GOD MADE ME DIFFERENT
സമര്‍പ്പണം
ആത്മമിത്രങ്ങളുടെ തണല്‍ മരങ്ങള്‍ക്ക് മുമ്പില്
സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു
ജിമി ജോണ്‍ വയനാട്


email: jimijohn001@gmail.com


Our website:
http://www.jimi-wayanad.page.tl/

My address:
Jimi John
Pampananickal H
Marakkadavu P.O
Pulpally

Sunday, December 27, 2020

ഞങ്ങൾക്കും പറയാനുണ്ട്

Click Here to view

ഞങ്ങൾക്കും പറയാനുണ്ട് - കോളേജ്കൾ തുറക്കുമ്പോൾ. കോവിഡ് മഹാമാരി കാലത്ത് അടച്ചിട്ട ക്യാമ്പസ്‌ തുറക്കുമ്പോൾ. വിദ്യാർത്ഥികളുടെ ആശങ്കകളും പ്രതീക്ഷകളും. മറക്കാതെ കാണുക   Share to your friends


Tuesday, June 2, 2020

Ride with Jimi and Sumy

പ്രിയ സുഹൃത്തുക്കളെ ഞങ്ങൾ പുതിയതായി ഒരു വ്ലോഗ് തുടങ്ങി
ഇഷ്ടം അയാൾ ലൈക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക . നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ ...

Click here to get Ride with jimi and sumy

Sunday, December 2, 2018

ഒരു കണ്ണൂർ യാത്ര

02/12/2018

കെ സി വൈ എൽ സുവർണ പ്രോഗ്രാമിന്റെ ഭാഗമായി ഞങ്ങൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. അവരോട് സംസാരിച്ചും അങ്ങനെ കുറച്ചു നേരം അവിടെ ചിലവിട്ടു. കുട്ടികാലം മുതൽ കേട്ട സ്ഥലം ആയിരുന്നു ശ്രീപുരം.  അവിടെ നിന്നും കിട്ടിയ അവസരം, ഞങ്ങൾ പോയത്  സെന്റ് ആഞ്ചലോ കോട്ട യിലേയ്ക്,  അറബിക്കടലിലേക്ക് മുഖം നോക്കി നിൽക്കുന്ന ഈ കോട്ടയ്ക്ക് കീഴടക്കിയവരുടേയും കീഴടങ്ങിയവരുടേയും നിരവധി കഥകൾ പറയാനുണ്ട്.
പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചത്
കൂടെ ഉണ്ടായിരുന്ന അക്കുവും റെച്ചുവും ഇവിടെ ഒരുപാട് തവണ കണ്ടതായതിനാൽ ഓരോ സ്ഥലത്തെപറ്റിയയും ചരിത്ര പ്രാദാന്യത്തെ പറ്റിയുമൊക്കെ കുഞ്ഞു നാവിൽ കൗതുകത്തോടെ പറഞ്ഞു തന്നു.
മഞ്ജു അവൾ യാത്രകളിൽ ഞങ്ങളുടെ മനസിനൊപ്പം എന്നും നടക്കുന്നവൾ... കോട്ടയുടെ  എല്ലാ മുക്കും മൂലയും വീൽ ചെയറുമായി കയറുവാൻ കൂടെ നിന്നത് കൂടെയുള്ള മറ്റുള്ളവർ അരുത് എന്ന് പറയുമ്പോളും ആവേശത്തോടെ മുന്നോട്ടു പോകുവാൻ ഊർജ്ജമായി... 
അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികൾക്ക് നല്കുന്നത്. 
പിന്നെ ഞങ്ങൾ പോയത് മുഴുപ്പിലങ്ങാടി ബീച്ചിലേക്കാണ്. വാഹനങ്ങൾ ഓടിക്കാവുന്ന ബീച്ച്.  ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്. എന്നൊക്കെ കേട്ട് ഞങ്ങളും അവിടെ എത്തി. ഞങ്ങൾ പോയ ട്രാവലേറിൽ ഇരുന്ന് ബീച്ചിലൂടെ ഓടാം എന്ന് മമ്മി പറഞ്ഞെങ്കിലും ഞങ്ങൾ വീൽ ചെയറുമായി ബീച്ചിൽ ഇറങ്ങി. മനോഹര മായ ഇടം.  കാറും മറ്റു വണ്ടികളും തലങ്ങും വിലങ്ങും വേഗത്തിൽ ഓടുന്നു.  കിലോമീറ്ററുകളോളം  നീളമുള്ള ഈ കടപ്പുറം ഞങ്ങളും ഓടി തുടങ്ങി. മഞ്ജുവും റെച്ചുവും ആവേശേഷമായി കൂടെ നടന്നു...  അടിച്ചു വരുന്ന തിര... കാൽ ആ വെള്ളത്തിൽ ഒന്ന് തൊടണമെന്ന മോഹം.  തീരത്തോട് അടുക്കുമ്പോളും വേലിയേറ്റ തിരകളാൽ ഉറച്ച തീരം കൂടുതൽ അടുത്തേക് പോകുവാൻ ആത്മ ധൈര്യം തന്നു.
പക്ഷെ ഞാൻ കുറച്ച് നീങ്ങി നടന്നു.
അങ്ങനെ കുറെ ദൂരം പോയി...  സുമി പതുക്കെ തീരത്തേയ്ക്ക് ചേർന്നും. ഞാൻ ആവേശം പകർന്നു.
അവൾ തീരം ചേർന്ന് വീൽ ചെയറിൽ ഓടി തുടങ്ങി...  നിർത്താതെ തിരകയറി വരുന്ന തീരത്തെ തിരകൾ തെറുപ്പിച് മുൻപേ പോകുന്ന കാറുകൾക്കു പിന്നാലെ...
പതുക്കെ സുമിയുടെ വീൽ ചെയറിന്റെ ചക്രങ്ങൾ താണുതുടങ്ങി ഞങ്ങൾ (മഞ്ജു and ഞാൻ ) ആദ്യം കരുതി കടലിന്റെ ഭംഗി ആസ്വദിക്കാനും തിരയെ തൊടണമെന്ന ആഗ്രഹം, കിട്ടിയ അവസരം ഉപയോഗിക്കുക ആയിരിക്കും എന്ന്.  ശക്തിയോടെ അടിച്ചുയരുന്ന തിരയിൽ വീണ്ടും താണുത്തുടങ്ങിയപ്പോൾ മഞ്ജു ഓടി ചെന്നു.  നിസഹായരായി റെച്ചുവും മഞ്ജുവും സുമിക്കരികിൽ... പിറകെ വന്ന കാർ യാത്രക്കാരനെ കൈ കാട്ടി വിളിച്ചു. ഒരു സഹായം ചോദിച് ഒരുപാട് പേർ ഓടി വന്ന് വീൽ ചെയറോടെ എടുത്ത് കയറ്റി.
പിന്നെ വണ്ടി എത്ര ശ്രമിച്ചിട്ടും ഓൺ ആകുന്നില്ല. സഹായിച്ചവർ സർവീസ് സെന്റർ കാരെ കൊണ്ടുവരാം എന്നൊക്കെ... നല്ല സ്നേഹമുള്ള, നന്മയുള്ള കുറച്ച് മുഖങ്ങൾ. വിചിത്രമായ ഈ സംഭവത്തിന്റെ ഭാഗമാകേണ്ടി വന്ന അവരുമായി കുറച്ച് നേരം സംസാരിച്ചു. അതിൽ ഒരാൾ ജെ ഡി റ്റി യിലെ ഓൾഡ് സ്റ്റുഡന്റ് ആണ്. കൂട്ടത്തിലെ ഒരാൾ ഞങ്ങൾക്ക്  മീനച്ചിൽ ആറിന്റെ സംസാരം ആണെന്ന് കണ്ടെത്തി. പിന്നെ കുടിയേറ്റ ചരിത്രവും മറ്റും സംസാരിച്ച് നിൽക്കുന്നതിന്റെ ഇടയിൽ വണ്ടി ഓൺ ആയി. 
ശ്വാസം നേരെ വന്നു.  
നന്ദി പറഞ്ഞു ഞങ്ങൾ തിരികെ നടന്നു.

അതാ പപ്പ ഞങ്ങളെ തിരഞ്ഞു വരുന്നു. ഇത്ര നേരമായിട്ടും കാണാതിരുന്നതിൽ ദേഷ്യപ്പെട്ടാണ് വരുന്നത്. ഞാൻ മിണ്ടാതെ വേഗം വേഗം മുന്നോട്ട് നീങ്ങി.
അങ്ങനെ ഞങ്ങൾ അവിടുന്നു തിരിച്ചു വണ്ടിയിൽ കയറിയതും വീണ്ടും സുമിയുടെ വീൽചെയർ ഓഫായി എത്രശ്രേമിച്ചിട്ടും വണ്ടി ഓണയതേയില്ല . കബീർക്ക (JDT Plumber) ആണ് ഞങ്ങള്ക് ആശ്രയവും ആശ്വാസവും . കബീർക്കയുടെ ഏറെ നേരത്തെ ശ്രമത്തിനു ശേഷം വണ്ടി വീണ്ടും ഓടി തുടങ്ങി ... വണ്ടിയൊന്നെ പണിമുടക്കിയാൽ എന്താ കടലിൽ ഇറങ്ങിയാലോ എന്ന് പറഞ് ഊറി ചിരിച്ചു .. നാലാം ക്ലാസ് കാരന്റെ കൗതുകത്തോടെ അക്കു മമ്മിക്കരികിൽ ഓടിയെത്തി പറഞ്ഞു " മേരി ടീച്ചർ , നിങ്ങളുടെ കൈയിലാണ് തെറ്റുമുഴുവൻ ഓല്ക്ക് വെള്ളത്തിൽ ഓടുന്ന വണ്ടി വാങ്ങി കൊടുക്കണ്ടർന്നോ ഓർക്കും ഉണ്ടാവില്ലേ വെള്ളത്തിൽ ഇറങ്ങാൻ   ഒരാഗ്രഹം "

Monday, February 26, 2018

നുബ്ര ടെംപിൾ


നന്ദി പ്രിയപ്പെട്ട ഹന്നമോൾ , തമന്ന 

Saturday, June 3, 2017

ഹെൽത്ത് സെന്റർ പടികൾക് മുൻപിൽ

Mullankolly  P.H.C Padichira
ങ്ങളുടെ നാട്ടിൽ വീട്ടിൽ നിന്നും അധികം ദൂരമല്ലാത്ത പ്രാഥമീക ആരോഗ്യ കേന്ദ്രം. ഇവിടുത്തെ പ്രദേശവാസികളുടെ അനുഗ്രഹം , പെട്ടന്ന് ഓടിയെത്താം. ഡോക്ടറെ കാണുവാൻ ഞാൻ പപ്പയുടെ ഒപ്പം ഹോസ്പിറ്റലിൽ പോയി. വീട്ടിൽ നിന്നും അധികം ദൂരെ അല്ലാത്തതിനാൽ വളരെ എളുപ്പമായി വീൽ ചെയറിലുള്ള യാത്ര. നല്ല വെയിലുള്ള ദിവസം , വൈകാതെ തന്നെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. അവിടെ അകത്തേയ്ക്കു കയറുവാൻ കഴിയില്ല. ഹോസ്പിറ്റൽ ആയിട്ടും. നേഴ്സ് നോടും മാറ്റ് സ്റ്റാഫ് അംഗങ്ങളോടും   ഞങ്ങൾ വന്ന വിവരം പറഞ്ഞു. അവർ ഡോക്ടറെ വിളിക്കാമെന്ന് പറഞ്ഞു. ഹോസ്പിറ്റൽ മുറ്റത്ത് ഡോക്ടറെ കത്ത് എന്‍റെ ചക്ര കസേരയിൽ ഇരിക്കുമ്പോൾ പ്രായമായ ആളുകൾ ഭിത്തിയിൽ കൈ താങ്ങി ഏറെ പ്രയാസപ്പെട്ട് ചവിട്ടുപടികൾ കയറുന്നു. ഇന്റർ ലോക്കിട്ട വൃദ്ധിയുള്ള പരിസരം, ഒരുപാട് നാളുകൾക്കു ശേഷമാണു ഞാനിവിടെ വന്നത്. കാഴ്ചകൾ, ചുറ്റും നോക്കി. അധികം വൈകാതെ ഡോക്ടർ വന്നു. ആരോഗ്യവിവരങ്ങൾ പറഞ്ഞു ഒപ്പം റാമ്പ് സൗകര്യം ഇല്ലാത്തതിനെ പറ്റിയും പറഞ്ഞു.

 മുന്നിലുള്ള ഈ പടവുകൾ ഒരു ചോദ്യചിഹ്നമായി ഇന്നും നിൽക്കുന്നു. എന്ത് കൊണ്ടാകും ഇവിടെ ഇത്രയും കാലമായിട്ടും റാമ്പ് സൗകര്യം ഏർപ്പെടുത്താത്തത്.  ആരും പരാതിപ്പെടാത്തത് കൊണ്ടാകുമോ? ഹോസ്പിറ്റൽ ആയിട്ടുപോലും ?

ഹോസ്പിറ്റലിലെയും ഗ്രാമ പഞ്ചായത്തിലെയും ( ഈ ഹോസ്പിറ്റൽ പഞ്ചായത്തിന്റെ കീഴിലാണ് ) അധികൃതരോട് സംസാരിച്ചപ്പോൾ ഈ പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.

Friday, March 24, 2017

ക്യാമറയുടെ ഓപ്‌ഷനിൽ ഒതുങ്ങുന്നതല്ല ഫോട്ടോഗ്രാഫി


ലോകം കണ്ടത്തിൽ വച്ചേറ്റവും സ്വാധീനം ചെലുത്തിയ തൊഴിൽ മേഖലയായി അമേരിക്കൻ മാഗസിൻ ഫോബ്‌സ് യുറേക്ക കണ്ടെത്തിയത് ഫോട്ടോഗ്രാഫിയാണ്. അതിൽ പറയുന്നതിങ്ങനെയാണ്.


ഫോട്ടോഗ്രാഫി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്യാമറയുടെ ഓപ്‌ഷൻസ് പറഞ്ഞുകൊടുക്കാൻ മാത്രമേ ഇൻസ്റ്റിറ്റിയൂട്ടുകൾക്കു കഴിയു. എന്നാൽ ആ ചിത്രത്തിന്റെ അല്ലെങ്കിൽ വീഡിയോയുടെ മനോഹാരിത നിർണ്ണയിക്കുന്നത് ക്യാമറാമാന്റെ പരിചയ സമ്പത്തും കലാബോധവുമായിരിക്കും. ഇന്നു ഈ കാണുന്നതൊക്കെയും ഒരു ക്യാമറാക്കണ്ണിന്റെ ഫലമാണ്‌. 


       ഒരു ക്യാമറയുണ്ടെകിൽ ക്യാമറാമാൻ ആകാം എന്നു വിചാരിക്കുന്നവർക്കും , മൊബൈലിൽ 'ഫോട്ടം' പിടിക്കാൻ നടക്കുന്നവർക്കുമുളള മറുപടിയാണിത്. ഒരു ക്യാമറയുടെ ഓപ്‌ഷനിൽ ഒതുങ്ങുന്നതല്ല ഫോട്ടോഗ്രാഫിയെന്നു ലോകം തിരിച്ചറിഞ്ഞതിൽ നമുക്കഭിമാനിക്കാം...ഫോട്ടോഗ്രാഫി സുഹൃത്തുക്കളെ ,,,,,,,,,, ഫോട്ടോഗ്രാഫി ഒരു തൊഴിലോ , വിനോദമോ എന്നതിലുപരി അതൊരു ജീവിത രീതിയാണ്...


#thanks 

Thursday, February 9, 2017

ബിനാലെ എന്ന വിസ്മയം.

ഈസ്റ്റേൺ ഭൂമിക അവാർഡ് ജേതാക്കൾക്കായി ഈസ്റ്റേൺ നടത്തിയ സംഗമത്തിന് ഞങ്ങൾ  കൊച്ചിയിൽ എത്തി . തീരെ പ്രതീക്ഷിക്കാതെയാണ് ഈസ്റ്റേൺ ക്ഷണം എത്തിയത്  ഒരുപാട് സന്തോഷം . ഈസ്റ്റേൺ കുടുംബാംഗങ്ങളെ-യും ഒപ്പം അവാർഡ് ലഭിച്ചവരെയും ഒന്നിച്ച കാണുവാൻ അവസരം .  കൂടുതൽ  ആവേശത്തിലും അതിലേറെ സന്തോഷത്തിലുമായിരുന്നു ഞങ്ങൾ. രാവിലെ 5 മണിക്ക്തന്നെ ഞങ്ങൾ റെഡി ആയി . ട്രാവെല്ലറിലാണ് ഞങ്ങൾ പോയത് രാവിലെ രണ്ടുമണിക് തന്നെ ഞങ്ങൾ റെഡി ആകാനായി എണിറ്റു . അങ്ങനെ 5.30 മണിയോടെ ഞങ്ങൾ യാത്ര പുറപ്പെട്ടു .. പത്തുമണി കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങൾ അവിടെത്തി സ്വന്തം കുടുംബത്തിലെക്കെത്തിയ പോലെ എല്ലാവരും വരുന്നു സംസാരിക്കുന്നു. ബീന വിജയൻ ഐ എ എസ് മേഡമാണ്  പരിപാടി ഉദ്ഘടനം ചെയ്തത് പരിപാടിയോടനുബന്ധിച് അടുത്ത വർഷത്തേക്കുള്ള അവാർഡ് വിന്നേഴ്സ്നെ തിരഞ്ഞെടുക്കുവാനുള്ള പരസ്യ ചിത്രവും പ്രകാശനം ചെയ്തു സമൃദ്ധമായ ഉച്ച ഭക്ഷണവും കഴിച്ച് 2016 ലെ അവാർഡ് വിന്നേഴ്സ്നോട് എല്ലാവരോടും സംസാരിച്ചും ചിത്രമെടുത്തും  മടങ്ങി . കൊച്ചിയിൽ ചെല്ലാൻ ഇൻവിറ്റേഷൻ കിട്ടിയപ്പോൾ തന്നെ ആദ്യം മനസ്സിൽ വന്നത് മുസരീസ് ബിനാലെയാണ് ... 
സർഗാത്മക ആവിഷ്‌കാരത്തിന്റെ അത്ഭുത സ്രഷ്ടികൾ. വർഷങ്ങൾക് മുൻപു ബിനാലെ കുറിച്ച് കേട്ടതുമുതൽ മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ഒന്ന് കാണുകയെന്നത്‌ . വീൽ ചെയറിൽ ഉള്ള ജീവിതത്തിൽ ഇതൊക്കെ ആഗ്രഹിച്ചാലും സാധിക്കാത്ത ഒന്നായിക്കണ്ട് മനസ്സിന്റെ കോണിൽ അടക്കിപിടിച്ച  വലിയ ആഗ്രഹങ്ങളിലൊന്നാണ് ഇന്ന് സാധ്യമായത് .

പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയില്‍ അധിഷ്ഠിതമായ പി.കെ. സാദാനന്ദന്റെ ചുവര്‍ചിത്രം കാഴ്ചയില്‍ അങ്ങേയറ്റം പരമ്പരാഗതമാണ്. പക്ഷേ പ്രേക്ഷകര്‍ക്ക് പുതുമയുള്ള അനുഭവമാണ് അത് സമ്മാനിക്കുന്നത്.

കുട്ടിക്കാലത്തു കേട്ടതും വായിച്ചതുംമായകഥകൾ ഞങ്ങളുടെ മനസ്സിൽ ഓടിയെത്തി  സ്വാഭാവിക ചായങ്ങളില്‍ ചാലിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ ചുവര്‍ച്ചിത്രമായിരിക്കാം ഇതെന്ന് പി.കെ. സദാനന്ദന്‍ പറയുന്നു. കല്ല്, ഇല, എണ്ണ, മരക്കറ  ന്നിവയില്‍ നിന്നെടുക്കുന്ന നിറങ്ങളാണ് ഉപയോഗിക്കുന്നത്.  കൃത്രിമചായങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല ആര്ടിസ്റ് സദാനന്ദൻ സർ പെറ്റിംഗിനെ കുറിച്ചും അതിനുപയോഗിക്കുന്ന ചായങ്ങളെക്കുറിച്ചും ഞങ്ങള്ക് വിശദമായി പറഞ്ഞു തന്നു . ചായം ഉണ്ടാക്കുവാൻ അഫ്ഗാനിസ്ഥാനിൽ നിന്നും മറ്റും കൊണ്ടുവന്ന കല്ലുകൾ ഞങ്ങളുടെ കൈവെള്ളയിൽ വെച്ച് തന്നു . അത്ഭുത്തതോടെ സർ പറഞ്ഞതെല്ലാം കേട്ടു . വരയ്ക്കുവാൻ സ്ക്രൈബിൾ ചെയ്യുന്നതും കാണിച്ചുതന്നു . ഞങ്ങളെപ്പോലെ തന്നെ ഞങ്ങൾ അവിടെയെത്തിയതിൽ ആ കലാകാരനും ഏറെ സന്തോഷം പ്രകടിപ്പിച്ചു . ഞങ്ങൾക്കൊപ്പം ഫോട്ടോസ് എടുത്ത് അടുത്ത അത്ഭുത കാഴ്ചകൾ കാണാനായി ഞങ്ങൾ നീങ്ങി .....


ബിനാലെ പ്രതിഷ്ഠാപനങ്ങളില്‍ അലെസ് സ്റ്റെയ്ഗറിന്റെ പിരമിഡ് ഏറെ ആകര്‍ഷിച്ചു. പൂര്‍ണമായും ഇരുട്ടിലൂടെ കുറച്ചു സമയം ഇടനാഴിയിലൂടെ നടക്കുന്നു. ഇടയിൽ പല ഭാക്ഷയിലുള്ള ശബ്ദങ്ങൾ കേൾക്കാം .

നമുക് മുൻപേ പോയവരുടെ ശബ്ദം ചെറുതായി കേൾക്കാം . ആ ഇടവഴിയിലൂടെ വീൽ ചെയർ ചക്രങ്ങൾ മുന്പോട് നീങ്ങിയപ്പോൾ ചുറ്റും ഇരുട്ട് , ചെറുതായി ഒന്നു  പേടിച്ചു . തിരിച്ചു  പോകണമെങ്കിൽ സാധിക്കില്ല ,ചെറിയ ഇടവഴിയിൽ വീൽ ചെയർ തിരിക്കാൻ കഴിയില്ല . എന്റെ കൂടെ വന്ന സുരേന്ദ്രട്ടൻ ധൈര്യം പകര്ന്നു അങ്ങ്നെ മുൻപോട്ട് പോയി .ഏറെ തിരിച്ചറിവുകൾ നൽകുന്നതാണ് കുറച്ചു സമയത്തേക്കുള്ള ഈ ഏകാന്തത.

സാധാരണക്കാരനു പോലും മനസിലാക്കാൻ കഴിയുന്ന അത്ര മനോഹരവും മനസിനെ ആഴത്തില്‍ സ്വാധീനിക്കുന്നതുമാണ് ഇവിടുത്തെ ഓരോ കലാസൃഷ്ടികളും . ബിനാലെ എന്ന ഇറ്റാലിയന്‍ വാക്കിനര്‍ത്ഥം വലിയ കലാപ്രദര്‍ശനം എന്നതാണ് അതെ തികച്ചും കൊച്ചി മുസിരിസ് ബിനാലെയുടെ കാര്യത്തില്‍ അത് ശരിതന്നെയാണ്  ,കലയുടെയും കലാകാരുടെയും സംഗമം കൂടിയാണിത് . 



പ്രത്യേക രീതിയിൽ ക്രമീകരിച്ച്  ആര്ടിസ്റി ന്റെ  ജനന  തിയതി  കാണിക്കുന്ന  പ്രകാശിച്ച് നിൽക്കുന്ന ബൾബുകൾ  , ഓരോ ദിവസം  പിന്നിടുമ്പോൾ  ഓരോ ബൾബുകൾ അണയുമ്പോൾ അതിലൂടെ മഹത്തായ ഒരു ജീവിത സന്ദേശം കലാകാരൻ നമ്മുക്  മുൻപിൽ തുറന്നു വയ്ക്കുന്നു . ഒരുപാട്  കാഴ്ച്ചകൾ ....പരിമിതമായ സമയം .... വീൽ ചെയറിൽ മാക്സിമം വേഗതയിൽ  ഓടി  .... കാഴ്ചയുടെ വിസ്മയങ്ങൾ  അടുത്തറിയുവാൻ .... വൈചിത്ര്യങ്ങളുടെയും സമകാലീന കലാവൈവിധ്യങ്ങളുടെയും അദ്ഭുത ലോകമാണു അവിടെ ചിലവിട്ട  ഓരോ  നിമിഷവും ഞങ്ങള്ക്  തുറന്നു തന്നത് .... .


അറബിക്കടലിന്റെ  തീരത്തെ അപൂര്‍വ ചാരുതയാര്‍ന്ന കലാസൃഷ്ടികൾ....... ഒരൊറ്റ ദിവസംകൊണ്ട് പൂര്‍ണമായി ആസ്വദിക്കാന്‍ പറ്റുന്ന ഒന്നല്ല ബിനലെ എന്ന വിസ്മയം. ഒരൊറ്റ വാക്കിനാലും വര്‍ണ്ണിക്കാന്‍ കഴിയുന്ന ഒന്നല്ല ബിനലെ എന്ന അത്ഭുതം.................

യാത്രികരിൽ ചിലർക് കൊച്ചിയിൽ ഷോപ്പിംഗിന് പോകണം....  ബിനാലെ വേദിയിൽ നിന്നും ഇറങ്ങുവാൻ മനസ് വന്നില്ല. കൂട്ടത്തിൽ സുമിയുടെയും മഞ്ജുവിന്റെയും കണ്ണു നിറഞ്ഞു അതി മനോഹരമായ കല പ്രദർശന വേദിയിലെ നിറഞ്ഞ കാഴ്ചകളിൽ നിന്നും പിൻ തിരിഞ്ഞു നടന്നപ്പോൾ... എനിക്കും അതെ അവസ്ഥ. പക്ഷെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ബിനാലെ ഒന്ന് കാണുക എന്നത്...  സന്തോഷ് സർ പറഞ്ഞ ബിനാലെ വാർത്തകളിൽ നിന്നാണ്  ഈ കലാ പ്രദർശനത്തിന്റെ പ്രാധാന്യം ആദ്യം ഞങ്ങൾ മനസിലാക്കിയത്. ഇവിടെയെത്തുവാനും ഈ അത്ഭുതം കാണുവാനും കഴിഞ്ഞ ആത്മ സംതൃപ്തിയോടെയാണ് ഞാൻ അവിടെ നിന്നും തിരിക്കുന്നത്. കൂടെ ഉണ്ടായിരുന്നവർ ഷോപ്പിങ്ങിനായി പോയി...  
മറൈൻ ഡ്രൈവിൽ ട്രാവലേറിൽ കുറച് സമയം ഇരുന്നിട്ടും ഷോപ്പിങ് നു പോയവരെ കാണുന്നില്ല..  ഞങ്ങൾ നേരെ ഗോശ്രീ ചാത്തിയാത് റോഡിലേക്കു യാത്ര തിരിച്ചു.  ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ വാക് വേ.....  ഇതിലൂടെയുള്ള യാത്ര ഈ സായാഹ്നത്തെ അതിമനോഹരമാക്കി...വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾകും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന കണ്ടൽ കാടുകൾ,  പ്രകൃതിയുടെ നേഴ്സറി എന്നാണ് അറിയപ്പെടുന്നത്....  കണ്ടൽ കാടുകളും മഞ്ഞ പൂക്കളും നിറഞ്ഞ പാതയോരത്തെ....  ടൈൽ പാകി വൃദ്ധിയുള്ള ആ പാതയോരത് കായൽ കരയിലൂടെ ഏറെ ദൂരം നടന്നു...

 വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾകും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന കണ്ടൽ കാടുകൾ,  പ്രകൃതിയുടെ നേഴ്സറി എന്നാണ് അറിയപ്പെടുന്നത്....  കണ്ടൽ കാടുകളും മഞ്ഞ പൂക്കളും നിറഞ്ഞ പാതയോരത്തെ....  ടൈൽ പാകി വൃദ്ധിയുള്ള ആ പാതയോരത് കായൽ കരയിലൂടെ ഏറെ ദൂരം നടന്നു.അതിമനോരമായ പഴയ സംഗീതം കേട്ട് ഏറെ ദൂരം നടന്നു.  എനിക്കേറ്റവും ഇഷ്ടമുള്ള വയലാർ ഗാനങ്ങളും ആ കാല ഘട്ടത്തിലെ മാറ്റ് നിത്യ ഹരിത ഗാനങ്ങളും ഒന്നിന് പുറകെ ഒന്നായി ഒഴുകി വരുന്നു....  സംഗീത സാന്ദ്രമായി ഈ സായാഹ്നം...സാന്ധ്യ മയങ്ങിയിട്ടും ആ വിശാല തീരത്തിലൂടെ ആധി വേഗം ഞങ്ങളുടെ ചക്രങ്ങൾ മുന്പോട് പോയി...  ഇവിടേയ്ക് ഞങ്ങളെ നയിച്ചത് ലെനിൻ ആണ്.  അവൻ പാതയോരത്,  കായൽ തീരത് കണ്ട ചില വഴിയോര കച്ചവടക്കാർ.... ചില മറുനാടൻ ലഖു  വിഭവങ്ങൾ ലെനിൻ വാങ്ങി, അതുകഴിചു കായൽ കരയിലൂടെ ഏറെ ദൂരം നടന്നു...

Saturday, January 14, 2017

17 വർഷത്തിന് ശേഷം.................

നീണ്ട 17 വർഷത്തിന് ശേഷം നടത്തുന്ന ബസ് യാത്ര അതിന്റെ എല്ലാ ആകാംഷയുമായാണ് യാത്രയ്ക്ക് ഒരുങ്ങിയത്. ബസ് കയറും വരെ കയറാൻ കഴിയുമോ എന്ന   ആശങ്കയിലായിരുന്നു ഞങ്ങൾ. വയനാട് ചുരം വഴിയുള്ള യാത്ര പുതിയതല്ലെങ്കിലും ബസിൽ പൊതു ജനങ്ങൾക്കൊപ്പം തീർത്തും ഒരു സാധാരനക്കാരിയി, അതെ ഒരുപാട് നാളുകൾക്കു ശേഷം ഒരിക്കലും ഇനി സാത്യമല്ലെന്ന് ചിന്തിച്ച ഒരു യാത്ര. തലേന്ന് വൈകുന്നേരവും KSRTC ഓഫീസിൽ വിളിച്ചന്വോഷിച്ചപ്പോൾ അവരുടെ സംസാരത്തിൽ നിന്നും യാത്ര സാധ്യമല്ലെന്ന് ഒരു നിമിഷം പകച്ചു പോയി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞപ്പോൾവായിച്ചാ പത്രവാർത്തകളും മറ്റും മനസിന് ആത്മവിശ്വാസം പകർന്നുഉണ്ട്, KSRTC ലോ ഫ്ലോർ ബസിന് റാമ്പ് ഉണ്ട്പോയന്വോഷിച്ച ഫലാഹിനും അധികം വിവരങ്ങൾ ഒന്നും ആദ്യം ലഭിച്ചില്ല. യാത്ര തുടങ്ങും മുൻപ് ഫലാഹ് വീണ്ടും പോയി അന്വോഷിച്ചു...  അതെ റാമ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽഅല്ല ഉറപ്പോടെ ഞങ്ങൾ യാത്ര തുടങ്ങി...
At Vellimadukunnu

യാത്ര പോകുന്ന സന്തോഷം എല്ലാവരോടും പറഞ്ഞപ്പോൾ KSRTC യിൽ പോകുവാൻ സാധിക്കുമോ എന്ന ചോദ്യത്തോടെ ഏറെ പേരും നെറ്റി ചുളിച്ചു.....  പത്തേ മുക്കാൽ ആയപോളെക്കും ബസ് വന്നു അങ്ങനെ ജീവിതത്തിൽ ആദ്യമായി ലോ ഫ്ലോർ ബസ്സിൽ ഞങ്ങൾ വീൽ ചെയറുമായി  കയറി.   ചക്രങ്ങൾ ഉരുണ്ട് കയറുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും സംതൃപ്തിയും....  അതെ ബസിൽ റാമ്പ് ഉള്ള വിവരം അറിഞ്ഞതുമുതൽ ബസ്സിൽ കയറുകയെന്നത് ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. ഈ ബസ്സിൽ റാമ്പ് സൗകര്യം ഉള്ള വിവരം അധികം ആൾക്കാർക്കും ആറിയാത്തതാകും  വീൽ ചെയറിൽ  ഉള്ളവരുടെ ബസ്സ് യാത്ര നിത്യ കാഴ്ചയായി മാറാത്തത്

https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif


നീലാകാശവും നീലാമ്പലുകളും പ്രതിഫലിച്ചപ്പോൾ നീല തടാകമായി മാറിപോയ കാട്ടുപൊയ്കയുടെ വശ്യത , ഞങ്ങള്ക് ആവോളം ആസ്വദിക്കാനാകണം ഞങ്ങളുമായുള്ള  യാത്രയ്ക് പൂക്കോട് തന്നെ അവർ തിരഞ്ഞെടുത്തത്. വയനാടിന്റെ പ്രകൃതി ഭംഗി.... കാണമെന്ന് ഞങ്ങൾ  മനസ്സിൽ കുറിച്ചിട്ടിട്ടും കാണുവാൻ ഒരിക്കലും കഴിയില്ലെന്ന്  കരുതിയ  സ്ഥലങ്ങളുടെ പട്ടികയിൽ ഒരു   ഇടമായിരുന്നു ഇന്നലെ വരെ പൂക്കോട്  കാരണം തടാകത്തിനു ചുറ്റുമായി കാഴ്ച്ചകൾ കണ്ടു നടക്കുവാൻ കാടിന് നടുവിലൂടെ വള്ളികളും മരങ്ങളും ഇടതൂർന്ന് തിങ്ങി നിറഞ്ഞ് പ്രകൃതി തീർത്ത ഇടവഴി വഴികളാണ്... അതിലൂടൊരു വീൽ ചെയർ യാത്ര സാധ്യമല്ല... സഹായിക്കുവാൻ ഒരു നല്ല മനസും ഹൃദയവും ഉള്ളവർ കൂടെയുള്ളപ്പോൾ ലോകത്തിന്റെ ഏത് അറ്റത്തും വരെയെത്തുവാൻ ആർക്കും കഴിയും എന്ന മഹത്തായ സന്ദേശം വീണ്ടും ഓര്മപെടുത്തികൊണ്ടുള്ളതായിരുന്നു  യാത്രകണ്ണുകൾക്ക് ഹരിത ഭംഗിയും ചെവികൾക്ക് കിളിനാദവും ശരീരത്തിന് കുളിരും മനസ്സിന് ആവേശവും ആയി  അവരോടൊത്തുള്ള  യാത്ര
.
കൽപ്പറ്റ  KSRTC ഓഫീസിൽ നിന്നും  ബസ്സ് പുറപ്പെട്ട വിവരം അവർ ഫലാഹ് നെ വിളിച്ചു പറഞ്ഞു . ഞങ്ങൾ മടക്കയാത്രയ്ക്കായി  ബസ്സ് സ്റ്റാന്റിലെത്തി  മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന സ്വപ്നങ്ങളെ അവർ തൊട്ടുണർത്തി കൈകോർത്തു ചിരിച്ചും , ചിരിപ്പിച്ചു , തമാശകളും  ചിന്തകളുമായി സൗഹൃദ തണലിൽ ദിവസം മനോഹരമായി ...... 



ദിവസം അതിമനോഹരമാക്കി തന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. 

OUR TEAM AT POOKKODE
Manju, Mummy, Jawhar, Ankit, Uvais, Falah, Fasil with us
ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി