Sunday, November 7, 2010

വിട







 

 

വിട


കവിളിലൂടെ ഒലിച്ചിറങ്ങിയത് മനസ്സിന്റെ വിങ്ങല്‍-
പുരണ്ട മിഴിനീര്‍ കണങ്ങള്‍.
ഏകാന്തതയുടെ കടല്‍ക്കരയില്‍
എന്നെ തനിച്ചാക്കി മറവിയുടെ സീമകളിലേക്ക്,
കടലാസ്സ്‌ തോണി തുഴഞ്ഞു നീ പോവുകയാണോ?
ഒന്നുകൂടി പറയാന്‍ എന്നെ അനുവദിക്കുക
എന്തിനാണ് എന്റെ ഉള്ളിലെ
സ്നേഹത്തിന്റെ കരിന്തിരി വിളക്കില്‍
പ്രതീക്ഷകളുടെ എണ്ണ പകര്‍ന്നത്?
ഇരുണ്ട ദേഹത്തിലെ വെളുത്ത മനസ്സിനെ
മോഹങ്ങളുണര്‍ത്തി ത്രസിപ്പിച്ചത്?
എങ്കിലും ഞാന്‍ വെറുക്കില്ല,
നീ തന്ന സ്നേഹത്തിന്റെ മുറിവുകള്‍ ഞാന്‍ സൂക്ഷിക്കും,
കാലത്തിനും ഉണക്കാനാവാത്ത വ്രണമായി...
എന്റെ കണ്ണില്‍ നിന്ന് വീഴുന്നത് കണ്ണുനീരല്ല...
ജീവരക്തമാണ്.
അത് ആത്മാവിനെ പൊള്ളിക്കുമ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കും-
നിന്റെ നന്മക്കായ് , കാരണം...
നിന്റെ മൌനങ്ങള്‍, ദുഃഖങ്ങള്‍, നൊമ്പരങ്ങള്‍... എല്ലാം
എന്റെ ഇന്ജിന്ജായുള്ള മരണമാണ്.
ഞാന്‍ വിശ്വസിച്ചോട്ടെ? നീ എന്നെ വെറുക്കില്ലെന്നു
എങ്കിലും ഒന്നുമാത്രം...
ഇനിയൊരിക്കലും എനിക്ക് പഴയ കണ്ണനാവാന്‍ കഴിയില്ല.
രാധയെ വേര്‍പെട്ട കണ്ണന് ഇനിയൊരു ജീവിതം ഉണ്ടോ?

No comments:

Post a Comment

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി