ഓര്‍ക്കുക
ഓര്‍ക്കുക ഇന്നു ഞാന്‍ നാളെ നീ
കറുത്ത മേഘങ്ങള്‍ക്കിടയിലേക്ക്
മറയുന്ന സൂര്യനെപ്പോല്‍
വര്‍ണ്ണശബളിതമാം വേഷഭൂക്ഷാദികളഴിച്ച്
അരങ്ങോഴിഞ്ഞ് മറയേണ്ടുന്നു നാം
കറുത്ത മേഘങ്ങള്‍ക്കിടയിലേക്ക്
അന്ന്‍ അടയുന്നു, പൂര്‍ണ്ണമാകുന്നു
ചരിത്രപുസ്തകത്തിലെ
പുതിയൊരധ്യായം കൂടി
പൊടിപുരളാതെ,
പിച്ചിച്ചീന്തപ്പെടാതെ,
ഈ പുസ്തകതാളുകള്‍ നാളെ
സൂക്ഷിച്ചീടണമെങ്കില്‍
മഹനീയമാം വിധം തെളിയിക്കുക
നീ നിന്‍ അഭിനയ ചാതുര്യമീ -
ലക്ഷോപലക്ഷം സദസ്യര്‍ക്കു മുന്നില്‍
സുമി ജോണ്‍
കറുത്ത മേഘങ്ങള്‍ക്കിടയിലേക്ക്
മറയുന്ന സൂര്യനെപ്പോല്‍
വര്‍ണ്ണശബളിതമാം വേഷഭൂക്ഷാദികളഴിച്ച്
അരങ്ങോഴിഞ്ഞ് മറയേണ്ടുന്നു നാം
കറുത്ത മേഘങ്ങള്‍ക്കിടയിലേക്ക്
അന്ന്‍ അടയുന്നു, പൂര്‍ണ്ണമാകുന്നു
ചരിത്രപുസ്തകത്തിലെ
പുതിയൊരധ്യായം കൂടി
പൊടിപുരളാതെ,
പിച്ചിച്ചീന്തപ്പെടാതെ,
ഈ പുസ്തകതാളുകള്‍ നാളെ
സൂക്ഷിച്ചീടണമെങ്കില്‍
മഹനീയമാം വിധം തെളിയിക്കുക
നീ നിന്‍ അഭിനയ ചാതുര്യമീ -
ലക്ഷോപലക്ഷം സദസ്യര്‍ക്കു മുന്നില്‍
സുമി ജോണ്‍
ജീവിതം അതിനെ എങ്ങനെ ആണ് നിര്‍വചിക്കുക ....അത് അസാധ്യം ആണ്....നമ്മുടെ ശരി വേറെ ഒരാള്‍ക്ക് തെറ്റ് ആയി ആയിരിക്കാം തോന്നുന്നത്....ജനകോടികള്‍ ഈ ലോകത്ത് വന്നു പോകുന്നു....അതില്‍ ഒരു ചെറിയ ശതമാനം ആളുകള്‍ മാത്രം മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷിക്കതക്ക വണ്ണം പ്രശസ്തര്‍ ആയി മാറുന്നു.....ഇന്റര്‍നെറ്റ് ഒരു വിശാലം ആയ ലോകത്തേക്ക് തുറന്ന ഒരു ജനല്‍ ആണ്....വളരെ ചെറിയ ഒരു ലോകത്തേക്ക് തുറന്ന ജനലുകള്‍ ഉള്ള ജിമിയുടെ യദാര്‍ത്ഥ ജീവിതത്തില്‍ വിശാലം ആയ കാഴ്ചകള്‍ അത് നല്‍കുന്നു....
ReplyDeleteഅഭിനയിക്കുമ്പോള്‍ ജീവിക്കുക .............ജീവിക്കുമ്പോള്‍ അഭിനയിക്കുക ...ഇത് ഞാന്‍ പറഞ്ഞതല്ല ..ഓഷോ പറഞ്ഞതാണ്. ആലോചിച്ചാല്‍ ഒരുപാടു അര്‍ത്ഥതലങ്ങള്‍ കാണാന്‍ കഴിയുന്ന ഒരു വാചകം അല്ലേ...????? പ്രിയപ്പെട്ട കൂട്ടുകാരീ നിന്റെ കവിത വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തിയ Quotes ആണ് ഇത്.
ReplyDeletehomeopathy ചികിത്സാ രീതി പോലെ വിഷാദം എന്നാ അവസ്ഥയെ നമുക്ക് വിഷാദം കൊണ്ടും ഉന്മാദത്തെ ഉന്മാദം കൊണ്ടും തന്നെ നേരിടാം ....എല്ലാത്തിനെയും ഉള്‍ക്കൊള്ളാന്‍ ശീലിക്കുക....വെള്ളത്തില്‍ കിടക്കുമ്പോള്‍ വെള്ളമായി മാറുക..എന്ന് പറയുമ്പോലെ..ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ........SrEE...
മരിക്കുക എന്ന എളുപ്പത്തിന് മുമ്പില്‍ ജീവിച്ചിരിക്കുക എന്നതാണ് ഏറ്റം ശ്രമകരം..!
ReplyDelete