മഴ ഒരു സംഗീതമാണ് .പതിവുപോലെ വീണ്ടൂം മഴക്കാലമെത്തി. പതിവിലും
സുന്ദരിയാണ് ഈ മഴക്കലമെന്നു തോന്നുന്നു. അല്ല, ഓരോ മഴക്കും സൗന്തര്യം
ഏറെയാണ്... മഴയത്തു നടക്കുക അധിമനോഹരം. ഈ വർഷകാലത്ത് എനിക്കതിനു ഭാഗ്യം
ലഭിച്ചു. നടക്കാനല്ല മഴ നനയാൻ ...ഒരുപാട് വർഷങ്ങൾക്കു ശേഷം ...ഒരുപാട്
മഴക്കാലങ്ങൾക്ക്ശേഷം...
ഞങ്ങളുടെ ഒന്നം വർഷ ഡിഗ്രി എക്സാം കഴിഞ്ഞത് 12 തിയതിയാണ്. നല്ല മഴയുള്ള
പ്രഭാതം , മനസ് തേങ്ങി ,എങ്ങനെ ക്ലസ്സിൽ എത്തും? ഞങ്ങളേക്കൽ ഏറെ
ദുഖിതയായിരുന്നു മമ്മി ,എങ്ങനെ ഞങ്ങളെ ക്ലസ്സിൽ എത്തിക്കും?
മഴ കുറയുന്ന ലക്ഷണമൊന്നും കണ്ടീല്ല .പെയ്തുകൊണ്ടേയിരുന്നു. അങ്ങനെ 8
മനിക്ക് ക്ലസ്സിൽ പോകാനിറങ്ങി. നല്ല മഴ .മമ്മി കുട പിടിച്ച് തന്നു .
കെട്ടിടങ്ങളുടെ ഇടവഴിയിലൂടെ വീൽ ചെയർ നീങ്ങിയപ്പോൾ ,മമ്മി കുട എന്റെ വീൽ
ചെയരിന്റ്ര് കൈപിടിക്കിടയിൽ വെചു തന്നു, പക്ഷെ കെട്ടിടങ്ങളുടെ ഇടവഴിയിൽ
എന്റെ കുട വീൽ ചെയരിന്റെ ചലനത്തിനൊപ്പം വരാൻ കൂട്ടാക്കിയില്ല. ഞാൻ നനഞ്ഞു
, എന്റെ ഡ്രസ്സ് കുതിരുമെന്നുറപ്പായപ്പോൾ മമ്മി കുടയുമായി വീണ്ടും
ഓടിവന്നു. ഇനി സുമിയെയും എത്തിക്കണമല്ലോ.. ഞങ്ങളുടെ സുഹ്രുത്ത് അച്ചു
ഞങ്ങളെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു... എക്സാം തുടങ്ങി മഴ കുറഞ്ഞു.
എക്സാം കഴിഞ്ഞതേ വീണ്ടും മഴയെത്തി..വീണ്ടും നനഞ്ഞു. ഒരുപാട് കാലങ്ങൾക്ക്
ശേഷം മഴ,കുട എല്ലാം വീണ്ടും ഞങ്ങളിലെത്തി... എല്ലാ സുഹ്രുത്തുക്കൾക്കും
മഴക്കാലത്തിന്റെ ആശംസകൾ...........
Friday, June 15, 2012
Subscribe to:
Post Comments (Atom)
മഴ നനയാന്‍ ഒരു പ്രത്തേക സുഗമാണ് ,മുന്‍പ്പ് ഞാന്‍ സ്കൂളില്‍ പോവുമ്പോള്‍ മഴ വരാന്‍ വേണ്ടി പ്രാത്തിക്കും ,മഴയത്ത് നനഞ്ഞു പോവാനുള്ള മോഹം കൊണ്ടല്ല ,മഴ വന്നാല്‍ അന്ന് ഞങ്ങള്‍ക്ക് ക്ലാസില്ല ,കാരണം ഞങ്ങളുടെ സ്കൂളില്‍ ഒരു ക്ലാസ് മാത്രം മുളി കൊണ്ടുള്ളതാണ് ,മഴ വന്നാല്‍ വെള്ളം അഗത്തു വരും ,ഞങ്ങള്‍ക്ക് ലീവും ,അതെല്ലാം ഒരു കാലം ,
ReplyDelete