ബക്രീദ് ആശംസകള്‍
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കിഒരു ബലി പെരുന്നാൾ കൂടി ...
ലബ്ബൈക്ക ചൊല്ലി ലക്ഷങ്ങൾ അല്ലാഹുവിന്റെ ഭവനത്തിൽ സംഗമിക്കുന്നു.
വ്രതമെടൂത്ത് വിശ്വാസികൾ ഐക്യപ്പെടുന്ന ദിനവും അണഞ്ഞു.
ആദരവും ബഹുമാനവും നഷ്ടപ്പെടുന്ന വർത്തമാന യുഗത്തിൽ
പൂർവ്വസൂരികളുടെ പാതയിൽ അടിയുറച്ച് നിൽക്കാൻ
നാഥൻ തൌഫീഖ് നല്കട്ടെ
നമ്മെ വിട്ടു പിരിഞ്ഞവർ ഖബറകത്ത്
ഖബറിലേക്കുള്ള ദൂരം കുറയുന്നധിവേഗം,
നാളെ നാമും..
നമ്മെ ഓർക്കാൻ ,
നമുക്കായ് ദുആ ചെയ്യാൻ
സത് സന്താനങ്ങളുണ്ടാവട്ടെ
നൽ പ്രവൃത്തികൾ ബാക്കിയാവട്ടെ
നാടിൻ രക്ഷയ്ക്കാൻ
സാഹോദര്യത്തിനായ്
സൌഹൃദത്തിനായ് പ്രാർത്ഥിക്കാം
ഒരുമയോടെ
ഏവർക്കും ശാന്തിയും സമാധാനവും നിറഞ്ഞ ബലി പെരുന്നാൾ ആശംസകൽ
No comments:
Post a Comment