പ്രായശ്ചിത്തം
തന്‍ ദുഘസാഗരത്തിനിടയില്‍
ജീവിതം തള്ളി നീക്കുന്നു
ജനിച്ചതെറ്റിനായി പ്രായശ്ശിത്തം
ചെയ്യുന്നു അന്ത്യദിനങ്ങളില്‍
ജീവിതം ശുഷ്കിച്ചു തുടങ്ങി.,
ലാളിച്ചു വളര്‍ത്തിയവര്‍ കൈയൊഴിഞ്ഞു
എന്നു കണ്ണുനീര്‍ മാത്ര ബാക്കിയാക്കി
ഇഴയുന്നു ഇവിടം കടക്കുവാന്‍
കഴിഞ്ഞ കാലത്തിലെ ,
ഓര്‍മ്മകള്‍,മധുരിക്കും ദിനങ്ങള്‍
ഓര്‍ത്തോര്‍ത്ത് മന്ദസ്മിതങ്ങള്‍ തൂകുന്നു
ഇന്നിന്റെ ഇഴയുന്ന ഗര്‍ത്തത്തിലും.
ആശ്വാസത്തിനെന്നോളം എത്തുന്നതും
വന്‍ പ്രളയങ്ങള്‍ മാത്രം........
കൊഴിഞ്ഞ കാലത്തിലെ വല്ലരിയില്‍
മൊട്ടായി,പൂവായി പിന്നെ മധുരിക്കും കനിയായി
ഇന്നവ വാടിക്കരിഞ്ഞു....,മറയുവാന്‍
ഇത്തിരി നിമിഷങ്ങള്‍ മാത്ര ബാക്കി
തന്‍ പൈതങ്ങള്‍ കൈവിട്ട്
വൃദ്ധസദനത്തിന്‍ ചുവരുകള്‍ക്കിടയില്‍
വിടരാത്ത സ്വപ്നങ്ങളെ ഓര്‍ത്ത്.....
വരാത്ത വസന്തങ്ങളെയോര്‍ത്ത്.....
കിട്ടാന്‍ കൊതിച്ച സ്നേഹത്തെയോര്‍ത്ത്
മൌനമായി തേങ്ങിക്കരഞ്ഞ്.............
Sunday, November 7, 2010
Subscribe to:
Post Comments (Atom)
മംഗളത്തില്‍ നിന്നാണ് ഇവിടെ എത്തിയത്,
ReplyDeleteകവിതകള്‍ നന്നായിരിക്കുന്നു,
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുമല്ലോ !!