പ്രവാസികള്‍ ഇനി പുറത്ത് .......
പ്രവാസികളെ ഞെക്കിപ്പിഴിയാന്‍ വേണ്ടി ഇതാ പുതിയ ഒരു ബില്ല് കൂടി . NRI DTC BILL ഇത് എന്താണ്
എന്നല്ലേ.. കൊല്ലത്തില്‍ 182 ദിവസം വരെ നാട്ടില്‍ നിന്നാലും NRI ആയി കണക്കാക്കിയിരുന്ന പ്രവാസികളെ 61 ദിവസം നിന്നാല്‍ പ്രവാസികള്‍ അല്ലാതാക്കുന്ന ബില്ല്, ഇത് വരെ നികുതി നല്‍കാതിരുന്ന പ്രവാസി ഇനി അതും കൊടുക്കണം എന്ന് സാരം. പ്രവാസ ലോകത്ത് പണിയെടുത്തു കിട്ടുന്ന തുച്ചം വരുമാനക്കാര്‍ക്ക് എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്കാലം ഇനി സ്വസ്ഥമായി ആഖോഷിക്കാന്‍ കഴിയില്ല എന്ന് സാരം. നിങ്ങള്‍ അവധിക്കു വരരുത്,!! അഥവാ വന്നാല്‍ തന്നെ പെട്ടെന്ന് തിരിച്ചു പോകണം, പോയി കിട്ടുന്ന കാശ് അയച്ചു താ എന്നാണു ഇപ്പൊ സര്‍ക്കാരും പറയുന്നത്. (സ്വന്തം വീട്ടുകാര്‍ അങ്ങനെ പറയാന്‍ ആഗ്രഹിച്ചു, നേരിട്ട് പറയാറില്ലെങ്കിലും) ഇനി മരിച്ചു ശവമായി നാലാം നാള്‍ നാട്ടില്‍ വന്നാല്‍ മതി എന്ന്, സ്വന്തം എന്ന് കരുതിയ സര്‍ക്കാര്‍ അത് പറഞ്ഞു കളഞ്ഞു .!!
വെറുതെയാണോ ഇവിടേ മാവോയിസ്റ്റ് , നെക്സെൽ ആക്രമണങ്ങൽ നടക്കുന്നതു.
ആനപ്പുരത്തിരിക്കുന്നവനു പട്ടിയെ പേടിക്കണ്ട എന്നു പറഞ്ഞത് പോലെ.
ഭരണത്തിലിരിക്കുന്ന ഇവനൊക്കെ ആരെയും പേടികണ്ടല്ലൊ.
സുഹൃത്തുക്കളെ ..കോമണ്‍ വെല്‍ത്ത് ഗെയിംസ് ഒക്കെ കെങ്കേമം ആയി നടത്തി 70000
കോടി രൂപ കട്ട് മുടിച്ചു പള്ള വീര്‍പ്പിച്ചു മതിയായിട്ടില്ല..നാട്ടില്‍
ജോലി തരാന്‍ ഈ പോന്നു മക്കള്‍ക്ക് സാധികുന്നില്ല പാവം പ്രവാസികള്‍ ഇവിടെ
റൊട്ടിയും കട്ടന്‍ ചായയും തിന്നു കഷ്ടപ്പെട്ട് കൂട്ടി വയ്ക്കുന്നത് എല്ലാം
നാട്ടിലെ ബാങ്കുകളിലും മറ്റും അല്ലെ നിക്ഷേപം ഇതൊന്നും പോരഞ്ഞിട്ട് ഇനി
അവന്റെ ഒക്കെ തൊള്ള നിറക്കാന്‍ പ്രവാസി നികുതി കൂടി...
ഇന്ത്യയില്‍ ആകെ ഉള്ളത് 150 കോടി ജനങ്ങള്‍ ആണ് അതില്‍ പകുതിയില്‍ അധികം
ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ആണ് ആ പാവങ്ങള്‍ക്ക് ജോലി സാധ്യത കണ്ടു
പിടിക്കാന്‍ നമ്മുടെ നാട്ടിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്ധ്ധിപിക്കാന്‍ ഈ
70000 കോടിയുടെ പകുതി പോലും വേണ്ട ..എന്തിനരുന്നു ഈ ഗെയിംസ് എന്ന്
ചോദിച്ചാല്‍ ആര്‍കും ഉത്തരം ഇല്ല..
എല്ലാ രാജ്യത്തും ടക്സ് വാങ്ങിയാല്‍ ജനത്തിന് എന്തേലും സേവനം സര്‍ക്കാര്‍
ചെയ്യും നമ്മുടെ നാട്ടില്‍ ടക്സ് വാങ്ങി ഇവനൊക്കെ വായിക്കരി ഇടാന്‍
സൂക്ഷിച്ചു വക്കും..
Adarsh Uthaman
nalla comedy
ReplyDelete