Monday, December 24, 2012

ക്രിസ്മസ് ട്രീ ഉണ്ടാക്കാന്‍ പോകുവാ 

Sunday, October 14, 2012

കാവ്യാ മാധവനൊപ്പം


ഞാനും സുമിയും കാവ്യാ മാധവനൊപ്പം . കേരള ടേബിള്‍ ടെന്നീസ് അവാര്‍ഡ്‌ ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കാവ്യാ , ജെ .ഡി .റ്റി ഇസ്ലാമില്‍ എത്തിയപ്പോള്‍    14/10/2012

Tuesday, August 28, 2012

ഓണാശംസകള്‍



പൂവിളി പൂവിളി പൊന്നോണമായി
 
നീ വരൂ നീ വരൂ പൊന്നോണത്തുമ്പി.....



 കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന, മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീര്‍ക്കുന്ന, നാവില്‍ രുചിയേറിയ വിഭവങ്ങളുമായി ഈ പൊന്നോണത്തെ വരവേല്‍ക്കാം.  



ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ............

Sunday, August 5, 2012

സൌഹൃദ ദിനാശംസകള്‍


പ്രിയ സുഹൃത്തുക്കളെ ....,
അണിയിച്ചൊരുക്കിയ വാക്കുകള്‍ക്കുമപുറം ഞാന്‍ പറയട്ടെ ഞങ്ങളുടെ ചെറിയ ലോകത്തിലെ നിരവര്‍ണ്ണ സാമീ പ്യമാണ് നിങ്ങള്‍ .
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സൌഹൃദ ദിനാശംസകള്‍ ഒത്തിരി സ്നേഹത്തോടെ ...

Sunday, July 15, 2012

ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയോടൊപ്പം .........

ബഹുമാനപ്പെട്ട  മുഖ്യ മന്ത്രിയോടൊപ്പം .........

Saturday, June 23, 2012

ഇന്ന്‍ ഞങ്ങള്‍ ജ.ഡി.ടിയില്‍ എത്തിയിട്ട് 1 വര്‍ഷം.

ഇന്ന്‍ ഞങ്ങള്‍ ജ.ഡി.ടിയില്‍ എത്തിയിട്ട് 1 വര്‍ഷം. ഭൂമിയിലെ സ്വര്‍ഗം അതാണ്  ഞങ്ങള്‍ക്ക് ജ.ഡി.ടി.  ഞങ്ങളെ സ്നേഹിക്കുന്ന, സഹായിക്കുന്ന, സംരക്ഷിക്കുന്ന, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ചും കുഞ്ഞുമുഹമ്മദ് സാറിനും,റഷീദ് അങ്കിളിനും    ഞങ്ങളുടെ ഹൃദയം നിറഞ്ഞ  ഒരായിരം നന്ദി. ജ.ഡി.ടി.ലെ എല്ലാവര്‍ക്കും  ഞങ്ങളുടെ ഹൃദയം നിറഞ്ഞ  നന്ദി   

Friday, June 15, 2012

happy rainy season

മഴ ഒരു സംഗീതമാണ് .പതിവുപോലെ വീണ്ടൂം മഴക്കാലമെത്തി. പതിവിലും
സുന്ദരിയാണ് ഈ മഴക്കലമെന്നു തോന്നുന്നു. അല്ല, ഓരോ മഴക്കും സൗന്തര്യം
ഏറെയാണ്... മഴയത്തു നടക്കുക അധിമനോഹരം. ഈ വർഷകാലത്ത് എനിക്കതിനു ഭാഗ്യം
ലഭിച്ചു. നടക്കാനല്ല മഴ നനയാൻ ...ഒരുപാട് വർഷങ്ങൾക്കു ശേഷം ...ഒരുപാട്
മഴക്കാലങ്ങൾക്ക്ശേഷം...
ഞങ്ങളുടെ ഒന്നം വർഷ ഡിഗ്രി എക്സാം കഴിഞ്ഞത് 12 തിയതിയാണ്. നല്ല മഴയുള്ള
പ്രഭാതം , മനസ് തേങ്ങി ,എങ്ങനെ ക്ലസ്സിൽ എത്തും? ഞങ്ങളേക്കൽ ഏറെ
ദുഖിതയായിരുന്നു മമ്മി ,എങ്ങനെ ഞങ്ങളെ ക്ലസ്സിൽ എത്തിക്കും?
മഴ കുറയുന്ന ലക്ഷണമൊന്നും കണ്ടീല്ല .പെയ്തുകൊണ്ടേയിരുന്നു. അങ്ങനെ 8
മനിക്ക് ക്ലസ്സിൽ പോകാനിറങ്ങി. നല്ല മഴ .മമ്മി കുട പിടിച്ച് തന്നു .
കെട്ടിടങ്ങളുടെ ഇടവഴിയിലൂടെ വീൽ ചെയർ നീങ്ങിയപ്പോൾ ,മമ്മി കുട എന്റെ  വീൽ
ചെയരിന്റ്ര് കൈപിടിക്കിടയിൽ വെചു തന്നു, പക്ഷെ കെട്ടിടങ്ങളുടെ ഇടവഴിയിൽ
എന്റെ കുട വീൽ ചെയരിന്റെ ചലനത്തിനൊപ്പം വരാൻ കൂട്ടാക്കിയില്ല. ഞാൻ നനഞ്ഞു
, എന്റെ ഡ്രസ്സ് കുതിരുമെന്നുറപ്പായപ്പോൾ മമ്മി കുടയുമായി വീണ്ടും
ഓടിവന്നു. ഇനി സുമിയെയും എത്തിക്കണമല്ലോ..  ഞങ്ങളുടെ സുഹ്രുത്ത് അച്ചു
ഞങ്ങളെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു... എക്സാം തുടങ്ങി മഴ കുറഞ്ഞു.
എക്സാം കഴിഞ്ഞതേ വീണ്ടും മഴയെത്തി..വീണ്ടും നനഞ്ഞു. ഒരുപാട് കാലങ്ങൾക്ക്
ശേഷം മഴ,കുട എല്ലാം വീണ്ടും ഞങ്ങളിലെത്തി... എല്ലാ സുഹ്രുത്തുക്കൾക്കും
മഴക്കാലത്തിന്റെ ആശംസകൾ...........

Friday, April 6, 2012

ഒരു വേനല്‍ അവധി

മാറുന്നു നാട് 
പഴമ നഷ്ടപെടാത്ത ഒരു നാട്ടിന്‍പുറ കാഴ്ച    
              

Sunday, March 11, 2012

ബിഎംഎംസി ഡിപ്പാര്‍ട്ട്മെന്റ് ഫെസ്റ്റിവെല്‍ 2012

മാര്‍ച്ച്‌ 6 -ന് ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ്(BMMC) ഫെസ്റ്റിവെല്‍ ആയിരുന്നു. 3rd ഫ്ലോറില്‍ വച്ചായിരുന്നു പ്രോഗ്രാം ഞങ്ങള്‍ക്ക് മുകളിലെത്താന്‍യാതോരുമാര്‍ഗവുമില്ലത്തതുകൊണ്ട് ഞങ്ങള്‍രണ്ടാളും പോകതിരിക്കുകയായിരുന്നു അപ്പോഴാന്‍ ഞങ്ങളുടെ ക്ലാസ്മെട്ടെസ് വന്ന്‍ ഞങ്ങളോട് ചെല്ലാനായിനിര്‍ബന്ധിച്ചു. പിന്നെ അവിടെയെല്ലാം കണ്ട് പോരാമെന്ന്‍ പറഞ്ഞ ഞാന്മാത്രം പോയി. അവിടെചെന്നപ്പോള്‍ എന്റെ കുടെയുണ്ടയിരുന്നകൂട്ടുകാര്‍ എന്നെ തിരിച്ചുപോരാനനുവതിച്ചില്ല. അവര്‍ സാറിന്റെ അടുത്ത്പോയിപറഞ്ഞു.
അപ്പോഴേക്കും എന്റെക്ലാസിലെ മറ്റ്കുട്ടികളും സീനിയെസും വന്നു. അവര്‍ എന്നെ മുകളില്‍ പ്രോഗ്രാം നടക്കുന്നിടത്തെക്ക് വീല്‍ചെയറോടുകൂടി കൊണ്ടുപോകാം എന്നുപറഞ്ഞു 75 കിലോയുള്ള ഈ വീല്ച്ചയാരോടുകുടി എന്നെ മുകളിലെത്തിക്കാന്‍ പറ്റില്ല ഞാന്‍ പോകുവാണ്ണ്‍ എന്ന്‍ ഞാന്‍ പറഞ്ഞിട്ടും സറുംമാരും കൂട്ടുകാരും സമ്മതിച്ചില്ല. സീനിയെസും‍ എന്റെ ക്ലാസിലെകുട്ടികളും ചേര്‍ന്ന എന്നെ വീല്‍ചെയറോടുകൂടി 3rd ഫ്ലോറില്‍
പ്രോഗ്രാം നടക്കുന്നഹാളില്‍ എത്തിച്ചു. അവരുടെ വലിയൊരുമനസ് അത് ഒന്ന്കൊണ്ടുമാത്രം എനിക്ക് പ്രോഗ്രാം കാണാന്‍ സാധിച്ചു. അവരുടെ ഈ വലിയ മനസിനു മുമ്പില്‍ നന്ദി എന്നവക്ക്മാതിയാവില്ല എങ്കിലും എന്നെ പ്രോഗ്രാം കാണാന്‍ സഹായിച്ചയെല്ലാവര്‍ക്കും ഒത്തിരി ഒത്തിരി നന്ദി . സ്നേഹത്തോടെ സുമിജോണ്‍

Friday, January 27, 2012

ഞങ്ങളുടെ ക്രിസ്തുമസ് ........

ഞങ്ങളുടെ ക്രിസ്തുമസ് ........

ലോകത്തില്‍ സമാധാന സന്ദേശങ്ങള്‍ നല്‍കി കടന്നു വന്ന യേശു ക്രിസ്തുവിന്റെ
ജനനത്തിന്റെ ഓര്‍മ്മ പെരുന്നാള് ......ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്നത്
നക്ഷത്രങ്ങള്‍ , ക്രിസ്മസ് ട്രീകള്‍ .,കരോള്‍ ഇനങ്ങള്‍ , ഒരുപാട് ഒരുപാട് നിറമുള്ള ഓര്‍മ്മകള്‍ .........
പതുവുപോലെ ക്രിസ്മസിനെ വരവേല്‍ക്കാന്‍ മഞ്ഞു കാലം എത്തി .......തണുപ്പുള്ള ദിനങ്ങള്‍ ..
പതിവില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ ഇന്ന്‍ ജെ ഡി റ്റി യില്‍ ആണ് ഗ്രഹാതുരതം ഉണര്‍ത്തുന്ന ക്രിസ്മസ് ഓര്‍മ്മകള്‍..
ഞങ്ങള്‍ ക്രിസ്മസിന് വീട്ടില്‍ പോകാമെന്ന് കരുതി .അപ്പോഴണ് ഒരു അപൂര്‍വ്വ അവസരമായി പി എസ സി ക്ലാസ്സ്‌

അവധി സമയത്ത് ഉണ്ടാകും എന്നെ അറിഞ്ഞതിനാല്‍ ,ഞങ്ങള്‍ ക്രിസ്മസ് ഇവിടെ ആഘോഷിക്കാം എന്നെ തീരുമാനിച്ചു
...............24 തിയതി ക്ലാസ്സ്‌ തുടങ്ങി .....അപൂര്‍വ്വ മായ അനുഭവം . അവര്‍ കാഴ്ച ഇല്ലാത്തവരും ,അല്പം മാത്രം കാഴ്ച ഉള്ളവരും . കഴിച്ച ഉണ്ടെന്ന ഭാവത്തോടെ നടക്കുന്നവര്‍ കാണാതെ പോകുന്ന എല്ലാം കാണുന്നവര്‍ അറിയുന്നവര്‍ എന്ന് വേണം അവരെക്കുറിച്ച് പറയാന്‍ ......
അങ്ങനെ ആ അത്ഭുതം നിറഞ്ഞ ലോകത്ത് ,ക്ലാസ്സില്‍ എനിക്കും ,ഞങ്ങള്‍കും പങ്കെടുക്കാന്‍ കഴിഞ്ഞു .
ഞങ്ങളുടെ സ്വന്തം ഗ്രാമത്തിലെ ഒരു ചേട്ടനെയും എവിടുന്നെ പരിജയപ്പെട്ടു
അനില്‍ സര്‍ ആണേ ഞങ്ങള്‍ക്ക് ക്ലാസ്സ്‌ എടുത്തത്ത്
.."."നാളെ ക്രിസ്മസ് ആണേ"" ‍"".നാളെ ക്ലാസ്സ്‌ ഉണ്ട്"" . അടുത്ത ദിവസവും

പതുവുപോലെ ഞങ്ങള്‍ ക്ലാസ്സില്‍ എത്തി .ജീവിത്തിലെ തീര്‍ത്തും വ്യത്യസ്തമായ ഒരു ക്രിസ്മസ് ആഘോഷം ....രാവിലെ എല്ലാവരും എത്തി .AO സാറിന്റെ നേതൃത്വത്തില്‍ കുറച്ച പേര് പട്ടു പടി . അനില്‍ സര്‍ കേക്ക് കൊടുവന്നു ,,, അങ്ങനെ എല്ലാവരോടും ഒപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞു ......
സന്തോഷപൂര്‍വ്വ ഒരു ക്രിസ്മസ് കടന്നു പോയി ,നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച്, .........
ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി