Thursday, December 30, 2010

ഞാന്‍ നിന്നെ പ്രണയിച്ചിരുന്നോ?

ഞാന്‍ നിന്നെ പ്രണയിച്ചിരുന്നോ  ?
https://mail.google.com/mail/?ui=2&ik=6cb27b9728&view=att&th=12d386da421ca2a9&attid=0.1&disp=inline&zw
ഒരിക്കല്‍ നീ എന്റെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു .
ഞാന്‍ പോലും അറിയതെയനെ നീ എന്നിലേയ്ക്ക് കടന്നുവന്നത് .
ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചു .
        സ്വന്തനവും ആശ്വാസവും ഏകി നീ എന്റെ കൈപിടിച്ച് നടന്നു
എനിക്കൊപ്പം . ഇന്ന് നീ എന്നോട് യാത്ര മൊഴികള്‍ ചോദിക്കുകയാണ് .
ഈ സ്വരം ആത്യം ഞാന്‍ ഒരു സ്വപ്നം ആണെന്ന് വിശ്വസിക്കാന്‍ ആഗ്രഹിച്ചു .
പക്ഷെ പിന്നിട് ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു ......
                   അതെ നീ എന്നെ ഉപേക്ഷിച് പോകുകയാണ് കണ്ണെത്താ ദൂരത്തേക്ക് ...
മൌനയായി ..........            
നീ എനിക്ക് ഒത്തിരി നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ചു. നീ  എന്നെ , തലോടി ,സ്നേഹിച്ചു ,
,
എന്റെ  മനസ് വേദനിക്കുന്നു . നിന്റെ വേര്‍പാട് സഹിക്കാന്‍  എനിക്കയില്ല .
                  വേര്‍പാടിന്റെ വേദന അനുഭവിക്കാത്തവര്‍ ആരും ഉണ്ടാവില്ല ....
നിന്നെ വേര്പെട്ടല്ലേ മതിയാകൂ ..... ഞാന്‍ നിന്നെ വേദനിപ്പിച്ചുണ്ടാകം അതിനു
മാപ്പ്  ...... 2010 -നിനക്ക് വിട ...... .ശുഷ്ക്കമയവ കാലയവനികയില്‍ മറയുകയും
പുതിയത് മുളച്ചു വരുകയും അതാണല്ലോ ജീവിതം .......
   
    
      ഇനി 2011- നിനക്ക് സ്വാഗതം .......
എല്ലാവര്‍ക്കും ഐശ്വര്യാ പൂര്‍ണ്ണമായ പുതു വര്‍ഷം പ്രാര്‍ത്ഥന പൂര്‍വ്വം
ആശംസിക്കുന്നു ........

Wednesday, December 8, 2010

KAZHCHA TWO GIRLS



ഇത് ഞങ്ങളുടെ കഥ .
വയനാട് വിഷന്‍ ചാനല്‍ ക്യാമറയില്‍ പകര്‍ത്തിയത്   

Monday, December 6, 2010

ഓര്‍ക്കുക

           ഓര്‍ക്കുക

ഓര്‍ക്കുക ഇന്നു ഞാന്‍ നാളെ നീ
കറുത്ത മേഘങ്ങള്‍ക്കിടയിലേക്ക് 
മറയുന്ന സൂര്യനെപ്പോല്‍  
വര്‍ണ്ണശബളിതമാം വേഷഭൂക്ഷാദികളഴിച്ച്
അരങ്ങോഴിഞ്ഞ് മറയേണ്ടുന്നു നാം  
കറുത്ത മേഘങ്ങള്‍ക്കിടയിലേക്ക് 
അന്ന്‍ അടയുന്നു, പൂര്‍ണ്ണമാകുന്നു
ചരിത്രപുസ്തകത്തിലെ
പുതിയൊരധ്യായം കൂടി
പൊടിപുരളാതെ,
പിച്ചിച്ചീന്തപ്പെടാതെ,
ഈ പുസ്തകതാളുകള്‍ നാളെ    
സൂക്ഷിച്ചീടണമെങ്കില്‍
മഹനീയമാം വിധം തെളിയിക്കുക
നീ നിന്‍ അഭിനയ ചാതുര്യമീ - 
ലക്ഷോപലക്ഷം സദസ്യര്‍ക്കു മുന്നില്‍
                                           സുമി ജോണ്‍

Sunday, December 5, 2010

മനുഷ്യാവകാശ ദിനം

മനുഷ്യാവകാശ ദിനം : ഇന്ന്‍ ഇത് അവകാശ ദിനമോ ?. 
ഡിസംബര്‍ 10

മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതെ, എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്.

1948
ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു.
എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്‍ഡും ഈ ദിനത്തിലാണ് നല്കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാറേതര സംഘടനകള്‍ ഈ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഇതൊക്കെയുണ്ടെങ്കിലും ലോകത്ത് പലയിടങ്ങളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെയുണ്ട് ഇത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് പശ്ചിമബംഗാളിലെ നന്ദിഗ്രാമിലേത്. വ്യവസാ‍യം തുടങ്ങാനായി നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുത്ത സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയുണ്ടായി.എന്‍ഡോസള്‍ഫാന്‍ ഭീക്ഷനിയില്‍ കാസര്‍ക്കോട് ജീവിക്കാനുള്ള അവകാശങ്ങള്‍ പോലും നഷ്ടപെട്ട ഒരു ജനത........ എല്ലാവരെയും പോലെ സമൂഹത്തിന്റെ മുഖ്യ നിരയില്‍
നില്ക്കാന്‍ ആഗ്രഹിക്കുന്ന വികലാംഗങ്ങര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സ്വപ്‌നങ്ങള്‍ മാത്രമാകുമ്പോള്‍ ........ സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും തല്ലപെടുമ്പോള്‍ ....
ഈ ദിനത്തിന്റെ പ്രസശക്തി എന്താണെന്നു ചിന്ടിക്കേണ്ട വിഷയമാണ്ണ്‍ ...... ഇന്ന്‍ ജനത നിരവതി അവകാശലഗനങ്ങള്‍ അനുഭവിക്കുന്നു
അവകാശങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ ദിനം അവരുടെ ജീവിതത്തില്‍  എന്ത് പ്രാധാന്യം നല്‍കുന്നു .....?
    
സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് പ്രശ്നം രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രദേശത്തുണ്ടായവര്‍ക്ക് ഉള്ള നഷ്ടം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃഷി ചെയ്യുന്ന ഭൂമി നഷ്ടപ്പെടുന്നത് വേദനാജനകം തന്നെയാണ്. അത് ബലമായി വ്യവസായവത്കരണത്തിനായി ഏറ്റെടുത്തത് മനുഷ്യാവകാശ ലംഘനം തന്നെയായിരുന്നല്ലോ. മനുഷ്യന്റെ അവകാശങ്ങള്‍ ഇന്ന്‍ സംരക്ഷിക്കപെടുന്നുണ്ടോ ? എന്നാ ചോദ്യം എവിടെ പ്രസക്തമാണ്........ മനുഷ്യന്റെ അവകാശങ്ങള്‍ ഇന്ന്‍ സംരക്ഷിക്കപെദാന്‍ കഴിയുന്നുണ്ടോ?

Thursday, December 2, 2010

ഡിസംബര്‍ 3 :ഇത് എന്റെ ഡേ

ലോക വികലാംഗ ദിനം 

ഇത് എന്റെ ഡേ ഇത് ഞങ്ങളുടെ ഡേ
https://mail.google.com/mail/?ui=2&ik=6cb27b9728&view=att&th=12ca636a05f38148&attid=0.1&disp=inline&zw 
"എന്റെ വൈകല്യമാണ​‍് എന്റെ ശക്തി" എന്ന് കരുതുക ഒത്തിരി ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ 
വികലാംഗരായ അനുജത്തിമാര്‍  ജിമി & സുമി വയനാട് ,

Tuesday, November 30, 2010

ഡിസംബര്‍ 1


ഡിസംബര്‍ 1 : ലോക എയ്ഡ്സ് ദിനം 

ഏച്ച് ഐ ബി എന്ന രോഗകാരി  വരുത്തുന്ന മാരകമായ രോഗമാണ് എയ്ഡ്സ് .
ഈ മാരക രോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ ,ആരോഗ്യമുള്ള ഒരു സമൂഹത്തെ,
ലോകത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ 1 ഈ ദിനമായി ആചരിക്കുന്നത്.
  1988 മുതല്‍ ഈ ദിനം ആചരിച്ചു വരുന്നു .

ഈ രോഗത്തെ വെറുക്കുന്നതിനൊപ്പം ജനത ഈ രോഗികളെയും വെറുക്കുന്നു .

"രോഗത്തെ വെറുക്കുക രോഗിയെ സ്നേഹിക്കുക "

Sunday, November 28, 2010

പഴശ്ശി ദിനം

നമ്മെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ പോരാടി വീര മൃത്യു വരിച്ച 
വീര പഴശ്ശി രാജയുടെ രക്തസാക്ഷി ദിനം on 30 th നവംബര്‍

 Kerala Varma Pazhassi Raja was born into Padinjare Kovilakam of Purannatt Swarupam, the royal dynasty of the princely state of Kottayam. This Padinjare Kovilakam or Western Branch of this royal dynasty was located at Pazhassi. So came the popular name Pazhassi Raja. The Kingdom of Kottayam covers what is today the Thalassery taluk (1000 km2) of the Kannur District. The head-quarters of this kingdom was located in Pazhassi Kottayam, a small town not far from Tellicherry (otherwise known as Thalassery)



പഴശ്ശി കുടീരം (മാനന്തവാടി )

Friday, November 26, 2010

താജ് ദുരന്തം ഇന്ന്‍ രണ്ട് വര്‍ഷം

taj-hotel-fire.jpg
താജ് ദുരന്തം ഇന്ന്‍ രണ്ട് വര്‍ഷം  ........രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി
ജീവത്യാഗം വരിച്ച ധീര ജവാന്‍മാരെ ഓര്‍ക്കാം ..........
ഭീകരത നാടിന്‍റെ ശാപമാണ് ഇതിനെതിരെ പോരാടാം .......

Thursday, November 25, 2010

അനന്തസീമയിലേക്ക്.....


boat sun sea sunset sky


അനന്തസീമയിലേക്ക്.....
അസ്തമയമെന്നെന്ന്‍ അറിയാതെ
തിരിയുന്നു ജീവിത ചക്രവാളങ്ങള്‍
വ്യഥകള്‍ ..വ്യര്‍ഥമാം.. കാത്തിരുപ്പുകള്‍

കണ്ണുനീരിന്‍ അഗാധകയങ്ങളുടെ  വഴികല്‍
കാലിടറി അനന്ത സീമയിലേക്ക്.....
ജീവിതമാം വണ്ടിവലിച്ച് നാം നീങ്ങുന്നു.
ശൂന്യമായ കൈകാലുകളാല്‍,ഭാരമേറിയ മനസാല്‍......
ഇടയ്ക്കു വന്നെത്തുന്ന മിന്നാമിനുങ്ങിന്‍
ഇത്തിരി വെള്ളി വെളിച്ചത്തില്‍..വേഗത്തില്‍ ....

 അപ്പഴും തുള്ളി കിതച്ച് ,വിയര്‍ത്ത് , നാം
മുമ്പോടു പോകുന്നു.
കൊഴിഞ്ഞ വസന്തം ഉള്ളിലൊതുക്കി...
തേങ്ങികരഞ്ഞ്......,ഊറിച്ചിരിച്ച്......,
കൊടും കാറ്റുപോല്‍ വന്നെത്തുന്നു ജീവിതം
നാം, വെറും പഥികര്‍ മാത്രം.......
                        
ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി