ഞങ്ങളുടെ പഠനം വളരെ ബുദ്ധുമിട്ടില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്
ഞങ്ങള്‍ക്ക് ജെ ഡി റ്റി ഇസ്ലാം കോളേജില്‍ പ്രവേശനം ലഭിച്ചത് .
ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവമാണ് ,അവസരമാണ് .
ഞങ്ങള്‍ ബി എം എം സി-ക്ക് ചേര്‍ന്നു.പഠനത്തിനായി 23 നാം തിയതി കോഴിക്കോട്ടേക് പോകും
മറ്റുള്ള കോളേജില്‍ നിന്നും അവഗണന മാത്രം നേരിട്ടുകൊണ്ടിരുന്ന ഞങ്ങള്‍ക്ക് ഞങ്ങളുടെ അവസ്ഥ പരിഗണിച്ച്
ഞങ്ങള്‍ക്ക് ,മാതാപിതാക്കളോടൊപ്പം അവിടെ താമസിച്ച് പഠിക്കുവാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന
ജെ ഡി റ്റി കോളേജിനും, ഞങ്ങളെ ഏറ്റവും അധികം സഹായിക്കുന്ന തോട്ടത്തില്‍ റഷീദ് സാറിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി .
പ്രിയ കൂടുകരെ ...,
എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ. ബ്ലോഗില്‍ വീണ്ടും കാണാം
Wednesday, June 22, 2011
Sunday, June 19, 2011
ഇന്ന് വായനാദിനം…..
വായിക്കുക വളരുക
വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല .മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍
അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല . വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്‍ക്കുക
എല്ലാ കൂട്ടുകാര്‍ക്കും വായനാ ദിനത്തിന്റെ ആശംസകള്‍

Tuesday, June 7, 2011
ജിമിക്കും സുമിക്കും ജെ.ഡി.ടിയുടെ സാന്ത്വനം
മാധ്യമം പേപ്പര്‍ 7/06/2011
ജിമിക്കും സുമിക്കും ജെ.ഡി.ടിയുടെ സാന്ത്വനം
കോഴിക്കോട്:കൈകാലുകള്‍ തളര്‍ന്ന് കലാലയ പഠനസാധ്യത മങ്ങിയ ജിമിക്കും സുമിക്കും വെള്ളിമാടുകുന്ന് ജെ.ഡി.ടിയുടെ സാന്ത്വന സ്‌പര്‍ശം. ഇരുവര്‍ക്കും ഡിഗ്രി പഠനത്തിന് എല്ലാ സൗകര്യവുമൊരുക്കിയ ജെ.ഡി.ടി ഭാരവാഹികള്‍ മാതാപിതാക്കള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തു. നാലംഗ കുടുംബത്തിന് താമസിക്കാനും സ്ഥാപനം സൗകര്യം ഏര്‍പ്പെടുത്തും.
വയനാട് കബനിഗിരി മരക്കടവ് പാമ്പനാനിക്കല്‍ ജോണ്‍-മേരി ദമ്പതികള്‍ക്കും മക്കളായ ജിമിക്കും സുമിക്കുമാണ് ജെ.ഡി.ടി എല്ലാ സഹായവും ഉറപ്പാക്കിയത്.
പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്കുള്ള ഇരുവര്‍ക്കും ബാച്ചിലര്‍ ഓഫ് മള്‍ട്ടി മീഡിയ കമ്യൂണിക്കേഷന്‍ ബിരുദ കോഴ്‌സില്‍ പ്രവേശനം നല്‍കി. മൂന്നുവര്‍ഷ ഡിഗ്രിക്ക് ആവശ്യമായ പുസ്തകങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും ജെ.ഡി.ടി അധികൃതര്‍ നല്‍കും. വീല്‍ചെയറിലിരുന്ന് തിരിയാന്‍ പറ്റാത്ത ഇവരെ ശുശ്രൂഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാതാപിതാക്കള്‍ക്ക് ജോലിനല്‍കുന്നത്. അമ്മ മേരിക്ക് വാര്‍ഡന്റെ ജോലിയും പിതാവ് ജോണിന് അനുയോജ്യമായ മറ്റൊരു ജോലിയും നല്‍കും.
ശരീരാവയവങ്ങള്‍ക്ക് ചലനശേഷി കുറയുന്ന സ്യൂഡോ മസ്‌കുലാര്‍ അട്രോഫിയെന്ന രോഗമാണ് ഇരുവര്‍ക്കും ബാധിച്ചത്. വീട്ടിലിരുന്ന് എസ്.എസ്.എല്‍.സിയും പ്ലസ്ടുവും സ്വന്തമായി പഠിച്ച് എഴുതി ഉന്നത മാര്‍ക്ക് നേടിയ ഇവര്‍ക്ക് കലാലയ പഠനം സ്വപ്‌നം മാത്രമായി ശേഷിക്കുകയായിരുന്നു. ഇവരുടെ ദുരിതം തിങ്കളാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
ജെ.ഡി.ടിയില്‍ താമസിക്കാന്‍ പ്രത്യേക റൂം കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോവാന്‍ വാഹനസൗകര്യവും ഒരുക്കും.
ജെ.ഡി.ടിയിലെത്തിയ കുടുംബത്തെ കമ്മിറ്റി പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി ഡോ. പി.സി. അന്‍വര്‍, ഭാരവാഹികളായ തോട്ടത്തില്‍ റഷീദ്, അബൂബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Friday, June 3, 2011
ഹൃദയം നിറഞ്ഞ നന്ദി
ഒരു ഇലക്ട്രോണിക്സ് വീല്‍ ചെയര്‍ . അത് ഞങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു
കൈകാലുകള്‍ പൂര്‍ണ്ണമായും തളര്‍ന്ന്‍ സ്വന്തമായി വീല്‍ ചെയറില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ഞങ്ങള്‍ക്ക്
ഈ വീല്‍ ചെയര്‍ വലിയൊഒരനുഗ്രഹമാണ്.ഇപ്പോള്‍ ഈ വീല്‍ചെയറില്‍ എനിക്ക് സ്വന്തമായി സഞ്ചരിക്കാം .അതിനു കഴിഞ്ഞത് സുജേഷ് ചേട്ടന്റെയും കൂട്ടുകാരുടെയും വലിയ സഹായം അത് ഒന്നുകൊണ്ടു മാത്രമാണ്.
ഞങ്ങള്‍ക്ക് വീല്‍ ചെയര്‍ വാങ്ങിച്ചു തന്ന സുജേഷ് ചേട്ടനും കൂട്ടുകാരായ ജിലേഷ് ചേട്ടനും, രാഹുല്‍ ചേട്ടനും ,എബ്രഹാം ചേട്ടനും മാത്യു ചേട്ടനും , ഷിബു ചേട്ടനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി 1/6/2011 -ന് വീല്‍ ചെയര്‍ ഞങ്ങള്‍ക്ക് ലഭിച്ചു .
Subscribe to:
Posts (Atom)