Sunday, December 5, 2010

മനുഷ്യാവകാശ ദിനം

മനുഷ്യാവകാശ ദിനം : ഇന്ന്‍ ഇത് അവകാശ ദിനമോ ?. 
ഡിസംബര്‍ 10

മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതെ, എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്.

1948
ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു.
എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്‍ഡും ഈ ദിനത്തിലാണ് നല്കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാറേതര സംഘടനകള്‍ ഈ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഇതൊക്കെയുണ്ടെങ്കിലും ലോകത്ത് പലയിടങ്ങളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെയുണ്ട് ഇത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് പശ്ചിമബംഗാളിലെ നന്ദിഗ്രാമിലേത്. വ്യവസാ‍യം തുടങ്ങാനായി നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുത്ത സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയുണ്ടായി.എന്‍ഡോസള്‍ഫാന്‍ ഭീക്ഷനിയില്‍ കാസര്‍ക്കോട് ജീവിക്കാനുള്ള അവകാശങ്ങള്‍ പോലും നഷ്ടപെട്ട ഒരു ജനത........ എല്ലാവരെയും പോലെ സമൂഹത്തിന്റെ മുഖ്യ നിരയില്‍
നില്ക്കാന്‍ ആഗ്രഹിക്കുന്ന വികലാംഗങ്ങര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സ്വപ്‌നങ്ങള്‍ മാത്രമാകുമ്പോള്‍ ........ സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും തല്ലപെടുമ്പോള്‍ ....
ഈ ദിനത്തിന്റെ പ്രസശക്തി എന്താണെന്നു ചിന്ടിക്കേണ്ട വിഷയമാണ്ണ്‍ ...... ഇന്ന്‍ ജനത നിരവതി അവകാശലഗനങ്ങള്‍ അനുഭവിക്കുന്നു
അവകാശങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ ദിനം അവരുടെ ജീവിതത്തില്‍  എന്ത് പ്രാധാന്യം നല്‍കുന്നു .....?
    
സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് പ്രശ്നം രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രദേശത്തുണ്ടായവര്‍ക്ക് ഉള്ള നഷ്ടം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃഷി ചെയ്യുന്ന ഭൂമി നഷ്ടപ്പെടുന്നത് വേദനാജനകം തന്നെയാണ്. അത് ബലമായി വ്യവസായവത്കരണത്തിനായി ഏറ്റെടുത്തത് മനുഷ്യാവകാശ ലംഘനം തന്നെയായിരുന്നല്ലോ. മനുഷ്യന്റെ അവകാശങ്ങള്‍ ഇന്ന്‍ സംരക്ഷിക്കപെടുന്നുണ്ടോ ? എന്നാ ചോദ്യം എവിടെ പ്രസക്തമാണ്........ മനുഷ്യന്റെ അവകാശങ്ങള്‍ ഇന്ന്‍ സംരക്ഷിക്കപെദാന്‍ കഴിയുന്നുണ്ടോ?

2 comments:

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി