Sunday, July 15, 2012
Saturday, June 23, 2012
ഇന്ന് ഞങ്ങള്‍ ജ.ഡി.ടിയില്‍ എത്തിയിട്ട് 1 വര്‍ഷം.
ഇന്ന്‍ ഞങ്ങള്‍ ജ.ഡി.ടിയില്‍ എത്തിയിട്ട് 1 വര്‍ഷം. ഭൂമിയിലെ സ്വര്‍ഗം അതാണ് ഞങ്ങള്‍ക്ക് ജ.ഡി.ടി. ഞങ്ങളെ സ്നേഹിക്കുന്ന, സഹായിക്കുന്ന, സംരക്ഷിക്കുന്ന, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ചും കുഞ്ഞുമുഹമ്മദ് സാറിനും,റഷീദ് അങ്കിളിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി. ജ.ഡി.ടി.ലെ എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി
Friday, June 15, 2012
happy rainy season
മഴ ഒരു സംഗീതമാണ് .പതിവുപോലെ വീണ്ടൂം മഴക്കാലമെത്തി. പതിവിലും
സുന്ദരിയാണ് ഈ മഴക്കലമെന്നു തോന്നുന്നു. അല്ല, ഓരോ മഴക്കും സൗന്തര്യം
ഏറെയാണ്... മഴയത്തു നടക്കുക അധിമനോഹരം. ഈ വർഷകാലത്ത് എനിക്കതിനു ഭാഗ്യം
ലഭിച്ചു. നടക്കാനല്ല മഴ നനയാൻ ...ഒരുപാട് വർഷങ്ങൾക്കു ശേഷം ...ഒരുപാട്
മഴക്കാലങ്ങൾക്ക്ശേഷം...
ഞങ്ങളുടെ ഒന്നം വർഷ ഡിഗ്രി എക്സാം കഴിഞ്ഞത് 12 തിയതിയാണ്. നല്ല മഴയുള്ള
പ്രഭാതം , മനസ് തേങ്ങി ,എങ്ങനെ ക്ലസ്സിൽ എത്തും? ഞങ്ങളേക്കൽ ഏറെ
ദുഖിതയായിരുന്നു മമ്മി ,എങ്ങനെ ഞങ്ങളെ ക്ലസ്സിൽ എത്തിക്കും?
മഴ കുറയുന്ന ലക്ഷണമൊന്നും കണ്ടീല്ല .പെയ്തുകൊണ്ടേയിരുന്നു. അങ്ങനെ 8
മനിക്ക് ക്ലസ്സിൽ പോകാനിറങ്ങി. നല്ല മഴ .മമ്മി കുട പിടിച്ച് തന്നു .
കെട്ടിടങ്ങളുടെ ഇടവഴിയിലൂടെ വീൽ ചെയർ നീങ്ങിയപ്പോൾ ,മമ്മി കുട എന്റെ വീൽ
ചെയരിന്റ്ര് കൈപിടിക്കിടയിൽ വെചു തന്നു, പക്ഷെ കെട്ടിടങ്ങളുടെ ഇടവഴിയിൽ
എന്റെ കുട വീൽ ചെയരിന്റെ ചലനത്തിനൊപ്പം വരാൻ കൂട്ടാക്കിയില്ല. ഞാൻ നനഞ്ഞു
, എന്റെ ഡ്രസ്സ് കുതിരുമെന്നുറപ്പായപ്പോൾ മമ്മി കുടയുമായി വീണ്ടും
ഓടിവന്നു. ഇനി സുമിയെയും എത്തിക്കണമല്ലോ.. ഞങ്ങളുടെ സുഹ്രുത്ത് അച്ചു
ഞങ്ങളെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു... എക്സാം തുടങ്ങി മഴ കുറഞ്ഞു.
എക്സാം കഴിഞ്ഞതേ വീണ്ടും മഴയെത്തി..വീണ്ടും നനഞ്ഞു. ഒരുപാട് കാലങ്ങൾക്ക്
ശേഷം മഴ,കുട എല്ലാം വീണ്ടും ഞങ്ങളിലെത്തി... എല്ലാ സുഹ്രുത്തുക്കൾക്കും
മഴക്കാലത്തിന്റെ ആശംസകൾ...........

Friday, April 6, 2012
Monday, March 12, 2012
Sunday, March 11, 2012
ബിഎംഎംസി ഡിപ്പാര്‍ട്ട്മെന്റ് ഫെസ്റ്റിവെല്‍ 2012
മാര്‍ച്ച് 6 -ന് ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ്(BMMC) ഫെസ്റ്റിവെല്‍ ആയിരുന്നു. 3rd ഫ്ലോറില്‍ വച്ചായിരുന്നു പ്രോഗ്രാം ഞങ്ങള്‍ക്ക് മുകളിലെത്താന്‍യാതോരുമാര്‍ഗവുമില്ലത്തതുകൊണ്ട് ഞങ്ങള്‍രണ്ടാളും പോകതിരിക്കുകയായിരുന്നു അപ്പോഴാന്‍ ഞങ്ങളുടെ ക്ലാസ്മെട്ടെസ് വന്ന്‍ ഞങ്ങളോട് ചെല്ലാനായിനിര്‍ബന്ധിച്ചു. പിന്നെ അവിടെയെല്ലാം കണ്ട് പോരാമെന്ന്‍ പറഞ്ഞ ഞാന്മാത്രം പോയി. അവിടെചെന്നപ്പോള്‍ എന്റെ കുടെയുണ്ടയിരുന്നകൂട്ടുകാര്‍ എന്നെ തിരിച്ചുപോരാനനുവതിച്ചില്ല. അവര്‍ സാറിന്റെ അടുത്ത്പോയിപറഞ്ഞു.
അപ്പോഴേക്കും എന്റെക്ലാസിലെ മറ്റ്കുട്ടികളും സീനിയെസും വന്നു. അവര്‍ എന്നെ മുകളില്‍ പ്രോഗ്രാം നടക്കുന്നിടത്തെക്ക് വീല്‍ചെയറോടുകൂടി കൊണ്ടുപോകാം എന്നുപറഞ്ഞു 75 കിലോയുള്ള ഈ വീല്ച്ചയാരോടുകുടി എന്നെ മുകളിലെത്തിക്കാന്‍ പറ്റില്ല ഞാന്‍ പോകുവാണ്ണ്‍ എന്ന്‍ ഞാന്‍ പറഞ്ഞിട്ടും സറുംമാരും കൂട്ടുകാരും സമ്മതിച്ചില്ല. സീനിയെസും എന്റെ ക്ലാസിലെകുട്ടികളും ചേര്‍ന്ന എന്നെ വീല്‍ചെയറോടുകൂടി 3rd ഫ്ലോറില്‍
പ്രോഗ്രാം നടക്കുന്നഹാളില്‍ എത്തിച്ചു. അവരുടെ വലിയൊരുമനസ് അത് ഒന്ന്കൊണ്ടുമാത്രം എനിക്ക് പ്രോഗ്രാം കാണാന്‍ സാധിച്ചു. അവരുടെ ഈ വലിയ മനസിനു മുമ്പില്‍ നന്ദി എന്നവക്ക്മാതിയാവില്ല എങ്കിലും എന്നെ പ്രോഗ്രാം കാണാന്‍ സഹായിച്ചയെല്ലാവര്‍ക്കും ഒത്തിരി ഒത്തിരി നന്ദി . സ്നേഹത്തോടെ സുമിജോണ്‍

Friday, January 27, 2012
ഞങ്ങളുടെ ക്രിസ്തുമസ് ........
ഞങ്ങളുടെ ക്രിസ്തുമസ് ........
ലോകത്തില്‍ സമാധാന സന്ദേശങ്ങള്‍ നല്‍കി കടന്നു വന്ന യേശു ക്രിസ്തുവിന്റെ
ജനനത്തിന്റെ ഓര്‍മ്മ പെരുന്നാള് ......ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്നത്
നക്ഷത്രങ്ങള്‍ , ക്രിസ്മസ് ട്രീകള്‍ .,കരോള്‍ ഇനങ്ങള്‍ , ഒരുപാട് ഒരുപാട് നിറമുള്ള ഓര്‍മ്മകള്‍ .........
പതുവുപോലെ ക്രിസ്മസിനെ വരവേല്‍ക്കാന്‍ മഞ്ഞു കാലം എത്തി .......തണുപ്പുള്ള ദിനങ്ങള്‍ ..
പതിവില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ ഇന്ന്‍ ജെ ഡി റ്റി യില്‍ ആണ് ഗ്രഹാതുരതം ഉണര്‍ത്തുന്ന ക്രിസ്മസ് ഓര്‍മ്മകള്‍..
ഞങ്ങള്‍ ക്രിസ്മസിന് വീട്ടില്‍ പോകാമെന്ന് കരുതി .അപ്പോഴണ് ഒരു അപൂര്‍വ്വ അവസരമായി പി എസ സി ക്ലാസ്സ്
അവധി സമയത്ത് ഉണ്ടാകും എന്നെ അറിഞ്ഞതിനാല്‍ ,ഞങ്ങള്‍ ക്രിസ്മസ് ഇവിടെ ആഘോഷിക്കാം എന്നെ തീരുമാനിച്ചു
...............24 തിയതി ക്ലാസ്സ് തുടങ്ങി .....അപൂര്‍വ്വ മായ അനുഭവം . അവര്‍ കാഴ്ച ഇല്ലാത്തവരും ,അല്പം മാത്രം കാഴ്ച ഉള്ളവരും . കഴിച്ച ഉണ്ടെന്ന ഭാവത്തോടെ നടക്കുന്നവര്‍ കാണാതെ പോകുന്ന എല്ലാം കാണുന്നവര്‍ അറിയുന്നവര്‍ എന്ന് വേണം അവരെക്കുറിച്ച് പറയാന്‍ ......
അങ്ങനെ ആ അത്ഭുതം നിറഞ്ഞ ലോകത്ത് ,ക്ലാസ്സില്‍ എനിക്കും ,ഞങ്ങള്‍കും പങ്കെടുക്കാന്‍ കഴിഞ്ഞു .
ഞങ്ങളുടെ സ്വന്തം ഗ്രാമത്തിലെ ഒരു ചേട്ടനെയും എവിടുന്നെ പരിജയപ്പെട്ടു
അനില്‍ സര്‍ ആണേ ഞങ്ങള്‍ക്ക് ക്ലാസ്സ് എടുത്തത്ത്
.."."നാളെ ക്രിസ്മസ് ആണേ"" "".നാളെ ക്ലാസ്സ് ഉണ്ട്"" . അടുത്ത ദിവസവും
പതുവുപോലെ ഞങ്ങള്‍ ക്ലാസ്സില്‍ എത്തി .ജീവിത്തിലെ തീര്‍ത്തും വ്യത്യസ്തമായ ഒരു ക്രിസ്മസ് ആഘോഷം ....രാവിലെ എല്ലാവരും എത്തി .AO സാറിന്റെ നേതൃത്വത്തില്‍ കുറച്ച പേര് പട്ടു പടി . അനില്‍ സര്‍ കേക്ക് കൊടുവന്നു ,,, അങ്ങനെ എല്ലാവരോടും ഒപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞു ......
സന്തോഷപൂര്‍വ്വ ഒരു ക്രിസ്മസ് കടന്നു പോയി ,നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച്, .........

Wednesday, June 22, 2011
നന്ദിപൂര്‍വ്വം .......
ഞങ്ങളുടെ പഠനം വളരെ ബുദ്ധുമിട്ടില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്
ഞങ്ങള്‍ക്ക് ജെ ഡി റ്റി ഇസ്ലാം കോളേജില്‍ പ്രവേശനം ലഭിച്ചത് .
ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവമാണ് ,അവസരമാണ് .
ഞങ്ങള്‍ ബി എം എം സി-ക്ക് ചേര്‍ന്നു.പഠനത്തിനായി 23 നാം തിയതി കോഴിക്കോട്ടേക് പോകും
മറ്റുള്ള കോളേജില്‍ നിന്നും അവഗണന മാത്രം നേരിട്ടുകൊണ്ടിരുന്ന ഞങ്ങള്‍ക്ക് ഞങ്ങളുടെ അവസ്ഥ പരിഗണിച്ച്
ഞങ്ങള്‍ക്ക് ,മാതാപിതാക്കളോടൊപ്പം അവിടെ താമസിച്ച് പഠിക്കുവാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന
ജെ ഡി റ്റി കോളേജിനും, ഞങ്ങളെ ഏറ്റവും അധികം സഹായിക്കുന്ന തോട്ടത്തില്‍ റഷീദ് സാറിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി .
പ്രിയ കൂടുകരെ ...,
എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ. ബ്ലോഗില്‍ വീണ്ടും കാണാം

Sunday, June 19, 2011
ഇന്ന് വായനാദിനം…..
വായിക്കുക വളരുക
വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല .മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍
അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല . വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്‍ക്കുക
എല്ലാ കൂട്ടുകാര്‍ക്കും വായനാ ദിനത്തിന്റെ ആശംസകള്‍

Tuesday, June 7, 2011
ജിമിക്കും സുമിക്കും ജെ.ഡി.ടിയുടെ സാന്ത്വനം
മാധ്യമം പേപ്പര്‍ 7/06/2011
ജിമിക്കും സുമിക്കും ജെ.ഡി.ടിയുടെ സാന്ത്വനം
കോഴിക്കോട്:കൈകാലുകള്‍ തളര്‍ന്ന് കലാലയ പഠനസാധ്യത മങ്ങിയ ജിമിക്കും സുമിക്കും വെള്ളിമാടുകുന്ന് ജെ.ഡി.ടിയുടെ സാന്ത്വന സ്‌പര്‍ശം. ഇരുവര്‍ക്കും ഡിഗ്രി പഠനത്തിന് എല്ലാ സൗകര്യവുമൊരുക്കിയ ജെ.ഡി.ടി ഭാരവാഹികള്‍ മാതാപിതാക്കള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തു. നാലംഗ കുടുംബത്തിന് താമസിക്കാനും സ്ഥാപനം സൗകര്യം ഏര്‍പ്പെടുത്തും.
വയനാട് കബനിഗിരി മരക്കടവ് പാമ്പനാനിക്കല്‍ ജോണ്‍-മേരി ദമ്പതികള്‍ക്കും മക്കളായ ജിമിക്കും സുമിക്കുമാണ് ജെ.ഡി.ടി എല്ലാ സഹായവും ഉറപ്പാക്കിയത്.
പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്കുള്ള ഇരുവര്‍ക്കും ബാച്ചിലര്‍ ഓഫ് മള്‍ട്ടി മീഡിയ കമ്യൂണിക്കേഷന്‍ ബിരുദ കോഴ്‌സില്‍ പ്രവേശനം നല്‍കി. മൂന്നുവര്‍ഷ ഡിഗ്രിക്ക് ആവശ്യമായ പുസ്തകങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും ജെ.ഡി.ടി അധികൃതര്‍ നല്‍കും. വീല്‍ചെയറിലിരുന്ന് തിരിയാന്‍ പറ്റാത്ത ഇവരെ ശുശ്രൂഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാതാപിതാക്കള്‍ക്ക് ജോലിനല്‍കുന്നത്. അമ്മ മേരിക്ക് വാര്‍ഡന്റെ ജോലിയും പിതാവ് ജോണിന് അനുയോജ്യമായ മറ്റൊരു ജോലിയും നല്‍കും.
ശരീരാവയവങ്ങള്‍ക്ക് ചലനശേഷി കുറയുന്ന സ്യൂഡോ മസ്‌കുലാര്‍ അട്രോഫിയെന്ന രോഗമാണ് ഇരുവര്‍ക്കും ബാധിച്ചത്. വീട്ടിലിരുന്ന് എസ്.എസ്.എല്‍.സിയും പ്ലസ്ടുവും സ്വന്തമായി പഠിച്ച് എഴുതി ഉന്നത മാര്‍ക്ക് നേടിയ ഇവര്‍ക്ക് കലാലയ പഠനം സ്വപ്‌നം മാത്രമായി ശേഷിക്കുകയായിരുന്നു. ഇവരുടെ ദുരിതം തിങ്കളാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
ജെ.ഡി.ടിയില്‍ താമസിക്കാന്‍ പ്രത്യേക റൂം കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോവാന്‍ വാഹനസൗകര്യവും ഒരുക്കും.
ജെ.ഡി.ടിയിലെത്തിയ കുടുംബത്തെ കമ്മിറ്റി പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി ഡോ. പി.സി. അന്‍വര്‍, ഭാരവാഹികളായ തോട്ടത്തില്‍ റഷീദ്, അബൂബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Subscribe to:
Posts (Atom)