Saturday, January 14, 2017

17 വർഷത്തിന് ശേഷം.................

നീണ്ട 17 വർഷത്തിന് ശേഷം നടത്തുന്ന ബസ് യാത്ര അതിന്റെ എല്ലാ ആകാംഷയുമായാണ് യാത്രയ്ക്ക് ഒരുങ്ങിയത്. ബസ് കയറും വരെ കയറാൻ കഴിയുമോ എന്ന   ആശങ്കയിലായിരുന്നു ഞങ്ങൾ. വയനാട് ചുരം വഴിയുള്ള യാത്ര പുതിയതല്ലെങ്കിലും ബസിൽ പൊതു ജനങ്ങൾക്കൊപ്പം തീർത്തും ഒരു സാധാരനക്കാരിയി, അതെ ഒരുപാട് നാളുകൾക്കു ശേഷം ഒരിക്കലും ഇനി സാത്യമല്ലെന്ന് ചിന്തിച്ച ഒരു യാത്ര. തലേന്ന് വൈകുന്നേരവും KSRTC ഓഫീസിൽ വിളിച്ചന്വോഷിച്ചപ്പോൾ അവരുടെ സംസാരത്തിൽ നിന്നും യാത്ര സാധ്യമല്ലെന്ന് ഒരു നിമിഷം പകച്ചു പോയി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞപ്പോൾവായിച്ചാ പത്രവാർത്തകളും മറ്റും മനസിന് ആത്മവിശ്വാസം പകർന്നുഉണ്ട്, KSRTC ലോ ഫ്ലോർ ബസിന് റാമ്പ് ഉണ്ട്പോയന്വോഷിച്ച ഫലാഹിനും അധികം വിവരങ്ങൾ ഒന്നും ആദ്യം ലഭിച്ചില്ല. യാത്ര തുടങ്ങും മുൻപ് ഫലാഹ് വീണ്ടും പോയി അന്വോഷിച്ചു...  അതെ റാമ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽഅല്ല ഉറപ്പോടെ ഞങ്ങൾ യാത്ര തുടങ്ങി...
At Vellimadukunnu

യാത്ര പോകുന്ന സന്തോഷം എല്ലാവരോടും പറഞ്ഞപ്പോൾ KSRTC യിൽ പോകുവാൻ സാധിക്കുമോ എന്ന ചോദ്യത്തോടെ ഏറെ പേരും നെറ്റി ചുളിച്ചു.....  പത്തേ മുക്കാൽ ആയപോളെക്കും ബസ് വന്നു അങ്ങനെ ജീവിതത്തിൽ ആദ്യമായി ലോ ഫ്ലോർ ബസ്സിൽ ഞങ്ങൾ വീൽ ചെയറുമായി  കയറി.   ചക്രങ്ങൾ ഉരുണ്ട് കയറുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും സംതൃപ്തിയും....  അതെ ബസിൽ റാമ്പ് ഉള്ള വിവരം അറിഞ്ഞതുമുതൽ ബസ്സിൽ കയറുകയെന്നത് ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. ഈ ബസ്സിൽ റാമ്പ് സൗകര്യം ഉള്ള വിവരം അധികം ആൾക്കാർക്കും ആറിയാത്തതാകും  വീൽ ചെയറിൽ  ഉള്ളവരുടെ ബസ്സ് യാത്ര നിത്യ കാഴ്ചയായി മാറാത്തത്

https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif


നീലാകാശവും നീലാമ്പലുകളും പ്രതിഫലിച്ചപ്പോൾ നീല തടാകമായി മാറിപോയ കാട്ടുപൊയ്കയുടെ വശ്യത , ഞങ്ങള്ക് ആവോളം ആസ്വദിക്കാനാകണം ഞങ്ങളുമായുള്ള  യാത്രയ്ക് പൂക്കോട് തന്നെ അവർ തിരഞ്ഞെടുത്തത്. വയനാടിന്റെ പ്രകൃതി ഭംഗി.... കാണമെന്ന് ഞങ്ങൾ  മനസ്സിൽ കുറിച്ചിട്ടിട്ടും കാണുവാൻ ഒരിക്കലും കഴിയില്ലെന്ന്  കരുതിയ  സ്ഥലങ്ങളുടെ പട്ടികയിൽ ഒരു   ഇടമായിരുന്നു ഇന്നലെ വരെ പൂക്കോട്  കാരണം തടാകത്തിനു ചുറ്റുമായി കാഴ്ച്ചകൾ കണ്ടു നടക്കുവാൻ കാടിന് നടുവിലൂടെ വള്ളികളും മരങ്ങളും ഇടതൂർന്ന് തിങ്ങി നിറഞ്ഞ് പ്രകൃതി തീർത്ത ഇടവഴി വഴികളാണ്... അതിലൂടൊരു വീൽ ചെയർ യാത്ര സാധ്യമല്ല... സഹായിക്കുവാൻ ഒരു നല്ല മനസും ഹൃദയവും ഉള്ളവർ കൂടെയുള്ളപ്പോൾ ലോകത്തിന്റെ ഏത് അറ്റത്തും വരെയെത്തുവാൻ ആർക്കും കഴിയും എന്ന മഹത്തായ സന്ദേശം വീണ്ടും ഓര്മപെടുത്തികൊണ്ടുള്ളതായിരുന്നു  യാത്രകണ്ണുകൾക്ക് ഹരിത ഭംഗിയും ചെവികൾക്ക് കിളിനാദവും ശരീരത്തിന് കുളിരും മനസ്സിന് ആവേശവും ആയി  അവരോടൊത്തുള്ള  യാത്ര
.
കൽപ്പറ്റ  KSRTC ഓഫീസിൽ നിന്നും  ബസ്സ് പുറപ്പെട്ട വിവരം അവർ ഫലാഹ് നെ വിളിച്ചു പറഞ്ഞു . ഞങ്ങൾ മടക്കയാത്രയ്ക്കായി  ബസ്സ് സ്റ്റാന്റിലെത്തി  മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന സ്വപ്നങ്ങളെ അവർ തൊട്ടുണർത്തി കൈകോർത്തു ചിരിച്ചും , ചിരിപ്പിച്ചു , തമാശകളും  ചിന്തകളുമായി സൗഹൃദ തണലിൽ ദിവസം മനോഹരമായി ...... 



ദിവസം അതിമനോഹരമാക്കി തന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. 

OUR TEAM AT POOKKODE
Manju, Mummy, Jawhar, Ankit, Uvais, Falah, Fasil with us

Saturday, November 19, 2016

ചാപ്ലിന്റെ ഹൃദയസ്പർശിയായ വാചകങ്ങൾ


ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി...
ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു... ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു...
പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു...
എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല...
അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു.
ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് പഴയ ഒരു സങ്കടമോർത്ത്‌ വീണ്ടും വീണ്ടും കരയുന്നത്...
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്...
 ചാപ്ലിന്റെ  ഹൃദയസ്പർശിയായ 3 വാചകങ്ങൾ കേൾക്കാം.
1.ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല . നമ്മുടെ തെറ്റുകൾ പോലും...
2. എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ് കാരണംഞാൻ കരഞ്ഞാലും ആരും എൻറെ കണ്ണുനീർ കാണില്ല...
3. ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്...
ചിരിക്കുക എന്നിട്ടു ചിരിച്ചു കാണാൻ നമ്മൾ കൊതിക്കുന്നവർകു ഈ സന്ദേശം അയച്ചു കൊടുക്കു....
എന്നെ വെറുക്കുന്നവരെ വെറുക്കാന് എനിക്ക് ‍ സമയമില്ല..!
കാരണം
ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ...
സ്നേഹിക്കുന്ന തിരക്കിലാണ്..!
സ്നേഹിക്കാന്‍ ആരുമില്ലാത്തവരെ സ്നേഹിക്കുക..!
ഒരുപാട് ചിരിക്കുന്നവരെ ഇഷ്ടപ്പെടുക..!
കാരണം
അവര്‍ ഉള്ളില്‍ കരയുകയാവും....!
പഠിക്കമ്പോള്‍ വിദ്യാലയങ്ങളോട് വെറുപ്പായിരുന്നു.!
ജീവിതത്തോട് പ്രണയവും.
😘
ഇന്ന്
വിദ്യാലയങ്ങളോട് പ്രണയവും
ജീവിതത്തോട് വെറുപ്പുമായി തുടങ്ങി...!
ഞാന്‍ നിനക്കായ് ഇത്രയും ചെയ്തിട്ടും നീ എനിക്കു വേണ്ടി ഒന്നും ഇതുവരെ ചെയ്തില്ലല്ലോ...?
എന്ന തോന്നലില്‍ നിന്നാണ് ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാവുന്നത്..!
ജീവിതം എത്ര തിരക്ക് ഉള്ളതാണെങ്കിലും..
ബന്ധങ്ങള്‍ കൈ വിടാതിരിക്കുക.!
അല്ലെങ്കില്‍ തിരക്കുകള്‍ കഴിയുമ്പോള്‍ നാം...ജീവിതത്തില്‍ ഒറ്റപ്പെടും..!
ഏറ്റവും മോശമായ അവസ്ഥയില്‍ നിങ്ങളെ സ്നേഹിക്കുന്ന ഹൃദയം കണ്ടെത്തുക ..!
അവ നിങ്ങള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ''സ്നേഹം'' കണ്ടെത്തിയിരിക്കുന്നു.!
ഏറ്റവും ബലക്ഷയമായി തീരുന്നസമയത്ത് താങ്ങാവുന്ന കൈ കണ്ടെത്തുക.!
ഏറ്റവും വിരൂപമായ നേരത്ത് നിങ്ങളെ കാണുന്ന കണ്ണുകളെ കണ്ടെത്തുക..!
ഒരിക്കല്‍ ഒരു പക്ഷി തേനീച്ചയോട് ചോദിച്ചു...
നീ എത്ര ബുദ്ധിമുട്ടിയാണ് തേന്‍ ഉണ്ടാക്കുന്നത്.
ആളുകള്‍ അതിനെ എടുത്തുകൊണ്ട് പോകുമ്പോള്‍ നിനക്ക് വിഷമം തോന്നാറില്ലെ..?
തേനീച്ച പറഞ്ഞു...
ഇല്ല...കാരണം.
അവര്‍ക്ക് തേന്‍ എടുക്കാന്‍ പറ്റും പക്ഷെ..തേന്‍ ഉണ്ടാക്കുന്ന എന്‍റെ കഴിവിനെ അവര്‍ക്ക് എടുത്തുകോണ്ടു പോവാന്‍ കഴിയില്ലല്ലോ....?
ഒരു മനസ്സിനെ സന്തോഷിപ്പിക്കുന്ന ഈ സന്ദേശം ഞാൻ അയച്ച് തന്ന പോലെ നമ്മള പ്രിയപ്പെട്ടവർക്ക് അയച്ച് കൊടുക്കൂ.. നമ്മളാൽ ഒരു മനസ്സിനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ അതല്ലെ നമ്മുടെ വിജയം!

Monday, November 14, 2016

Nov 14


കുട്ടികളെപോലെ നിർമലമായ മനസ് ഉണ്ടാകട്ടെ ​എല്ലാവര്ക്കും........

Monday, November 7, 2016

വീക്ഷണം ആഴ്‌ച്ചപ്പതിപ്പിൽ ഞങ്ങളെക്കുറിച്ച്


വീക്ഷണം ആഴ്‌ച്ചപ്പതിപ്പിൽ ഞങ്ങളെക്കുറിച്ച് ....

Monday, October 24, 2016

പ്രകൃതി നൽകുന്ന പാഠം..


22/10/16

ഞാൻ ജിമി ഇന്ന് ഞാൻ ഹോസ്റ്റൽ വരാന്തയിൽ ഇരുന്നപ്പോൾ എന്നെ അത്ഭുത പെടുത്തുന്ന ഒരു കാഴ്ച കണ്ടു. ചെറിയ പ്രതിസന്ധികളിൽ തളർന്നു പോകുന്ന എല്ലാവര്ക്കും ഒരു കാക്ക യുടെ ജീവിതം ഒരു വലിയ പാഠമാകുന്നു. ജന്മം കൊണ്ടോ അല്ലെങ്കിൽ ജീവിതത്തിൽ ഏതോ സാഹചര്യത്തിൽ ഒരു കാൽ നഷ്ടപെട്ട ഒരു കാക്ക. ജീവിത പ്രതിസന്ധികളിൽ അതിജീവനത്തിന്റെ പാഠങ്ങൾ സ്വയം പഠിച്ച്‌ ജീവിതത്തോട് പൊരുതി ജീവിക്കുന്നു. ജീവിത പ്രതിസന്ധികളെ മറികടക്കാൻ ആരും പഠിപ്പിച്ചതാകില്ല ആ ദുരവസ്ഥയിൽ ആരും സ്വാന്തനം എകിയിട്ടുണ്ടാകില്ല എന്നിട്ടും ജീവിതം വെച്ചു നീട്ടിയ അവസ്ഥകൾ പരിഭവം തെല്ലുമില്ലാതെ അതിജീവനത്തിന്റെ പറകലിൽ വ്യാവൃത്തയാകുന്നു. കൂടുകൂട്ടുവാൻ ചില്ലകൾ ശേഖരിച്ചു പറന്നുയരുന്നതിന്റെ ഇടയിൽ എന്റെ മൊബൈൽ ക്യാമെറയിൽ പകർത്താൻ ശ്രമിച്ച ചിത്രം പോലും അവ്യക്തം. കാരണം ക്യാമെറയിൽ പോസ് ചെയ്തു നിൽകുവാനൊന്നും കാക്കയ്ക് നേരമുണ്ടാകില്ല. അത്‌ തുടങ്ങി വെച്ച വീടുപണി പൂർത്തിയാക്കുന്ന ധൗത്യത്തിലാകും ആ കാക്ക. ചിലപ്പോൾ ജീവിത പ്രതിസന്ധികൾ നേരിടുന്നവരെ സമൂഹത്തിൽ ഏറെ പേരും സഹതാപത്തോടെ മാത്രം നോക്കുമ്പോൾ ആത്മ വിശ്വാസം കൈമുതലായർ പ്രതിസന്ധികളിൽ തളരാതെ വിജയങ്ങളിലേക് പറക്കാൻ ശ്രമിക്കുന്നു എന്നതിന് പ്രകൃതി നമുക് തരുന്ന ഒരു പാഠം കൂടിയാണിത്. ജീവിത പ്രതിസന്ധികല്ക് മുൻപിൽ പതറാതെ മുന്പോട് പോകുവാൻ ഞങ്ങള്ക് എന്നും ആത്മവിശ്വാസം തരുന്ന മമ്മിതന്നെയാണ് രാവിലെ തന്നെ ഈ കാഴ്ച എനിക്ക് കാണിച്ചു തന്നത്. ദൈവം നമുക്ക് തന്ന ജീവിതം പരാതി പരിഭവവും സങ്കടവുമായി പാഴാക്കാതെ നന്നായി ജീവിക്കുവാനുള്ള ഉൾ കരുത്ത് എല്ലാവറ്ക്കും ഉണ്ടാകട്ടെ..



Sunday, October 2, 2016

ചില മോഹങ്ങൾ

മഴവെള്ളംതെറിപ്പിച്ചും പാദസരങ്ങള്‍ കിലുക്കിയും സ്‌കൂളില്‍പോയ ബാല്യമോര്‍ക്കുമ്പോള്‍ പിച്ചവെച്ചുനടന്ന മുറ്റത്ത്‌ ഒന്നുകൂടി കാലമര്‍ത്തിവെക്കാന്‍, പൂവിറുത്തു നടന്ന തൊടിയിലൂടെ ഒരിക്കല്‍കൂടി മഴതുമ്പികളെ തേടി നടക്കാന്‍, ഒരുപിടി കനകാമ്പരപൂ പറിച്ച്‌ മാല കോര്‍ക്കാന്‍  ഇപ്പോഴും കൊതിക്കുന്നു.പക്ഷേ .....

Saturday, October 1, 2016

ഇന്ന് ലോക വൃദ്ധ ദിനം ​


"വരുവാനില്ലാരുമീ വിജനമാ
മെന്‍വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ...."

​ഓരോ വൃദ്ധ സാധനത്തിന്റെ വാതിൽ പടികളിലും ഈ കാത്തു നിൽപ്പും ഈ രോദനവും നമുക് കേൾക്കാം ...കേരളത്തില്‍ ഇന്ന് വൃദ്ധസദനങ്ങള്‍ പെരുകുകയാണ്. ആധുനിക മനുഷ്യന്‍ പല മൂല്യങ്ങളും മറക്കുന്നതിനിടയില്‍ സ്വന്തം മാതാപിതാക്കള്‍ നല്‍കിയ സ്‌നേഹവും പരിചരണവും ലാളനയും വിസ്മരിക്കുന്നു. ഏകാന്തതയുടെ തടവറയില്‍ ജീവിക്കുന്നവരെ അഭ്രപാളികളില്‍ കണ്ട് കണ്ണു നിറയ്ക്കുന്നതിന് പകരം സ്വന്തം വൃദ്ധമാതാപിതാക്കളെ  സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തേക്ക് തുറന്നു വിടണം. .നിങ്ങളുടെ വൃദ്ധ മാതാപിതാക്കളെ വൃദ്ധ സദനത്തിലാക്കി തിരിഞ്ഞു നടക്കുമ്പോൾ കാലം നിങ്ങളോട്പ്പറയും "ഇന്നിന്റെ യുവ ജനമേ ഓർക്കുക ഇന്നു ഞാൻ നാളെ നീ "


ഇന്ന് ലോക വൃദ്ധ ദിനം ​- ഒക്ടോബർ 1 

Tuesday, May 17, 2016

നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമായി അവരുടെ കന്നിവോട്ട്

on: 


Sumy & Jimi
വയനാട്:സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ പാടിച്ചിറയിലെ പത്താംനമ്പര്‍ ബൂത്തില്‍ തങ്ങളുടെ ചക്രക്കസേരയില്‍ അവര്‍ കന്നിവോട്ടുചെയ്യാനെത്തി. ചെറുപുഞ്ചിരിയുമായി തോല്‍ക്കാത്ത നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകങ്ങളായി ജിമിയും അനുജത്തി സുമിയും. ആദ്യം വോട്ട് ചെയ്തതിന്റെ സന്തോഷം, പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി ‘ഓര്‍മമരം’ തൈകള്‍  കൂടി ലഭിച്ചതോടെ ഇരട്ടിയായി. ഇരുവരും വീട്ടില്‍നിന്ന് ഇലക്‌ട്രോണിക് വീല്‍ചെയറില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാണ് പാടിച്ചിറ സെന്റ് സെബാസ്റ്റിയന്‍ എ.യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയത്.
കബനിഗിരി പാമ്പാനിക്കല്‍ വീട്ടില്‍ ജോണിന്റെയും മേരിയുടെയും മക്കളായ ഇവര്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം കോളജില്‍ മള്‍ട്ടിമീഡിയ കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ്. ഇരുവരും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ ബിരുദം നേടി. ജിമി ഒന്നാം റാങ്കോടെയാണ് ബിരുദം നേടിയത്. എസ്.എസ്.എല്‍.സി വരെ കബനിഗിരി നിര്‍മല ഹൈസ്‌കൂളിലും പ്ലസ്ടുവിന് മുള്ളന്‍കൊല്ലി സെന്റ്‌മേരീസ് എച്ച്.എസ്.എസിലുമാണ് പഠിച്ചത്.
അഞ്ചുവയസ്സുവരെ നടക്കാന്‍ കഴിയുമായിരുന്ന ഇവര്‍ക്ക് പേശികള്‍ ദുര്‍ബലമാവുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ചതോടെ വീല്‍ചെയയറിലായി ചലനം. ശാരീരികമായ ദുര്‍ബലാവസ്ഥയെ തരണം ചെയ്ത് പഠനത്തില്‍ മുന്നേറിയ സഹോദരിമാര്‍ അവശതകള്‍ സഹിച്ചും വോട്ട് ചെയ്ത് ജനാധിപത്യ ബോധത്തിന്റെ തെളിമയാര്‍ന്ന മാതൃകകളായി. ജില്ലാ ഭരണകൂടത്തിന്റെ ഓര്‍മമരം പദ്ധതിയെക്കുറിച്ചറിഞ്ഞ ഇവര്‍ എന്തു ത്യാഗം സഹിച്ചും വോട്ടുചെയ്യുമെന്ന് നിശ്ചയിക്കുകയായിരുന്നു. വയനാടിന്റെ ഹരിതാഭ വീണ്ടെടുക്കാനുള്ള പദ്ധതിയില്‍ പങ്കാളികളായതിന്റെ ഓര്‍മ മനസ്സിലെന്നും സൂക്ഷിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിനെ അഭിനന്ദനമറിയിക്കാനും ഇവര്‍ മറന്നില്ല. ഭിന്ന ശേഷിയുള്ള വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ നല്‍കാന്‍ തീരുമാനിച്ചത് ഇത്തരത്തിലുള്ള വോട്ടര്‍മാരെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ ഏറെ സഹായകമാവുമെന്നും ഇവര്‍ പറഞ്ഞു.
ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി