Sunday, May 15, 2011
ഊട്ടി യാത്ര .....
ഏപ്രില്‍ 5 ഇത് ഞങ്ങളുടെ ജീവിതത്തില്‍ വളരെ സന്തോഷം നിറഞ്ഞ ഒരു ദിനം .
മറക്കാനാവാത്ത മാധുര്യമുള്ള ഓര്‍മ്മകളുടെ ദിനം .
ഊട്ടി അത് ഞങ്ങളുടെ ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു . ഈ ജീവിതത്തില്‍
ഒരിക്കലും യാഥാര്‍ദ്യമാകും എന്ന്‍ പ്രതീക്ഷിക്കാത്ത ഒരു സ്വപ്നം മാത്രം. 2011 ഏപ്രില്‍
5 -ന് ഈ സ്വപ്നം യാഥാര്‍ദ്യമായി . ഇത് ഞങ്ങളുടെ ഹൈസ്കൂള്‍ അധ്യാപകനായ ,മധു സാറിന്റെ
വലിയ മനസ് അത് ഒന്നുകൊണ്ട് മാത്രമാണ്.
രാവിലെ 5 :30 -ന് ഞങ്ങള്‍ യാത്ര ആരംഭിച്ചു . ബോലെരോയില്‍ ആയിരുന്നു യാത്ര .ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വീല്‍ ചെയര്‍ എടുത്തിരുന്നു . വളരെ രസ കരമായ യാത്ര . ഞങ്ങള്‍ വഴിയില്‍ യുകലിപ്സ് തോട്ടതിനരുകില്‍ ഇരുന്നാണ് രാവിലത്തെ ഭക്ഷണം കഴിച്ചത് .അത് ഒത്തിരി സിനിമയുടെ ഗാന രംഗത്തിനെ വേദിയായ സ്ഥലമാണ്.
യാത്രയില്‍ കുതിര സവാരി നടത്തുന്ന ഒരു വലിയ മല ഞങ്ങള്‍ കണ്ടു .അവിടെ എല്ലാവരും കയറി .ഞങ്ങള്‍ വണ്ടിയില്‍ ഇരുന്നു .ഞങ്ങള്‍ക്ക് സാറിന്റെ മോള്‍ അളക കൂട്ടിരുന്നു . മറ്റെല്ലാവരും അവിടെ കറച്ചു സമയം ചിലവഴിച്ചു ......
ഞങ്ങള്‍ ഏകദേശം 10 മണിയായപ്പോള്‍ അവിടെ എത്തി .നല്ല തണുപ്പുള്ള പ്രകൃതി രമണീയമായ സ്ഥലം . ആദ്യം പോയത് റേഡിയോ അസ്ട്രോനോമിക് സെന്റര്‍ - ല്‍ ആണ് . സര്‍ അതിനെ പറ്റി പറഞ്ഞു തന്നു . ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥാപനം . ഞങ്ങള്‍ അത് തേടി കുറെ അലഞ്ഞു .അവസാനം അത് കണ്ടെത്തി . അതൊരു ശാസ്ത്ര ഗവേഷണ സ്ഥാപനമാണ്. ആ പ്രദേശത്തിന്റെ പ്രത്യേഗ ചെരിവ് മൂലം ഗവേഷണങ്ങള്‍ നടത്താന്‍ അനുയോഗ്യമായ സ്ഥലമാണെന്നും ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണെന്നും അവിടുത്തെ ഒരു ശാസ്ത്രഞ്ജന്‍ പറഞ്ഞു തന്നു .അവിടെആസ്ഥാപനത്തെക്കുറിച് ഒരു ക്ലാസ്സ് ഉണ്ടായിരുന്നു .അവിടെ ക്ലാസ്സില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ കുറച്ച മാത്രമേ മനസ്സിലായുള്ളൂ.
അവരുടെ ഗവേഷണ സെറ്റിംഗ്സ് അത്ഭുതപ്പെടുതുന്നത് തന്നെ ,കുറച്ച് സമയത്തിനുശേഷം അവിടെ നിന്നും മടങ്ങി .അടുത്തത് ഞങ്ങള്‍ പോയത് suicide പൊയന്റിലേക്കായിരുന്നു . അവിടെ കയറ്റം കയറി പോകുന്ന സ്ഥലമായതിനാല്‍ അവിടെയ്ക്ക് പോകുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല . അവിടെ മുകളില്‍ ഒരു റെലെസ്കോപ്പ് ഹൌസും ഉണ്ട് .ഞങ്ങള്‍ വണ്ടിയില്‍ തന്നെയിരുന്നു . മധു സര്‍ ഞങ്ങള്‍ക്ക് കൂട്ടിരുന്നു .
അങ്ങനെ സര്‍ന് അവിടെ നിന്നും ഒരു പൂച്ചയെകിട്ടി . ഒരു സുന്ദരി പൂച്ച . അതോരു വേലിക്ക് അപ്പുറമായിരുന്നു .അത് സര്‍ നെ കണ്ട് ഞങ്ങളുടെ അടുത്ത് വന്നു . സര്‍ അതിനെ എടുത്തു . എല്ലാവരും നിരുല്സാഹപ്പെടുത്തി എങ്കിലും ആ പൂച്ചയെ സര്‍ ഇവിടേയ്ക്ക് കൊണ്ടുവന്നു .
ടോദ്ദബെട്ട യില്‍ നിന്നും ഞങ്ങള്‍ ബോട്ടാണിക്കല്‍ ഗര്ടെനില്‍ പോയി . ഉച്ച മുതല്‍ വൈകുനേരം വരെ അവിടെ ചിലവഴിച്ചു . അഭിയും അളകയും ആഷ്ലിയും സാറും പപ്പയും എല്ലാവരും ഞങ്ങളുടെ വീല്‍ ചെയര്‍ ബോട്ടാനിക്കള്‍ ഗാര്‍ഡനില്‍ കൂടെ ഉന്തി .അവിടെയ്ക്ക് എന്നെ തള്ളിയപ്പോള്‍ സര്‍ എന്നോട് പറഞ്ഞു "നീ ചെറിയ കുട്ടി ആണെന്ന് ഓര്‍ത്താല്‍ മതി (അവിടെ ചെറിയ കുട്ടികളെ തള്ളൂന്നുണ്ടായിരുന്നു ) " .മമ്മിക്ക് സര്‍ജറി കഴിഞ്ഞിരിക്കുന്നതിനാല്‍ ഒത്തിരി ഉന്തിയില്ല .ബിന്ദു ടീച്ചെറിന്റെയും എല്ലാവരുടെയും സഹായം ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നു .
വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കുന്നതിനെക്കാള്‍ മനോഹരമായ സ്ഥലം .വിവിധ പൂക്കള്‍ ,വിവിധ കുറ്റിച്ചെടികള്‍ മനോഹരമായി വെട്ടിയിരിക്കുന്നു . അവിടെ ഒത്തിരി വിദേശികളും സ്വദേശികളും അവിടുത്തെ മനോഹാരിത ആസ്വദിക്കാന്‍ എത്തിയിട്ടുണ്ടായിരുന്നു . ഞങ്ങളും കുറേസമയം അവിടെ ചിലവഴിച്ച് ഏകദേശം 6 മണിയായപ്പോള്‍ അവിടെ നിന്നും മടങ്ങി ...... മനോഹരമായ കാഴ്ച്ചകള്‍ മനസ്സില്‍ സൂക്ഷിച്ച് ... ഒത്തിരി സന്തോഷത്തോടെ .... ഞങ്ങള്‍ 10 മണിയായപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി ....
ഞങ്ങള്‍ക്ക് ഊട്ടി കാണാന്‍ കഴിഞ്ഞത് സര്‍- ന്റെ സഹായം കൊണ്ട് മാത്രമാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഊട്ടി കാണാന്‍ ലഭിച്ച അപൂര്‍വ്വ ഭാഗ്യത്തിന് മധു സാറിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി .....
Subscribe to:
Post Comments (Atom)
Good.............
ReplyDeleteനന്നായിട്ടുണ്ട്...ദൈവത്തിന്റെ പരീക്ഷണങ്ങളില്‍ പതറാതെ മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.....
ReplyDeleteഒരുപാട് നന്ദി
Deleteനന്നായിട്ടുണ്ട് ,കുറച്ചു കൂടി വിശതമായി എഴുതാമായിരുന്നു എന്ന് തോന്നി വായിച്ചപ്പോൾ ,ദൈവത്തിന്ടെ എല്ലാ അനുഗ്രവും നിങ്ങളുടെ കൂടെ ഉണ്ടാവും ,കൃഷ്ണൻ എന്നും നബി എന്നും കൃസ്ത്തു എന്നും നമ്മൾ വിളിക്കുന്ന എല്ലാം ഒന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവവും നിങ്ങളെ അനുഗ്രഹിക്കട്ടെ ,
ReplyDeleteഒരുപാട് നന്ദി
Delete