Friday, June 3, 2011

ഹൃദയം നിറഞ്ഞ നന്ദി


ഒരു ഇലക്ട്രോണിക്സ് വീല്‍ ചെയര്‍ . അത് ഞങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു
കൈകാലുകള്‍ പൂര്‍ണ്ണമായും തളര്‍ന്ന്‍ സ്വന്തമായി വീല്‍ ചെയറില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ഞങ്ങള്‍ക്ക്
ഈ വീല്‍ ചെയര്‍ വലിയൊഒരനുഗ്രഹമാണ്.ഇപ്പോള്‍ ഈ വീല്‍ചെയറില്‍ എനിക്ക് സ്വന്തമായി സഞ്ചരിക്കാം .അതിനു കഴിഞ്ഞത് സുജേഷ് ചേട്ടന്റെയും കൂട്ടുകാരുടെയും വലിയ സഹായം അത് ഒന്നുകൊണ്ടു മാത്രമാണ്.
ഞങ്ങള്‍ക്ക് വീല്‍ ചെയര്‍ വാങ്ങിച്ചു തന്ന സുജേഷ് ചേട്ടനും കൂട്ടുകാരായ ജിലേഷ് ചേട്ടനും, രാഹുല്‍ ചേട്ടനും ,എബ്രഹാം ചേട്ടനും മാത്യു ചേട്ടനും , ഷിബു ചേട്ടനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി 1/6/2011 -ന് വീല്‍ ചെയര്‍ ഞങ്ങള്‍ക്ക് ലഭിച്ചു .

2 comments:

  1. നൊമ്പരങ്ങളിൽ എങ്ങനെ സാന്ത്വനം പകരണം എന്നറിയില്ല. മനസ്സിലുള്ളതൊക്കെ എഴുതൂ... ഞങ്ങൾ കൂടെയുണ്ട്

    ReplyDelete
  2. തണല്‍ മരം


    എന്റെ ജിവിതം ഒരു തണല്‍ മരമാണ് ..........
    അതിലെ വേരുകള്‍ എന്റെ സുഹ്രതുക്കളാണ് ....
    അതിന്റെ കൊമ്പുകള്‍ ദൈവ്വത്തിന്റെ വരങ്ങളാണ്....
    അതിലെ പച്ചിലക്കള്‍ എന്റെ സ്നേഹമാണ് ...........
    ആ സ്നേഹത്തിന്റെ തണലിന്‍ കിഴില്‍ .......
    ഞാന്‍ സ്നേഹിക്കുന്നവരെ ചേര്‍ത്ത്‌ നിര്‍ത്തുന്നു...........
    എങ്കിലും ഞാന്‍ കേഴുന്നു...........
    ഇത്തിരി സ്നേഹത്തിനായ് .........
    സ്നേഹമായ് ഒരുതുള്ളി ജലം എനിക്ക് തന്നാല്‍ ......
    ഞാന്‍ ഒരു തണല്‍ മരമായ്‌ എന്നും...............
    ഈ ആല്ത്തറയില്‍ നിങ്ങള്‍ക്കായ് കാത്തിരിക്കും..................
    കൊഴിയുന്ന ഇലകളെ നോക്കി ഞാന്‍ കരയില്ല.....
    ഒടിയുന്ന കൊമ്പുക്കളെ നോക്കി ഞാന്‍ വെതനിക്കില്ല........
    എന്റെ വേരുകള്‍ എന്നെ താങ്ങുന്നു എന്ന് ഞാന്‍ അറിയുന്നു.........

    ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി