നീണ്ട 17 വർഷത്തിന് ശേഷം നടത്തുന്ന ബസ് യാത്ര അതിന്റെ എല്ലാ ആകാംഷയുമായാണ് യാത്രയ്ക്ക് ഒരുങ്ങിയത്. ബസ് കയറും വരെ കയറാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു ഞങ്ങൾ. വയനാട് ചുരം വഴിയുള്ള യാത്ര പുതിയതല്ലെങ്കിലും ബസിൽ പൊതു ജനങ്ങൾക്കൊപ്പം തീർത്തും ഒരു സാധാരനക്കാരിയി, അതെ ഒരുപാട് നാളുകൾക്കു ശേഷം ഒരിക്കലും ഇനി സാത്യമല്ലെന്ന് ചിന്തിച്ച ഒരു യാത്ര. തലേന്ന് വൈകുന്നേരവും KSRTC ഓഫീസിൽ വിളിച്ചന്വോഷിച്ചപ്പോൾ അവരുടെ സംസാരത്തിൽ നിന്നും ഈ യാത്ര സാധ്യമല്ലെന്ന് ഒരു നിമിഷം പകച്ചു പോയി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ. വായിച്ചാ പത്രവാർത്തകളും മറ്റും മനസിന് ആത്മവിശ്വാസം പകർന്നു. ഉണ്ട്,
KSRTC ലോ ഫ്ലോർ ബസിന് റാമ്പ് ഉണ്ട്. പോയന്വോഷിച്ച ഫലാഹിനും അധികം വിവരങ്ങൾ ഒന്നും ആദ്യം ലഭിച്ചില്ല. യാത്ര തുടങ്ങും മുൻപ് ഫലാഹ് വീണ്ടും പോയി അന്വോഷിച്ചു... അതെ റാമ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ, അല്ല ഉറപ്പോടെ ഞങ്ങൾ യാത്ര തുടങ്ങി...
At Vellimadukunnu |
യാത്ര പോകുന്ന സന്തോഷം എല്ലാവരോടും പറഞ്ഞപ്പോൾ KSRTC യിൽ പോകുവാൻ സാധിക്കുമോ എന്ന ചോദ്യത്തോടെ ഏറെ പേരും നെറ്റി ചുളിച്ചു..... പത്തേ മുക്കാൽ ആയപോളെക്കും ബസ് വന്നു അങ്ങനെ ജീവിതത്തിൽ ആദ്യമായി ലോ ഫ്ലോർ ബസ്സിൽ ഞങ്ങൾ വീൽ ചെയറുമായി കയറി. ചക്രങ്ങൾ ഉരുണ്ട് കയറുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും സംതൃപ്തിയും.... അതെ ബസിൽ റാമ്പ് ഉള്ള വിവരം അറിഞ്ഞതുമുതൽ ബസ്സിൽ കയറുകയെന്നത് ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. ഈ ബസ്സിൽ റാമ്പ് സൗകര്യം ഉള്ള വിവരം അധികം ആൾക്കാർക്കും ആറിയാത്തതാകും വീൽ ചെയറിൽ ഉള്ളവരുടെ ബസ്സ് യാത്ര നിത്യ കാഴ്ചയായി മാറാത്തത് .
നീലാകാശവും നീലാമ്പലുകളും പ്രതിഫലിച്ചപ്പോൾ നീല തടാകമായി മാറിപോയ കാട്ടുപൊയ്കയുടെ വശ്യത
, ഞങ്ങള്ക് ആവോളം ആസ്വദിക്കാനാകണം ഞങ്ങളുമായുള്ള
യാത്രയ്ക് പൂക്കോട് തന്നെ അവർ തിരഞ്ഞെടുത്തത്.
വയനാടിന്റെ പ്രകൃതി ഭംഗി....
കാണമെന്ന് ഞങ്ങൾ
മനസ്സിൽ കുറിച്ചിട്ടിട്ടും കാണുവാൻ ഒരിക്കലും കഴിയില്ലെന്ന് കരുതിയ
സ്ഥലങ്ങളുടെ പട്ടികയിൽ ഒരു
ഇടമായിരുന്നു ഇന്നലെ വരെ പൂക്കോട്
കാരണം തടാകത്തിനു ചുറ്റുമായി കാഴ്ച്ചകൾ കണ്ടു നടക്കുവാൻ കാടിന് നടുവിലൂടെ വള്ളികളും മരങ്ങളും ഇടതൂർന്ന് തിങ്ങി നിറഞ്ഞ് പ്രകൃതി തീർത്ത ഇടവഴി വഴികളാണ്... അതിലൂടൊരു വീൽ ചെയർ യാത്ര സാധ്യമല്ല... സഹായിക്കുവാൻ ഒരു നല്ല മനസും ഹൃദയവും ഉള്ളവർ കൂടെയുള്ളപ്പോൾ ലോകത്തിന്റെ ഏത് അറ്റത്തും വരെയെത്തുവാൻ ആർക്കും കഴിയും എന്ന മഹത്തായ സന്ദേശം വീണ്ടും ഓര്മപെടുത്തികൊണ്ടുള്ളതായിരുന്നു ഈ യാത്ര. കണ്ണുകൾക്ക് ഹരിത ഭംഗിയും ചെവികൾക്ക് കിളിനാദവും ശരീരത്തിന് കുളിരും മനസ്സിന് ആവേശവും ആയി അവരോടൊത്തുള്ള ഈ യാത്ര
.
കൽപ്പറ്റ KSRTC ഓഫീസിൽ നിന്നും ബസ്സ് പുറപ്പെട്ട വിവരം അവർ ഫലാഹ് നെ വിളിച്ചു പറഞ്ഞു . ഞങ്ങൾ മടക്കയാത്രയ്ക്കായി ബസ്സ് സ്റ്റാന്റിലെത്തി മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന സ്വപ്നങ്ങളെ അവർ തൊട്ടുണർത്തി കൈകോർത്തു ചിരിച്ചും
, ചിരിപ്പിച്ചു , തമാശകളും ചിന്തകളുമായി ഈ സൗഹൃദ തണലിൽ ഈ ദിവസം മനോഹരമായി
......
ഈ ദിവസം അതിമനോഹരമാക്കി തന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
OUR TEAM AT POOKKODE Manju, Mummy, Jawhar, Ankit, Uvais, Falah, Fasil with us |
No comments:
Post a Comment