വികലാംഗര് വെറും കൗതുകവസ്തുക്കള്‍ നിയത്തിനു മുമ്പില്‍ എല്ലവരും തുല്യരാണ്.അവകാശങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹത എല്ലാവര്‍ക്കും ഒരുപോലെയാണ്.എന്നാല്‍ അവകാശങ്ങള്‍ ചിലരുടെ കൈകളില്‍ മാത്രമാണ് ഒതുങ്ങിനില്‍ക്കുന്നത്.സ്ത്രീകള്‍, വികലാംഗര്‍, തുടങ്ങിയവര്‍ സമൂഹത്തിന്റെ ചിറ്റുമതിലുകള്‍ക്കുള്ളില്‍ നിന്ന്‍ നരകയാതനകള്‍ അനുഭവിക്കുന്നു....സമൂഹത്തില്‍ അവര്‍ വെറും കൗതുകവസ്തുക്കള്‍ മാത്രമാകുന്നു.....വികലാംഗരുടെ അവസ്ഥകള്‍ അറിഞ്ഞ് വാക്കുകളില്‍ മാത്രം കാരുണ്യം ഒഴുക്കി കര്‍മ്മ മണ്ഡലങ്ങളില്‍ അവരെ പ്രദര്‍ശനവസ്തുക്കളാക്കി വന്‍ ലാഭം വാരിക്കൂട്ടാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ സമൂഹവും മാറി മാറിവരുന്നഗവര്‍മെന്റുകളും .ഓരോദിനങ്ങള്‍ ആചരിക്കന്നതുപോലും ഉന്നതവര്‍ഗങ്ങളുടെ കീശകള്‍ ലഷ്യമാക്കിയാണ്...വികലാഗദിനത്തില്‍ തങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടവരാണെന്ന്‍ ആ വിധിതളര്‍ത്തിയവര്‍ക്ക് ,സമൂഹം സന്ദേശങ്ങള്‍ നല്‍കുന്നു അന്നത്തെ ആര്‍ഭാടങ്ങളിലൂടെ......,സമൂഹം ഞാന്‍ ഉള്‍പ്പെടുന്ന
വികലാംഗരെ നോക്കി കാണുന്നത് ശപിക്കപ്പെട്ടവരായും ഉപയോഗശൂന്യമായ വസ്തുക്കളായുമാണ്........"എല്ലാവരേയും സമദ്യുഷ്ടിയില്‍ കണുന്ന,നയിക്കുന്ന വിസ്വാസങ്ങളിലെ ഈശ്വരന്‍മാരുടെ സ്യുഷ്ടിയില്‍പോലും വിവേചനങ്ങള്‍ ഏറ്റുവാങ്ങുവാന്‍ വിധിക്കപെട്ടവര്‍ !! ".......ലോകത്തിന്റെ ഭാരമായാണ് ഏവരും വീക്ഷിക്കുന്നത്. ഗവര്‍മെന്റുകള്‍..,നിയമങ്ങള്‍ ,എല്ലാം ഞങ്ങളെ പീഡിപ്പിക്കുന്നു.....,ഞങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നിയമസംഹിതകളില്‍ മാത്രം.
സാമൂഹിക,സാംസ്കാരിക ,മറ്റ് എല്ലാ രംഗങ്ങങ്ങളിലും പിന്തള്ളുന്നു.......വിദ്യാര്‍ത്തികള്‍ക്ക് വിദ്യഭ്യാസത്തിനുള്ള അവകാശങ്ങള്‍ പോലും.... ഇത് എന്റെ ജീവിതത്തിലെ ഒരു സത്യമാണെ
ന്നത് പ്രത്യേഗം സൂചിപ്പിക്കുന്നു .
ഇന്റെനാല്‍ മാര്‍ക്കും ക്രെഡിറ്റും സെമെസ്റെരും ആരോഗ്യമുള്ളവര്‍ക്ക് മാത്രം.
വികലാംഗരുടെ അവകാശങ്ങള്‍ നേടാന്‍ അവരെ സംരക്ഷിക്കാം ഉപ്പുകൂനുകള്‍ പോലെ പലഭാഗത്തും അനവദി സഘടനകള്‍ ഉതിച്ചുയരുന്നു അവരും ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നു
(കൂടുതലും ).
മനുഷ്യന്‍ എന്ന സ്ഥാനം പോലും ലഭിക്കുവാന്‍ ഭാഗ്യമില്ലാത്ത ഞങ്ങളേ
പോലുള്ളവര്‍ ...,സമൂഹത്തിന്റെ മര്‍ദ്ദനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങുമ്പോള്‍ അവകാശങ്ങള്‍ എവിടെ? മനുഷ്യന്റെ അവകാശങ്ങള്‍ എന്ത്? സമൂഹം എന്തിനു ഞങ്ങളെ പോള്ളവരെ വേട്ടയാടുന്നു ?
Subscribe to:
Post Comments (Atom)
No comments:
Post a Comment