ഈസ്റ്റേൺ ഭൂമിക അവാർഡ് ജേതാക്കൾക്കായി ഈസ്റ്റേൺ നടത്തിയ സംഗമത്തിന് ഞങ്ങൾ കൊച്ചിയിൽ എത്തി . തീരെ പ്രതീക്ഷിക്കാതെയാണ് ഈസ്റ്റേൺ ക്ഷണം എത്തിയത് ഒരുപാട് സന്തോഷം . ഈസ്റ്റേൺ കുടുംബാംഗങ്ങളെ-യും ഒപ്പം അവാർഡ് ലഭിച്ചവരെയും ഒന്നിച്ച കാണുവാൻ അവസരം . കൂടുതൽ ആവേശത്തിലും അതിലേറെ സന്തോഷത്തിലുമായിരുന്നു ഞങ്ങൾ. രാവിലെ 5 മണിക്ക്തന്നെ ഞങ്ങൾ റെഡി ആയി . ട്രാവെല്ലറിലാണ് ഞങ്ങൾ പോയത് രാവിലെ രണ്ടുമണിക് തന്നെ ഞങ്ങൾ റെഡി ആകാനായി എണിറ്റു . അങ്ങനെ 5.30 മണിയോടെ ഞങ്ങൾ യാത്ര പുറപ്പെട്ടു .. പത്തുമണി കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങൾ അവിടെത്തി സ്വന്തം കുടുംബത്തിലെക്കെത്തിയ പോലെ എല്ലാവരും വരുന്നു സംസാരിക്കുന്നു. ബീന വിജയൻ ഐ എ എസ് മേഡമാണ് പരിപാടി ഉദ്ഘടനം ചെയ്തത് പരിപാടിയോടനുബന്ധിച് അടുത്ത വർഷത്തേക്കുള്ള അവാർഡ് വിന്നേഴ്സ്നെ തിരഞ്ഞെടുക്കുവാനുള്ള പരസ്യ ചിത്രവും പ്രകാശനം ചെയ്തു സമൃദ്ധമായ ഉച്ച ഭക്ഷണവും കഴിച്ച് 2016 ലെ അവാർഡ് വിന്നേഴ്സ്നോട് എല്ലാവരോടും സംസാരിച്ചും ചിത്രമെടുത്തും മടങ്ങി . കൊച്ചിയിൽ ചെല്ലാൻ ഇൻവിറ്റേഷൻ കിട്ടിയപ്പോൾ തന്നെ ആദ്യം മനസ്സിൽ വന്നത് മുസരീസ് ബിനാലെയാണ് ...
സർഗാത്മക ആവിഷ്‌കാരത്തിന്റെ അത്ഭുത സ്രഷ്ടികൾ. വർഷങ്ങൾക് മുൻപു ബിനാലെ കുറിച്ച് കേട്ടതുമുതൽ മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ഒന്ന് കാണുകയെന്നത് . വീൽ ചെയറിൽ ഉള്ള ജീവിതത്തിൽ ഇതൊക്കെ ആഗ്രഹിച്ചാലും സാധിക്കാത്ത ഒന്നായിക്കണ്ട് മനസ്സിന്റെ കോണിൽ അടക്കിപിടിച്ച വലിയ ആഗ്രഹങ്ങളിലൊന്നാണ് ഇന്ന് സാധ്യമായത് .
പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയില്‍ അധിഷ്ഠിതമായ പി.കെ. സാദാനന്ദന്റെ ചുവര്‍ചിത്രം കാഴ്ചയില്‍ അങ്ങേയറ്റം പരമ്പരാഗതമാണ്. പക്ഷേ പ്രേക്ഷകര്‍ക്ക് പുതുമയുള്ള അനുഭവമാണ് അത് സമ്മാനിക്കുന്നത്.
കുട്ടിക്കാലത്തു കേട്ടതും വായിച്ചതുംമായകഥകൾ ഞങ്ങളുടെ മനസ്സിൽ ഓടിയെത്തി സ്വാഭാവിക ചായങ്ങളില്‍ ചാലിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ ചുവര്‍ച്ചിത്രമായിരിക്കാം ഇതെന്ന് പി.കെ. സദാനന്ദന്‍ പറയുന്നു. കല്ല്, ഇല, എണ്ണ, മരക്കറ ന്നിവയില്‍ നിന്നെടുക്കുന്ന നിറങ്ങളാണ് ഉപയോഗിക്കുന്നത്. കൃത്രിമചായങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല ആര്ടിസ്റ് സദാനന്ദൻ സർ പെറ്റിംഗിനെ കുറിച്ചും അതിനുപയോഗിക്കുന്ന ചായങ്ങളെക്കുറിച്ചും ഞങ്ങള്ക് വിശദമായി പറഞ്ഞു തന്നു . ചായം ഉണ്ടാക്കുവാൻ അഫ്ഗാനിസ്ഥാനിൽ നിന്നും മറ്റും കൊണ്ടുവന്ന കല്ലുകൾ ഞങ്ങളുടെ കൈവെള്ളയിൽ വെച്ച് തന്നു . അത്ഭുത്തതോടെ സർ പറഞ്ഞതെല്ലാം കേട്ടു . വരയ്ക്കുവാൻ സ്ക്രൈബിൾ ചെയ്യുന്നതും കാണിച്ചുതന്നു . ഞങ്ങളെപ്പോലെ തന്നെ ഞങ്ങൾ അവിടെയെത്തിയതിൽ ആ കലാകാരനും ഏറെ സന്തോഷം പ്രകടിപ്പിച്ചു . ഞങ്ങൾക്കൊപ്പം ഫോട്ടോസ് എടുത്ത് അടുത്ത അത്ഭുത കാഴ്ചകൾ കാണാനായി ഞങ്ങൾ നീങ്ങി .....

ബിനാലെ പ്രതിഷ്ഠാപനങ്ങളില്‍ അലെസ് സ്റ്റെയ്ഗറിന്റെ പിരമിഡ് ഏറെ ആകര്‍ഷിച്ചു. പൂര്‍ണമായും ഇരുട്ടിലൂടെ കുറച്ചു സമയം ഇടനാഴിയിലൂടെ നടക്കുന്നു. ഇടയിൽ പല ഭാക്ഷയിലുള്ള ശബ്ദങ്ങൾ കേൾക്കാം .
സാധാരണക്കാരനു പോലും മനസിലാക്കാൻ കഴിയുന്ന അത്ര മനോഹരവും മനസിനെ ആഴത്തില്‍ സ്വാധീനിക്കുന്നതുമാണ് ഇവിടുത്തെ ഓരോ കലാസൃഷ്ടികളും . ബിനാലെ എന്ന ഇറ്റാലിയന്‍ വാക്കിനര്‍ത്ഥം വലിയ കലാപ്രദര്‍ശനം എന്നതാണ് അതെ തികച്ചും കൊച്ചി മുസിരിസ് ബിനാലെയുടെ കാര്യത്തില്‍ അത് ശരിതന്നെയാണ് ,കലയുടെയും കലാകാരുടെയും സംഗമം കൂടിയാണിത് .
പ്രത്യേക രീതിയിൽ ക്രമീകരിച്ച് ആര്ടിസ്റി ന്റെ ജനന തിയതി കാണിക്കുന്ന പ്രകാശിച്ച് നിൽക്കുന്ന ബൾബുകൾ , ഓരോ ദിവസം പിന്നിടുമ്പോൾ ഓരോ ബൾബുകൾ അണയുമ്പോൾ അതിലൂടെ മഹത്തായ ഒരു ജീവിത സന്ദേശം കലാകാരൻ നമ്മുക് മുൻപിൽ തുറന്നു വയ്ക്കുന്നു . ഒരുപാട് കാഴ്ച്ചകൾ ....പരിമിതമായ സമയം .... വീൽ ചെയറിൽ മാക്സിമം വേഗതയിൽ ഓടി .... കാഴ്ചയുടെ വിസ്മയങ്ങൾ അടുത്തറിയുവാൻ .... വൈചിത്ര്യങ്ങളുടെയും സമകാലീന കലാവൈവിധ്യങ്ങളുടെയും അദ്ഭുത ലോകമാണു അവിടെ ചിലവിട്ട ഓരോ നിമിഷവും ഞങ്ങള്ക് തുറന്നു തന്നത് .... .
അറബിക്കടലിന്റെ തീരത്തെ അപൂര്‍വ ചാരുതയാര്‍ന്ന കലാസൃഷ്ടികൾ....... ഒരൊറ്റ ദിവസംകൊണ്ട് പൂര്‍ണമായി ആസ്വദിക്കാന്‍ പറ്റുന്ന ഒന്നല്ല ബിനലെ എന്ന വിസ്മയം. ഒരൊറ്റ വാക്കിനാലും വര്‍ണ്ണിക്കാന്‍ കഴിയുന്ന ഒന്നല്ല ബിനലെ എന്ന അത്ഭുതം.................
യാത്രികരിൽ ചിലർക് കൊച്ചിയിൽ ഷോപ്പിംഗിന് പോകണം.... ബിനാലെ വേദിയിൽ നിന്നും ഇറങ്ങുവാൻ മനസ് വന്നില്ല. കൂട്ടത്തിൽ സുമിയുടെയും മഞ്ജുവിന്റെയും കണ്ണു നിറഞ്ഞു അതി മനോഹരമായ കല പ്രദർശന വേദിയിലെ നിറഞ്ഞ കാഴ്ചകളിൽ നിന്നും പിൻ തിരിഞ്ഞു നടന്നപ്പോൾ... എനിക്കും അതെ അവസ്ഥ. പക്ഷെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ബിനാലെ ഒന്ന് കാണുക എന്നത്... സന്തോഷ് സർ പറഞ്ഞ ബിനാലെ വാർത്തകളിൽ നിന്നാണ് ഈ കലാ പ്രദർശനത്തിന്റെ പ്രാധാന്യം ആദ്യം ഞങ്ങൾ മനസിലാക്കിയത്. ഇവിടെയെത്തുവാനും ഈ അത്ഭുതം കാണുവാനും കഴിഞ്ഞ ആത്മ സംതൃപ്തിയോടെയാണ് ഞാൻ അവിടെ നിന്നും തിരിക്കുന്നത്. കൂടെ ഉണ്ടായിരുന്നവർ ഷോപ്പിങ്ങിനായി പോയി...
മറൈൻ ഡ്രൈവിൽ ട്രാവലേറിൽ കുറച് സമയം ഇരുന്നിട്ടും ഷോപ്പിങ് നു പോയവരെ കാണുന്നില്ല.. ഞങ്ങൾ നേരെ ഗോശ്രീ ചാത്തിയാത് റോഡിലേക്കു യാത്ര തിരിച്ചു. ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ വാക് വേ..... ഇതിലൂടെയുള്ള യാത്ര ഈ സായാഹ്നത്തെ അതിമനോഹരമാക്കി...വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾകും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന കണ്ടൽ കാടുകൾ, പ്രകൃതിയുടെ നേഴ്സറി എന്നാണ് അറിയപ്പെടുന്നത്.... കണ്ടൽ കാടുകളും മഞ്ഞ പൂക്കളും നിറഞ്ഞ പാതയോരത്തെ.... ടൈൽ പാകി വൃദ്ധിയുള്ള ആ പാതയോരത് കായൽ കരയിലൂടെ ഏറെ ദൂരം നടന്നു...
വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾകും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന കണ്ടൽ കാടുകൾ, പ്രകൃതിയുടെ നേഴ്സറി എന്നാണ് അറിയപ്പെടുന്നത്.... കണ്ടൽ കാടുകളും മഞ്ഞ പൂക്കളും നിറഞ്ഞ പാതയോരത്തെ.... ടൈൽ പാകി വൃദ്ധിയുള്ള ആ പാതയോരത് കായൽ കരയിലൂടെ ഏറെ ദൂരം നടന്നു.അതിമനോരമായ പഴയ സംഗീതം കേട്ട് ഏറെ ദൂരം നടന്നു. എനിക്കേറ്റവും ഇഷ്ടമുള്ള വയലാർ ഗാനങ്ങളും ആ കാല ഘട്ടത്തിലെ മാറ്റ് നിത്യ ഹരിത ഗാനങ്ങളും ഒന്നിന് പുറകെ ഒന്നായി ഒഴുകി വരുന്നു.... സംഗീത സാന്ദ്രമായി ഈ സായാഹ്നം...സാന്ധ്യ മയങ്ങിയിട്ടും ആ വിശാല തീരത്തിലൂടെ ആധി വേഗം ഞങ്ങളുടെ ചക്രങ്ങൾ മുന്പോട് പോയി... ഇവിടേയ്ക് ഞങ്ങളെ നയിച്ചത് ലെനിൻ ആണ്. അവൻ പാതയോരത്, കായൽ തീരത് കണ്ട ചില വഴിയോര കച്ചവടക്കാർ.... ചില മറുനാടൻ ലഖു വിഭവങ്ങൾ ലെനിൻ വാങ്ങി, അതുകഴിചു കായൽ കരയിലൂടെ ഏറെ ദൂരം നടന്നു...
Good
ReplyDeleteWonderful day
Deletethank you sir
Delete