
വെറുതെ ഒരു സംഗമം
ജീവിതത്തില്‍ നിന്നും ഒരേട്..,
ഒരു നിമിഷം , ഒരു സുഹ്രുത്ത് നഷ്ടപ്പെടുമ്പോള്‍
ചിരിക്കുക ,ചിന്തിക്കുക കരയാതെ
ഇന്ന്‍, ശിശിരത്തില്‍, മരങ്ങള്‍ ഇലകള്‍
കൊഴിക്കുന്നത് ഓര്‍ക്കുക
അവ വീണ്ടും തളിക്കുവാനാണ്
തിന്മകളെ,ശുഷ്കമായവയെ തള്ളി
കൂടുതല്‍ ശക്തിയോടെ .....
പുത്തന്‍ പ്രതീക്ഷകളോടെ.
നാളെയവയേകും തണല്‍ ഏവര്‍ക്കും
വിടരും പിന്നെ കൊഴിയും
നാം കാലപ്രവാഹത്തിലൊഴുകുന്ന
കൊച്ചരുവിയാണെന്നോര്‍ക്കുക
വെറുതെ വന്നു ഈ ഭൂവില്‍
സംഗമിക്കുന്നു നാം വെറുതെ.
ജീവിതം അത് ഒരു രംഗബോധം ഇല്ലാത്ത കോമാളി ആണ്, പലരുടെയും ജീവിതം അവയുടെ ഉള്ളിലേക്ക് കടന്നു ചെന്നാല്‍ നൊമ്പരങ്ങള്‍ കാണാം...ദുഃഖം അത് ഒന്ന് അല്ലെങ്കില്‍ വേറെ രൂപത്തില്‍ അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല...
ReplyDelete