Mullankolly P.H.C Padichira |
ഞങ്ങളുടെ നാട്ടിൽ വീട്ടിൽ നിന്നും അധികം ദൂരമല്ലാത്ത പ്രാഥമീക ആരോഗ്യ കേന്ദ്രം. ഇവിടുത്തെ പ്രദേശവാസികളുടെ അനുഗ്രഹം , പെട്ടന്ന് ഓടിയെത്താം. ഡോക്ടറെ കാണുവാൻ ഞാൻ പപ്പയുടെ ഒപ്പം ഹോസ്പിറ്റലിൽ പോയി. വീട്ടിൽ നിന്നും അധികം ദൂരെ അല്ലാത്തതിനാൽ വളരെ എളുപ്പമായി വീൽ ചെയറിലുള്ള യാത്ര. നല്ല വെയിലുള്ള ദിവസം , വൈകാതെ തന്നെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. അവിടെ അകത്തേയ്ക്കു കയറുവാൻ കഴിയില്ല. ഹോസ്പിറ്റൽ ആയിട്ടും. നേഴ്സ് നോടും മാറ്റ് സ്റ്റാഫ് അംഗങ്ങളോടും ഞങ്ങൾ വന്ന വിവരം പറഞ്ഞു. അവർ ഡോക്ടറെ വിളിക്കാമെന്ന് പറഞ്ഞു. ഹോസ്പിറ്റൽ മുറ്റത്ത് ഡോക്ടറെ കത്ത് എന്‍റെ ചക്ര കസേരയിൽ ഇരിക്കുമ്പോൾ പ്രായമായ ആളുകൾ ഭിത്തിയിൽ കൈ താങ്ങി ഏറെ പ്രയാസപ്പെട്ട് ചവിട്ടുപടികൾ കയറുന്നു. ഇന്റർ ലോക്കിട്ട വൃദ്ധിയുള്ള പരിസരം, ഒരുപാട് നാളുകൾക്കു ശേഷമാണു ഞാനിവിടെ വന്നത്. കാഴ്ചകൾ, ചുറ്റും നോക്കി. അധികം വൈകാതെ ഡോക്ടർ വന്നു. ആരോഗ്യവിവരങ്ങൾ പറഞ്ഞു ഒപ്പം റാമ്പ് സൗകര്യം ഇല്ലാത്തതിനെ പറ്റിയും പറഞ്ഞു.
മുന്നിലുള്ള ഈ പടവുകൾ ഒരു ചോദ്യചിഹ്നമായി ഇന്നും നിൽക്കുന്നു. എന്ത് കൊണ്ടാകും ഇവിടെ ഇത്രയും കാലമായിട്ടും റാമ്പ് സൗകര്യം ഏർപ്പെടുത്താത്തത്. ആരും പരാതിപ്പെടാത്തത് കൊണ്ടാകുമോ? ഹോസ്പിറ്റൽ ആയിട്ടുപോലും ?
ഹോസ്പിറ്റലിലെയും ഗ്രാമ പഞ്ചായത്തിലെയും ( ഈ ഹോസ്പിറ്റൽ പഞ്ചായത്തിന്റെ കീഴിലാണ് ) അധികൃതരോട് സംസാരിച്ചപ്പോൾ ഈ പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.