Monday, October 24, 2016

പ്രകൃതി നൽകുന്ന പാഠം..


22/10/16

ഞാൻ ജിമി ഇന്ന് ഞാൻ ഹോസ്റ്റൽ വരാന്തയിൽ ഇരുന്നപ്പോൾ എന്നെ അത്ഭുത പെടുത്തുന്ന ഒരു കാഴ്ച കണ്ടു. ചെറിയ പ്രതിസന്ധികളിൽ തളർന്നു പോകുന്ന എല്ലാവര്ക്കും ഒരു കാക്ക യുടെ ജീവിതം ഒരു വലിയ പാഠമാകുന്നു. ജന്മം കൊണ്ടോ അല്ലെങ്കിൽ ജീവിതത്തിൽ ഏതോ സാഹചര്യത്തിൽ ഒരു കാൽ നഷ്ടപെട്ട ഒരു കാക്ക. ജീവിത പ്രതിസന്ധികളിൽ അതിജീവനത്തിന്റെ പാഠങ്ങൾ സ്വയം പഠിച്ച്‌ ജീവിതത്തോട് പൊരുതി ജീവിക്കുന്നു. ജീവിത പ്രതിസന്ധികളെ മറികടക്കാൻ ആരും പഠിപ്പിച്ചതാകില്ല ആ ദുരവസ്ഥയിൽ ആരും സ്വാന്തനം എകിയിട്ടുണ്ടാകില്ല എന്നിട്ടും ജീവിതം വെച്ചു നീട്ടിയ അവസ്ഥകൾ പരിഭവം തെല്ലുമില്ലാതെ അതിജീവനത്തിന്റെ പറകലിൽ വ്യാവൃത്തയാകുന്നു. കൂടുകൂട്ടുവാൻ ചില്ലകൾ ശേഖരിച്ചു പറന്നുയരുന്നതിന്റെ ഇടയിൽ എന്റെ മൊബൈൽ ക്യാമെറയിൽ പകർത്താൻ ശ്രമിച്ച ചിത്രം പോലും അവ്യക്തം. കാരണം ക്യാമെറയിൽ പോസ് ചെയ്തു നിൽകുവാനൊന്നും കാക്കയ്ക് നേരമുണ്ടാകില്ല. അത്‌ തുടങ്ങി വെച്ച വീടുപണി പൂർത്തിയാക്കുന്ന ധൗത്യത്തിലാകും ആ കാക്ക. ചിലപ്പോൾ ജീവിത പ്രതിസന്ധികൾ നേരിടുന്നവരെ സമൂഹത്തിൽ ഏറെ പേരും സഹതാപത്തോടെ മാത്രം നോക്കുമ്പോൾ ആത്മ വിശ്വാസം കൈമുതലായർ പ്രതിസന്ധികളിൽ തളരാതെ വിജയങ്ങളിലേക് പറക്കാൻ ശ്രമിക്കുന്നു എന്നതിന് പ്രകൃതി നമുക് തരുന്ന ഒരു പാഠം കൂടിയാണിത്. ജീവിത പ്രതിസന്ധികല്ക് മുൻപിൽ പതറാതെ മുന്പോട് പോകുവാൻ ഞങ്ങള്ക് എന്നും ആത്മവിശ്വാസം തരുന്ന മമ്മിതന്നെയാണ് രാവിലെ തന്നെ ഈ കാഴ്ച എനിക്ക് കാണിച്ചു തന്നത്. ദൈവം നമുക്ക് തന്ന ജീവിതം പരാതി പരിഭവവും സങ്കടവുമായി പാഴാക്കാതെ നന്നായി ജീവിക്കുവാനുള്ള ഉൾ കരുത്ത് എല്ലാവറ്ക്കും ഉണ്ടാകട്ടെ..



7 comments:

  1. പ്രകൃതിയിലെ മിക്കതിൽ നിന്നും നമുക്കെന്തെങ്കിലും പഠിക്കാനുണ്ടാകും.എന്നിട്ടും ഞാനൊന്നും പഠിക്കുന്നില്ലല്ലോ!!!

    ReplyDelete
    Replies
    1. ചുറ്റും ഒന്ന് കണ്ണോടിക്കുക .... (നോക്കിയിട് മാത്രം കാര്യമില്ല കാണണം )
      പലപ്പോഴും തിരക്കിട്ട ജീവിതത്തിനിടയിൽ അതിനുള്ള സമയം കണ്ടെത്താൻ കഴിയാത്തതാകും പലതും നമുക് ​ പഠിക്കാൻ പറ്റാതാകുന്നത് ...

      Delete
  2. observation is a power, a skill

    ReplyDelete
  3. നല്ല ചിന്തകൾ ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ അനുജത്തി .. ആശംസകൾ

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ഈ നല്ലവാക്കുകൾക്

      Delete
  4. Good post...thanku mummy, and thanku jimikutty...

    ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി