Monday, October 24, 2016

പ്രകൃതി നൽകുന്ന പാഠം..


22/10/16

ഞാൻ ജിമി ഇന്ന് ഞാൻ ഹോസ്റ്റൽ വരാന്തയിൽ ഇരുന്നപ്പോൾ എന്നെ അത്ഭുത പെടുത്തുന്ന ഒരു കാഴ്ച കണ്ടു. ചെറിയ പ്രതിസന്ധികളിൽ തളർന്നു പോകുന്ന എല്ലാവര്ക്കും ഒരു കാക്ക യുടെ ജീവിതം ഒരു വലിയ പാഠമാകുന്നു. ജന്മം കൊണ്ടോ അല്ലെങ്കിൽ ജീവിതത്തിൽ ഏതോ സാഹചര്യത്തിൽ ഒരു കാൽ നഷ്ടപെട്ട ഒരു കാക്ക. ജീവിത പ്രതിസന്ധികളിൽ അതിജീവനത്തിന്റെ പാഠങ്ങൾ സ്വയം പഠിച്ച്‌ ജീവിതത്തോട് പൊരുതി ജീവിക്കുന്നു. ജീവിത പ്രതിസന്ധികളെ മറികടക്കാൻ ആരും പഠിപ്പിച്ചതാകില്ല ആ ദുരവസ്ഥയിൽ ആരും സ്വാന്തനം എകിയിട്ടുണ്ടാകില്ല എന്നിട്ടും ജീവിതം വെച്ചു നീട്ടിയ അവസ്ഥകൾ പരിഭവം തെല്ലുമില്ലാതെ അതിജീവനത്തിന്റെ പറകലിൽ വ്യാവൃത്തയാകുന്നു. കൂടുകൂട്ടുവാൻ ചില്ലകൾ ശേഖരിച്ചു പറന്നുയരുന്നതിന്റെ ഇടയിൽ എന്റെ മൊബൈൽ ക്യാമെറയിൽ പകർത്താൻ ശ്രമിച്ച ചിത്രം പോലും അവ്യക്തം. കാരണം ക്യാമെറയിൽ പോസ് ചെയ്തു നിൽകുവാനൊന്നും കാക്കയ്ക് നേരമുണ്ടാകില്ല. അത്‌ തുടങ്ങി വെച്ച വീടുപണി പൂർത്തിയാക്കുന്ന ധൗത്യത്തിലാകും ആ കാക്ക. ചിലപ്പോൾ ജീവിത പ്രതിസന്ധികൾ നേരിടുന്നവരെ സമൂഹത്തിൽ ഏറെ പേരും സഹതാപത്തോടെ മാത്രം നോക്കുമ്പോൾ ആത്മ വിശ്വാസം കൈമുതലായർ പ്രതിസന്ധികളിൽ തളരാതെ വിജയങ്ങളിലേക് പറക്കാൻ ശ്രമിക്കുന്നു എന്നതിന് പ്രകൃതി നമുക് തരുന്ന ഒരു പാഠം കൂടിയാണിത്. ജീവിത പ്രതിസന്ധികല്ക് മുൻപിൽ പതറാതെ മുന്പോട് പോകുവാൻ ഞങ്ങള്ക് എന്നും ആത്മവിശ്വാസം തരുന്ന മമ്മിതന്നെയാണ് രാവിലെ തന്നെ ഈ കാഴ്ച എനിക്ക് കാണിച്ചു തന്നത്. ദൈവം നമുക്ക് തന്ന ജീവിതം പരാതി പരിഭവവും സങ്കടവുമായി പാഴാക്കാതെ നന്നായി ജീവിക്കുവാനുള്ള ഉൾ കരുത്ത് എല്ലാവറ്ക്കും ഉണ്ടാകട്ടെ..



Sunday, October 2, 2016

ചില മോഹങ്ങൾ

മഴവെള്ളംതെറിപ്പിച്ചും പാദസരങ്ങള്‍ കിലുക്കിയും സ്‌കൂളില്‍പോയ ബാല്യമോര്‍ക്കുമ്പോള്‍ പിച്ചവെച്ചുനടന്ന മുറ്റത്ത്‌ ഒന്നുകൂടി കാലമര്‍ത്തിവെക്കാന്‍, പൂവിറുത്തു നടന്ന തൊടിയിലൂടെ ഒരിക്കല്‍കൂടി മഴതുമ്പികളെ തേടി നടക്കാന്‍, ഒരുപിടി കനകാമ്പരപൂ പറിച്ച്‌ മാല കോര്‍ക്കാന്‍  ഇപ്പോഴും കൊതിക്കുന്നു.പക്ഷേ .....

Saturday, October 1, 2016

ഇന്ന് ലോക വൃദ്ധ ദിനം ​


"വരുവാനില്ലാരുമീ വിജനമാ
മെന്‍വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ...."

​ഓരോ വൃദ്ധ സാധനത്തിന്റെ വാതിൽ പടികളിലും ഈ കാത്തു നിൽപ്പും ഈ രോദനവും നമുക് കേൾക്കാം ...കേരളത്തില്‍ ഇന്ന് വൃദ്ധസദനങ്ങള്‍ പെരുകുകയാണ്. ആധുനിക മനുഷ്യന്‍ പല മൂല്യങ്ങളും മറക്കുന്നതിനിടയില്‍ സ്വന്തം മാതാപിതാക്കള്‍ നല്‍കിയ സ്‌നേഹവും പരിചരണവും ലാളനയും വിസ്മരിക്കുന്നു. ഏകാന്തതയുടെ തടവറയില്‍ ജീവിക്കുന്നവരെ അഭ്രപാളികളില്‍ കണ്ട് കണ്ണു നിറയ്ക്കുന്നതിന് പകരം സ്വന്തം വൃദ്ധമാതാപിതാക്കളെ  സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തേക്ക് തുറന്നു വിടണം. .നിങ്ങളുടെ വൃദ്ധ മാതാപിതാക്കളെ വൃദ്ധ സദനത്തിലാക്കി തിരിഞ്ഞു നടക്കുമ്പോൾ കാലം നിങ്ങളോട്പ്പറയും "ഇന്നിന്റെ യുവ ജനമേ ഓർക്കുക ഇന്നു ഞാൻ നാളെ നീ "


ഇന്ന് ലോക വൃദ്ധ ദിനം ​- ഒക്ടോബർ 1 

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി