകാരി  വരുത്തുന്ന മാരകമായ രോഗമാണ് എയ്ഡ്സ് .
ഈ മാരക രോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ ,ആരോഗ്യമുള്ള ഒരു സമൂഹത്തെ,
ലോകത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ 1 ഈ ദിനമായി ആചരിക്കുന്നത്.
  1988 മുതല്‍ ഈ ദിനം ആചരിച്ചു വരുന്നു .

ഈ രോഗത്തെ വെറുക്കുന്നതിനൊപ്പം ജനത ഈ രോഗികളെയും വെറുക്കുന്നു .

"രോഗത്തെ വെറുക്കുക രോഗിയെ സ്നേഹിക്കുക "

Sunday, November 28, 2010

പഴശ്ശി ദിനം

നമ്മെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ പോരാടി വീര മൃത്യു വരിച്ച 
വീര പഴശ്ശി രാജയുടെ രക്തസാക്ഷി ദിനം on 30 th നവംബര്‍

 Kerala Varma Pazhassi Raja was born into Padinjare Kovilakam of Purannatt Swarupam, the royal dynasty of the princely state of Kottayam. This Padinjare Kovilakam or Western Branch of this royal dynasty was located at Pazhassi. So came the popular name Pazhassi Raja. The Kingdom of Kottayam covers what is today the Thalassery taluk (1000 km2) of the Kannur District. The head-quarters of this kingdom was located in Pazhassi Kottayam, a small town not far from Tellicherry (otherwise known as Thalassery)



പഴശ്ശി കുടീരം (മാനന്തവാടി )

Friday, November 26, 2010

താജ് ദുരന്തം ഇന്ന്‍ രണ്ട് വര്‍ഷം

taj-hotel-fire.jpg
താജ് ദുരന്തം ഇന്ന്‍ രണ്ട് വര്‍ഷം  ........രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി
ജീവത്യാഗം വരിച്ച ധീര ജവാന്‍മാരെ ഓര്‍ക്കാം ..........
ഭീകരത നാടിന്‍റെ ശാപമാണ് ഇതിനെതിരെ പോരാടാം .......

Thursday, November 25, 2010

അനന്തസീമയിലേക്ക്.....


boat sun sea sunset sky


അനന്തസീമയിലേക്ക്.....
അസ്തമയമെന്നെന്ന്‍ അറിയാതെ
തിരിയുന്നു ജീവിത ചക്രവാളങ്ങള്‍
വ്യഥകള്‍ ..വ്യര്‍ഥമാം.. കാത്തിരുപ്പുകള്‍

കണ്ണുനീരിന്‍ അഗാധകയങ്ങളുടെ  വഴികല്‍
കാലിടറി അനന്ത സീമയിലേക്ക്.....
ജീവിതമാം വണ്ടിവലിച്ച് നാം നീങ്ങുന്നു.
ശൂന്യമായ കൈകാലുകളാല്‍,ഭാരമേറിയ മനസാല്‍......
ഇടയ്ക്കു വന്നെത്തുന്ന മിന്നാമിനുങ്ങിന്‍
ഇത്തിരി വെള്ളി വെളിച്ചത്തില്‍..വേഗത്തില്‍ ....

 അപ്പഴും തുള്ളി കിതച്ച് ,വിയര്‍ത്ത് , നാം
മുമ്പോടു പോകുന്നു.
കൊഴിഞ്ഞ വസന്തം ഉള്ളിലൊതുക്കി...
തേങ്ങികരഞ്ഞ്......,ഊറിച്ചിരിച്ച്......,
കൊടും കാറ്റുപോല്‍ വന്നെത്തുന്നു ജീവിതം
നാം, വെറും പഥികര്‍ മാത്രം.......
                        

Sunday, November 21, 2010

തുടര്ക്കഥ

തുടര്ക്കഥ
മൊഴികളെ ചിതരിച്ച്
ഇരുന്നു വീഴുന്ന മൌനം
ചായമിടാത്ത ചുവരുകള്‍ക്ക്
പൊടിയുടെ കനപ്പ്
പാതിരാവഴിയിലെവിടെയോ കലമ്പുന്നവന്റെ
ഒരുതുള്ളി മദിരയില്‍ മറന്ന ദുഃഖം
പാതിമിഴിചിമ്മിയടയുന്ന നോമ്പരപൂക്കള്‍
ഇരുളില്‍ ചിതറി തെറിച്ച താരങ്ങള്‍
ഇന്നലെ ഒരുവേള കടന്നുവന്നോരാക്കാറ്റ്‌
ചെവിയില്‍ മൊഴിഞ്ഞ വാക്കുകളോ
കനലിനാള്‍ പൊള്ളുന്നു .
വെറുതെ .. വെറുതെ ....

വിടരും കോഴിയും ദിനാന്തങ്ങള്‍
അടഞ്ഞപുസ്തകത്താളിലെ മയില്‍പ്പീലി
പെരുകി മാനവും മഴക്കാറുമറിയാതെ
ഒരുതുള്ളി മഴവന്നുതോട്ടതറിയാതെ
വേനലിന്‍ ഹ്രദയം അതുനുന്ജ്ഞ്ജോരീനം അറിയാതെ
വിളര്‍ത്ത വിയര്‍ത്ത നെടുവീര്‍പ്പുകളില്‍ ഉലയുന്ന
വ്യര്തമാം കാത്തിരിപ്പുകല്‍ക്കൊടുവില്‍
കാല്‍ വിരല്‍ തുള്ളികളില്‍ വ്രഥാ
മിഴിനട്ടുമെല്ലേ പിറുപിറുത്തു
നാം ഇടറുന്ന ഹ്രദയം പിടിച്ചോതുക്കി
വീണ്ടും ഒഴുകും എഴുതുമീത്തുടര്‍ക്കഥ

-jimi

വൈകല്യങ്ങള്‍ തീരാവേദനകള്‍....

വികലാംഗര് വെറും കൗതുകവസ്തുക്കള്‍ 

https://mail.google.com/mail/?ui=2&ik=6cb27b9728&view=att&th=12c6f5f55b09f668&attid=0.1&disp=inline&zw         
















    നിയത്തിനു മുമ്പില്‍ എല്ലവരും തുല്യരാണ‍്.അവകാശങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹത എല്ലാവര്‍ക്കും ഒരുപോലെയാണ​‍്.എന്നാല്‍ അവകാശങ്ങള്‍ ചിലരുടെ കൈകളില്‍ മാത്രമാണ​‍് ഒതുങ്ങിനില്‍ക്കുന്നത്.സ്ത്രീകള്‍, വികലാംഗര്‍, തുടങ്ങിയവര്‍ സമൂഹത്തിന്റെ ചിറ്റുമതിലുകള്‍ക്കുള്ളില്‍ നിന്ന്‍ നരകയാതനകള്‍ അനുഭവിക്കുന്നു....സമൂഹത്തില്‍ അവര്‍ വെറും കൗതുകവസ്തുക്കള്‍ മാത്രമാകുന്നു.....വികലാംഗരുടെ അവസ്ഥകള്‍ അറിഞ്ഞ് വാക്കുകളില്‍ മാത്രം കാരുണ്യം ഒഴുക്കി കര്‍മ്മ മണ്ഡലങ്ങളില്‍ അവരെ പ്രദര്‍ശനവസ്തുക്കളാക്കി വന്‍ ലാഭം വാരിക്കൂട്ടാന്‍ ശ്രമിക്കുന്നവരാണ​‍് ഇന്നത്തെ സമൂഹവും മാറി മാറിവരുന്നഗവര്‍മെന്റുകളും .ഓരോദിനങ്ങള്‍ ആചരിക്കന്നതുപോലും ഉന്നതവര്‍ഗങ്ങളുടെ കീശകള്‍ ലഷ്യമാക്കിയാ​ണ​‍്...വികലാഗദിനത്തില്‍ തങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടവരാണെന്ന്‍ ആ വിധിതളര്‍ത്തിയവര്‍ക്ക് ,സമൂഹം സന്ദേശങ്ങള്‍ നല്‍കുന്നു അന്നത്തെ ആര്‍ഭാടങ്ങളിലൂടെ......,സമൂഹം ഞാന്‍ ഉള്‍പ്പെടുന്ന
വികലാംഗരെ നോക്കി കാണുന്നത് ശപിക്കപ്പെട്ടവരായും ഉപയോഗശൂന്യമായ വസ്തുക്കളായുമാണ​‍്........"എല്ലാവരേയും സമദ്യുഷ്ടിയില്‍ കണുന്ന,നയിക്കുന്ന വിസ്വാസങ്ങളിലെ ഈശ്വരന്‍മാരുടെ സ്യുഷ്ടിയില്‍പോലും വിവേചനങ്ങള്‍ ഏറ്റുവാങ്ങുവാന്‍ വിധിക്കപെട്ടവര്‍ !! ".......ലോകത്തിന്റെ ഭാരമായാണ​‍് ഏവരും വീക്ഷിക്കുന്നത്. ഗവര്‍മെന്റുകള്‍..,നിയമങ്ങള്‍ ,എല്ലാം ഞങ്ങളെ പീഡിപ്പിക്കുന്നു.....,ഞങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നിയമസംഹിതകളില്‍ മാത്രം.
സാമൂഹിക,സാംസ്കാരിക ,മറ്റ് എല്ലാ രംഗങ്ങങ്ങളിലും പിന്തള്ളുന്നു.......വിദ്യാര്‍ത്തികള്‍ക്ക് വിദ്യഭ്യാസത്തിനുള്ള അവകാശങ്ങള്‍ പോലും.... ഇത് എന്റെ ജീവിതത്തിലെ ഒരു സത്യമാണെ 

ന്നത് പ്രത്യേഗം സൂചിപ്പിക്കുന്നു .
                                 ഇന്റെനാല്‍ മാര്‍ക്കും ക്രെഡിറ്റും സെമെസ്റെരും ആരോഗ്യമുള്ളവര്‍ക്ക് മാത്രം.
വികലാംഗരുടെ അവകാശങ്ങള്‍ നേടാന്‍ അവരെ സംരക്ഷിക്കാം ഉപ്പുകൂനുകള്‍ പോലെ പലഭാഗത്തും അനവദി സഘടനകള്‍ ഉതിച്ചുയരുന്നു അവരും ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നു 
(കൂടുതലും  ).
                          മനുഷ്യന്‍ എന്ന സ്ഥാനം പോലും ലഭിക്കുവാന്‍ ഭാഗ്യമില്ലാത്ത ഞങ്ങളേ
പോലുള്ളവര്‍ ...,സമൂഹത്തിന്റെ മര്‍ദ്ദനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങുമ്പോള്‍ അവകാശങ്ങള്‍ എവിടെ? മനുഷ്യന്റെ അവകാശങ്ങള്‍ എന്ത്? സമൂഹം എന്തിനു ഞങ്ങളെ പോലുള്ളവരെ വേട്ടയാടുന്നു  ?

വൈകല്യങ്ങള്‍ തീരാവേദനകള്‍....

വികലാംഗര് വെറും കൗതുകവസ്തുക്കള്‍ നിയത്തിനു മുമ്പില്‍ എല്ലവരും തുല്യരാണ​‍്.അവകാശങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹത എല്ലാവര്‍ക്കും ഒരുപോലെയാണ​‍്.എന്നാല്‍ അവകാശങ്ങള്‍ ചിലരുടെ കൈകളില്‍ മാത്രമാണ​‍് ഒതുങ്ങിനില്‍ക്കുന്നത്.സ്ത്രീകള്‍, വികലാംഗര്‍, തുടങ്ങിയവര്‍ സമൂഹത്തിന്റെ ചിറ്റുമതിലുകള്‍ക്കുള്ളില്‍ നിന്ന്‍ നരകയാതനകള്‍ അനുഭവിക്കുന്നു....സമൂഹത്തില്‍ അവര്‍ വെറും കൗതുകവസ്തുക്കള്‍ മാത്രമാകുന്നു.....വികലാംഗരുടെ അവസ്ഥകള്‍ അറിഞ്ഞ് വാക്കുകളില്‍ മാത്രം കാരുണ്യം ഒഴുക്കി കര്‍മ്മ മണ്ഡലങ്ങളില്‍ അവരെ പ്രദര്‍ശനവസ്തുക്കളാക്കി വന്‍ ലാഭം വാരിക്കൂട്ടാന്‍ ശ്രമിക്കുന്നവരാണ​‍് ഇന്നത്തെ സമൂഹവും മാറി മാറിവരുന്നഗവര്‍മെന്റുകളും .ഓരോദിനങ്ങള്‍ ആചരിക്കന്നതുപോലും ഉന്നതവര്‍ഗങ്ങളുടെ കീശകള്‍ ലഷ്യമാക്കിയാ​ണ​‍്...വികലാഗദിനത്തില്‍ തങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടവരാണെന്ന്‍ ആ വിധിതളര്‍ത്തിയവര്‍ക്ക് ,സമൂഹം സന്ദേശങ്ങള്‍ നല്‍കുന്നു അന്നത്തെ ആര്‍ഭാടങ്ങളിലൂടെ......,സമൂഹം ഞാന്‍ ഉള്‍പ്പെടുന്ന
വികലാംഗരെ നോക്കി കാണുന്നത് ശപിക്കപ്പെട്ടവരായും ഉപയോഗശൂന്യമായ വസ്തുക്കളായുമാണ​‍്........"എല്ലാവരേയും സമദ്യുഷ്ടിയില്‍ കണുന്ന,നയിക്കുന്ന വിസ്വാസങ്ങളിലെ ഈശ്വരന്‍മാരുടെ സ്യുഷ്ടിയില്‍പോലും വിവേചനങ്ങള്‍ ഏറ്റുവാങ്ങുവാന്‍ വിധിക്കപെട്ടവര്‍ !! ".......ലോകത്തിന്റെ ഭാരമായാണ​‍് ഏവരും വീക്ഷിക്കുന്നത്. ഗവര്‍മെന്റുകള്‍..,നിയമങ്ങള്‍ ,എല്ലാം ഞങ്ങളെ പീഡിപ്പിക്കുന്നു.....,ഞങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നിയമസംഹിതകളില്‍ മാത്രം.
സാമൂഹിക,സാംസ്കാരിക ,മറ്റ് എല്ലാ രംഗങ്ങങ്ങളിലും പിന്തള്ളുന്നു.......വിദ്യാര്‍ത്തികള്‍ക്ക് വിദ്യഭ്യാസത്തിനുള്ള അവകാശങ്ങള്‍ പോലും.... ഇത് എന്റെ ജീവിതത്തിലെ ഒരു സത്യമാണെ 

ന്നത് പ്രത്യേഗം സൂചിപ്പിക്കുന്നു .
                                 ഇന്റെനാല്‍ മാര്‍ക്കും ക്രെഡിറ്റും സെമെസ്റെരും ആരോഗ്യമുള്ളവര്‍ക്ക് മാത്രം.
വികലാംഗരുടെ അവകാശങ്ങള്‍ നേടാന്‍ അവരെ സംരക്ഷിക്കാം ഉപ്പുകൂനുകള്‍ പോലെ പലഭാഗത്തും അനവദി സഘടനകള്‍ ഉതിച്ചുയരുന്നു അവരും ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നു 
(കൂടുതലും  ).
                          മനുഷ്യന്‍ എന്ന സ്ഥാനം പോലും ലഭിക്കുവാന്‍ ഭാഗ്യമില്ലാത്ത ഞങ്ങളേ
പോലുള്ളവര്‍ ...,സമൂഹത്തിന്റെ മര്‍ദ്ദനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങുമ്പോള്‍ അവകാശങ്ങള്‍ എവിടെ? മനുഷ്യന്റെ അവകാശങ്ങള്‍ എന്ത്? സമൂഹം എന്തിനു ഞങ്ങളെ പോള്ളവരെ വേട്ടയാടുന്നു  ?

Tuesday, November 16, 2010

A Little mother

https://mail.google.com/mail/?ui=2&ik=6cb27b9728&view=att&th=12c58cc2929ac83a&attid=0.1&disp=inline&zw 
കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തില്‍ ......ഇവര്‍ .......
ബാല്യം അനുഭവിക്കാന്‍ കഴിയാതെ പോയവര്‍ ..........
ശൈശവ  വിവാഹം നിയമങ്ങള്‍ തടഞ്ജിട്ടുന്ടെങ്കിലും .......
ഒന്നും അറിയാത്ത ഇ പ്രായത്തില്‍ അരച്ചനും അമ്മയും ആകുക .
നമ്മെ ഞെട്ടിക്കുന്ന വാര്‍ത്ത.    

fate of a handicapped girl

https://mail.google.com/mail/?ui=2&ik=6cb27b9728&view=att&th=12c58bfcde639875&attid=0.1&disp=inline&zw

Monday, November 15, 2010

Where computer is god and internet the umbilical cord

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍ 
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കി
ഒരു ബലി പെരുന്നാൾ കൂടി ...
ലബ്ബൈക്ക ചൊല്ലി ലക്ഷങ്ങൾ അല്ലാഹുവിന്റെ ഭവനത്തിൽ സംഗമിക്കുന്നു.
വ്രതമെടൂത്ത് വിശ്വാസികൾ ഐക്യപ്പെടുന്ന ദിനവും അണഞ്ഞു.
ആദരവും ബഹുമാനവും നഷ്ടപ്പെടുന്ന വർത്തമാന യുഗത്തിൽ
പൂർവ്വസൂരികളുടെ പാതയിൽ അടിയുറച്ച് നിൽക്കാൻ
നാഥൻ തൌഫീഖ് നല്കട്ടെ
നമ്മെ വിട്ടു പിരിഞ്ഞവർ ഖബറകത്ത്
ഖബറിലേക്കുള്ള ദൂരം കുറയുന്നധിവേഗം,
നാളെ നാമും..
നമ്മെ ഓർക്കാൻ ,
നമുക്കായ് ദു‌ആ ചെയ്യാൻ
സത് സന്താനങ്ങളുണ്ടാവട്ടെ
നൽ പ്രവൃത്തികൾ ബാക്കിയാവട്ടെ
നാടിൻ രക്ഷയ്ക്കാൻ
സാഹോദര്യത്തിനായ്
സൌഹൃദത്തിനായ് പ്രാർത്ഥിക്കാം
ഒരുമയോടെ
ഏവർക്കും ശാന്തിയും സമാധാനവും നിറഞ്ഞ ബലി പെരുന്നാൾ ആശംസകൽ
 

ശിശു ദിനാശംസകള്‍

ശിശു ദിനാശംസകള്‍

Saturday, November 13, 2010

Know your note

Counterfeit Indian Currencyകള്ളനോട്ടുകള്‍ വ്യാപകമാകുന്നു .
തിരിച്ചറിയാനാവാതെ ഇടപാടുകാര്‍ ......

പുല്പള്ളി മേഘലയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍
വ്യാപകമാകുന്നു .
9CN എന്നാ സീരിയലില്‍ ഉള്ള 500 രൂപ നോട്ടുകള്‍
കൂടുതല്‍ കണ്ടെത്തി

നോട്ടുകള്‍ തിരിച്ചറിയുക

sequritty ത്രെഡിലാണ്‌ ഏക വ്യത്യാസം
*സാധാരണ നോട്ടില്‍ sequiritty ത്രെഡില്‍ RBI എന്ന്‍
രേഖപ്പെടുതിയിരിക്കും 
*വ്യജനോട്ടില്‍ നോട്ടില്‍ തിളങ്ങുന്ന തരത്തിലുള്ള പച്ച നിറമാണ്‌ ഉള്ളത്  

Friday, November 12, 2010

Pravassi's world

പ്രവാസികള്‍ ഇനി പുറത്ത് .......
Courtesy: Weblokam.Com
പ്രവാസികളെ ഞെക്കിപ്പിഴിയാന്‍ വേണ്ടി ഇതാ പുതിയ ഒരു ബില്ല് കൂടി . NRI DTC BILL ഇത് എന്താണ്
എന്നല്ലേ.. കൊല്ലത്തില്‍ 182 ദിവസം വരെ നാട്ടില്‍ നിന്നാലും NRI ആയി കണക്കാക്കിയിരുന്ന പ്രവാസികളെ 61 ദിവസം നിന്നാല്‍ പ്രവാസികള്‍ അല്ലാതാക്കുന്ന ബില്ല്, ഇത് വരെ നികുതി നല്‍കാതിരുന്ന പ്രവാസി ഇനി അതും കൊടുക്കണം എന്ന് സാരം. പ്രവാസ ലോകത്ത് പണിയെടുത്തു കിട്ടുന്ന തുച്ചം വരുമാനക്കാര്‍ക്ക് എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്കാലം ഇനി സ്വസ്ഥമായി ആഖോഷിക്കാന്‍ കഴിയില്ല എന്ന് സാരം. നിങ്ങള്‍ അവധിക്കു വരരുത്,!! അഥവാ വന്നാല്‍ തന്നെ പെട്ടെന്ന് തിരിച്ചു പോകണം, പോയി കിട്ടുന്ന കാശ് അയച്ചു താ എന്നാണു ഇപ്പൊ സര്‍ക്കാരും പറയുന്നത്. (സ്വന്തം വീട്ടുകാര്‍ അങ്ങനെ പറയാന്‍ ആഗ്രഹിച്ചു, നേരിട്ട് പറയാറില്ലെങ്കിലും) ഇനി മരിച്ചു ശവമായി നാലാം നാള്‍ നാട്ടില്‍ വന്നാല്‍ മതി എന്ന്, സ്വന്തം എന്ന് കരുതിയ സര്‍ക്കാര്‍ അത് പറഞ്ഞു കളഞ്ഞു .!!


വെറുതെയാണോ ഇവിടേ മാവോയിസ്റ്റ് , നെക്സെൽ ആക്രമണങ്ങൽ നടക്കുന്നതു.
ആനപ്പുരത്തിരിക്കുന്നവനു പട്ടിയെ പേടിക്കണ്ട എന്നു പറഞ്ഞത് പോലെ.
ഭരണത്തിലിരിക്കുന്ന ഇവനൊക്കെ ആരെയും പേടികണ്ടല്ലൊ.


സുഹൃത്തുക്കളെ ..കോമണ്‍ വെല്‍ത്ത് ഗെയിംസ് ഒക്കെ കെങ്കേമം ആയി നടത്തി 70000
കോടി രൂപ കട്ട് മുടിച്ചു പള്ള വീര്‍പ്പിച്ചു മതിയായിട്ടില്ല..നാട്ടില്‍
ജോലി തരാന്‍ ഈ പോന്നു മക്കള്‍ക്ക് സാധികുന്നില്ല പാവം പ്രവാസികള്‍ ഇവിടെ
റൊട്ടിയും കട്ടന്‍ ചായയും തിന്നു കഷ്ടപ്പെട്ട് കൂട്ടി വയ്ക്കുന്നത് എല്ലാം
നാട്ടിലെ ബാങ്കുകളിലും മറ്റും അല്ലെ നിക്ഷേപം ഇതൊന്നും പോരഞ്ഞിട്ട് ഇനി
അവന്റെ ഒക്കെ തൊള്ള നിറക്കാന്‍ പ്രവാസി നികുതി കൂടി...



ഇന്ത്യയില്‍ ആകെ ഉള്ളത് 150 കോടി ജനങ്ങള്‍ ആണ് അതില്‍ പകുതിയില്‍ അധികം
ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ആണ് ആ പാവങ്ങള്‍ക്ക് ജോലി സാധ്യത കണ്ടു
പിടിക്കാന്‍ നമ്മുടെ നാട്ടിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്ധ്ധിപിക്കാന്‍ ഈ
70000 കോടിയുടെ പകുതി പോലും വേണ്ട ..എന്തിനരുന്നു ഈ ഗെയിംസ് എന്ന്
ചോദിച്ചാല്‍ ആര്‍കും ഉത്തരം ഇല്ല..



എല്ലാ രാജ്യത്തും ടക്സ് വാങ്ങിയാല്‍ ജനത്തിന് എന്തേലും സേവനം സര്‍ക്കാര്‍
ചെയ്യും നമ്മുടെ നാട്ടില്‍ ടക്സ് വാങ്ങി ഇവനൊക്കെ വായിക്കരി ഇടാന്‍
സൂക്ഷിച്ചു വക്കും.. 


                                                                            Adarsh Uthaman

Endosulfan.



Endolsalfan

haaaaaai



file:///C:/Documents%20and%20Settings/jimi/Desktop/123223.jpg


Sunday, November 7, 2010

വിട







 

 

വിട


കവിളിലൂടെ ഒലിച്ചിറങ്ങിയത് മനസ്സിന്റെ വിങ്ങല്‍-
പുരണ്ട മിഴിനീര്‍ കണങ്ങള്‍.
ഏകാന്തതയുടെ കടല്‍ക്കരയില്‍
എന്നെ തനിച്ചാക്കി മറവിയുടെ സീമകളിലേക്ക്,
കടലാസ്സ്‌ തോണി തുഴഞ്ഞു നീ പോവുകയാണോ?
ഒന്നുകൂടി പറയാന്‍ എന്നെ അനുവദിക്കുക
എന്തിനാണ് എന്റെ ഉള്ളിലെ
സ്നേഹത്തിന്റെ കരിന്തിരി വിളക്കില്‍
പ്രതീക്ഷകളുടെ എണ്ണ പകര്‍ന്നത്?
ഇരുണ്ട ദേഹത്തിലെ വെളുത്ത മനസ്സിനെ
മോഹങ്ങളുണര്‍ത്തി ത്രസിപ്പിച്ചത്?
എങ്കിലും ഞാന്‍ വെറുക്കില്ല,
നീ തന്ന സ്നേഹത്തിന്റെ മുറിവുകള്‍ ഞാന്‍ സൂക്ഷിക്കും,
കാലത്തിനും ഉണക്കാനാവാത്ത വ്രണമായി...
എന്റെ കണ്ണില്‍ നിന്ന് വീഴുന്നത് കണ്ണുനീരല്ല...
ജീവരക്തമാണ്.
അത് ആത്മാവിനെ പൊള്ളിക്കുമ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കും-
നിന്റെ നന്മക്കായ് , കാരണം...
നിന്റെ മൌനങ്ങള്‍, ദുഃഖങ്ങള്‍, നൊമ്പരങ്ങള്‍... എല്ലാം
എന്റെ ഇന്ജിന്ജായുള്ള മരണമാണ്.
ഞാന്‍ വിശ്വസിച്ചോട്ടെ? നീ എന്നെ വെറുക്കില്ലെന്നു
എങ്കിലും ഒന്നുമാത്രം...
ഇനിയൊരിക്കലും എനിക്ക് പഴയ കണ്ണനാവാന്‍ കഴിയില്ല.
രാധയെ വേര്‍പെട്ട കണ്ണന് ഇനിയൊരു ജീവിതം ഉണ്ടോ?

മഞ്ഞുതുള്ളി

മഞ്ഞുതുള്ളി... 





മഞ്ഞുതുള്ളി
പ്രഭാതത്തിലെ ഹിമകണം
നെയ്യുന്നു.,ഒത്തിരി സ്വപ്നങ്ങള്‍
പ്രതീക്ഷകള്‍ ..,തന്റെ മനസിന്റെ
തളിരിട്ട ചില്ലയില്‍..., പൊന്‍ന്നൂലാല്‍.
അറിയുന്നില്ല എത്രനാള്‍.........
തന്‍ ജീവിതമെന്ന്‍.
പെട്ടെന്നുവന്നെത്തുന്ന അരുണകിരങ്ങളേറ്റ്
അവ മായുന്നു..മറയുന്നു .മണ്ണില്‍നിന്ന്‍
എങ്ങോട്ട് എവിടേയ്ക്കെന്നറിയാതെ
പൊന്‍ സ്വപ്നങ്ങള്‍ വെടിഞ്ഞ്
വ്യഥകള്‍ ഉള്ളിലൊതുക്കി.....
പരിഭവം തെല്ലുമില്ലാതെ........
ആരോടും ഒരുവാക്കും മൊഴിയാതെ
ഒരിക്കലും തിരികെവരാതെ....
തിരിഞ്ഞു നോക്കാതെ...
യാത്രയാകുന്നു ഒന്നും നേടാതെ.
വെറുതെ.......വെറുതെ.......
സൂര്യന്‍ തന്‍ ഉദയാസ്തമയം പോല്‍
ഹാ ..കഷ്ടം...........
ഈ ഭൂവില്‍ ജീവിതം ഹ്രസ്വം...

എന്നെ തിരയുന്നു ഞാന്‍

 


















എന്നെ തിരയുന്നു ഞാന്‍
എനിക്കു ചുറ്റും തീക്കാറ്റ് വീശുന്നു   
എന്‍ ജീവചക്രങ്ങള്‍ തിരിയുന്നത്
നിരന്തരം അഗാധമായ കനലിലാണ് 
എന്റെ സ്വപ്നങ്ങള്‍... കോട്ടകള്‍
ഓരോന്നയി ഉടഞ്ഞുപോകുന്നു
ചിതറിയ ശില്‍പ്പങ്ങള്‍ തളര്‍ന്ന കൈകൊണ്ട്
പറുക്കുമ്പോള്‍ 

വിറയ്ക്കുന്നു..,വിയര്‍ക്കുന്നു..,
ഒഴിഞ്ഞു തുടങ്ങിയ
കളഭകൂട്ടില്‍ നിന്നും മങ്ങി
തുടങ്ങിയ ച്ജായങ്ങല്‍ വികലമാം
ബ്രഷുകള്‍ കൊണ്ട് ഉടഞ്ഞ
ശില്‍പ്പങ്ങള്‍ക്ക് നിറം ചേര്‍ക്കുമ്പോള്‍
അവ വികലമാകുന്നു..,വിരൂപമാകുന്നു...,
എന്‍ ജീവിതത്തിലെ ശേഷിച്ച
ഇത്തിരി വെട്ടവും മങ്ങുന്നു....
പകല്‍ വരാത്ത രാവുകള്‍.......
എന്റെ ചുവടുകള്‍ ഭൂമിയെ തൊടാന്‍
വെമ്പെല്‍ കൊള്ളുമ്പോള്‍
വിധിയുടെ നടനങ്ങള്‍
പിന്നിലേയ്ക്കിഴയ്ക്കുന്നു എന്നെ
തകര്‍ക്കുന്നു എന്‍ മനസിനെ
തളര്‍ത്തുന്നു എന്‍ മേനിയെ
സ്വപ്നങ്ങള്‍ സഗരരേഘകള്‍......,
സമാന്തരങ്ങള്‍...........
കണ്ണുനീരുകള്‍ വറ്റി ഇന്ന്‍
കരയാന്‍ പോലുമറിയാത്ത
കരിങ്കല്‍ പ്രതിമയാണു ഞാന്‍
അറിയാതെ ജനിച്ചു അറിയാതെ ജീവിക്കുന്നു....
പ്രായശ്ചിത്തം
തന്‍ ദുഘസാഗരത്തിനിടയില്‍
ജീവിതം തള്ളി നീക്കുന്നു
ജനിച്ചതെറ്റിനായി പ്രായശ്ശിത്തം
ചെയ്യുന്നു അന്ത്യദിനങ്ങളില്‍
ജീവിതം ശുഷ്കിച്ചു തുടങ്ങി.,
ലാളിച്ചു വളര്‍ത്തിയവര്‍ കൈയൊഴിഞ്ഞു
എന്നു കണ്ണുനീര്‍ മാത്ര ബാക്കിയാക്കി
ഇഴയുന്നു ഇവിടം കടക്കുവാന്‍
കഴിഞ്ഞ കാലത്തിലെ ,
ഓര്‍മ്മകള്‍,മധുരിക്കും ദിനങ്ങള്‍
ഓര്‍ത്തോര്‍ത്ത് മന്ദസ്മിതങ്ങള്‍ തൂകുന്നു
ഇന്നിന്റെ ഇഴയുന്ന ഗര്‍ത്തത്തിലും.
ആശ്വാസത്തിനെന്നോളം എത്തുന്നതും
വന്‍ പ്രളയങ്ങള്‍ മാത്രം........
കൊഴിഞ്ഞ കാലത്തിലെ വല്ലരിയില്‍
മൊട്ടായി,പൂവായി പിന്നെ മധുരിക്കും കനിയായി
ഇന്നവ വാടിക്കരിഞ്ഞു....,മറയുവാന്‍
ഇത്തിരി നിമിഷങ്ങള്‍ മാത്ര ബാക്കി
തന്‍ പൈതങ്ങള്‍ കൈവിട്ട്
വൃദ്ധസദനത്തിന്‍ ചുവരുകള്‍ക്കിടയില്‍
വിടരാത്ത സ്വപ്നങ്ങളെ ഓര്‍ത്ത്.....
വരാത്ത വസന്തങ്ങളെയോര്‍ത്ത്.....
കിട്ടാന്‍ കൊതിച്ച സ്നേഹത്തെയോര്‍ത്ത്
മൌനമായി തേങ്ങിക്കരഞ്ഞ്.............

Monday, November 1, 2010

ഭയം


















ഭയം
നിദ്ര എന്നില്‍ നിന്നും ഓടിയകന്നു.
രാത്രികള്‍ കൂടുതല്‍ ഇരുണ്ടതായി
എന്റെ സ്വപ്നങ്ങളുടെ നിറം മങ്ങി
അവ എനിക്കു മുമ്പില്‍ കരിനിഴല്‍ വീശുന്നു
എന്റെ രാവുകളില്‍ നിന്നും പൌണമി അകന്നു
ഞാന്‍ സ്നേഹിച്ചവര്‍ എന്നെ വെറുത്തു
എന്നെ സ്നേഹിച്ചിരിന്നവര്‍ എന്നില്‍ നിന്നും
ഓടിയകന്നു

എനിക്കു ചുറ്റും കൂരിരുള്‍ പരന്നു..
ഞാന്‍ ഏകയായി ഭൂവില്‍
അനേകം ചതി കുഴികള്‍ തീര്‍ത്ത് ഇമ്മ്
കാത്തിരിക്കുന്നു ലോകര്‍ എനിക്കയ്.

കറുത്ത പുതപ്പണിഞ്ഞ രാവുകള്‍
ഷ്ടങ്ങല്‍ നീട്ടുന്നു എനിക്കു മുമ്പില്‍
എനിക്കു പേടിയാണിന്ന്‍
ഞാന്‍ സ്നേഹിച്ചവരേയും, ഈ ലോകത്തേയും
എന്നെത്തന്നെയും ഭയമാണെനിക്ക്.

പ്രായശ്ചിത്തം




പ്രായശ്ചിത്തം


തന്‍ ദുഘസാഗരത്തിനിടയില്‍
ജീവിതം തള്ളി നീക്കുന്നു
ജനിച്ചതെറ്റിനായി പ്രായശ്ശിത്തം
ചെയ്യുന്നു അന്ത്യദിനങ്ങളില്‍
ജീവിതം ശുഷ്കിച്ചു തുടങ്ങി.,
ലാളിച്ചു വളര്‍ത്തിയവര്‍ കൈയൊഴിഞ്ഞു
എന്നു കണ്ണുനീര്‍ മാത്ര ബാക്കിയാക്കി
ഇഴയുന്നു ഇവിടം കടക്കുവാന്‍
കഴിഞ്ഞ കാലത്തിലെ ,
ഓര്‍മ്മകള്‍,മധുരിക്കും ദിനങ്ങള്‍
ഓര്‍ത്തോര്‍ത്ത് മന്ദസ്മിതങ്ങള്‍ തൂകുന്നു
ഇന്നിന്റെ ഇഴയുന്ന ഗര്‍ത്തത്തിലും.
ആശ്വാസത്തിനെന്നോളം എത്തുന്നതും
വന്‍ പ്രളയങ്ങള്‍ മാത്രം........
കൊഴിഞ്ഞ കാലത്തിലെ വല്ലരിയില്‍
മൊട്ടായി,പൂവായി പിന്നെ മധുരിക്കും കനിയായി
ഇന്നവ വാടിക്കരിഞ്ഞു....,മറയുവാന്‍
ഇത്തിരി നിമിഷങ്ങള്‍ മാത്ര ബാക്കി
തന്‍ പൈതങ്ങള്‍ കൈവിട്ട്
വൃദ്ധസദനത്തിന്‍ ചുവരുകള്‍ക്കിടയില്‍
വിടരാത്ത സ്വപ്നങ്ങളെ ഓര്‍ത്ത്.....
വരാത്ത വസന്തങ്ങളെയോര്‍ത്ത്.....
കിട്ടാന്‍ കൊതിച്ച സ്നേഹത്തെയോര്‍ത്ത്
മൌനമായി തേങ്ങിക്കരഞ്ഞ്.............

വെറുതെ ഒരു സംഗമം

moraga02.jpg 
 


വെറുതെ ഒരു സംഗമം

ജീവിതത്തില്‍ നിന്നും ഒരേട്..,
ഒരു നിമിഷം , ഒരു സുഹ്രുത്ത് നഷ്ടപ്പെടുമ്പോള്‍
ചിരിക്കുക ,ചിന്തിക്കുക കരയാതെ

ഇന്ന്‍, ശിശിരത്തില്‍, മരങ്ങള്‍ ഇലകള്‍
കൊഴിക്കുന്നത് ഓര്‍ക്കുക
അവ വീണ്ടും തളിക്കുവാനാണ​‍്
തിന്മകളെ,ശുഷ്കമായവയെ തള്ളി
കൂടുതല്‍ ശക്തിയോടെ .....

പുത്തന്‍ പ്രതീക്ഷകളോടെ.
നാളെയവയേകും തണല്‍ ഏവര്‍ക്കും
വിടരും പിന്നെ കൊഴിയും
നാം കാലപ്രവാഹത്തിലൊഴുകുന്ന
കൊച്ചരുവിയാണെന്നോര്‍ക്കുക

വെറുതെ വന്നു ഈ ഭൂവില്‍
സംഗമിക്കുന്നു നാം വെറുതെ.
ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി