Sunday, October 2, 2016
Saturday, October 1, 2016
ഇന്ന് ലോക വൃദ്ധ ദിനം
"വരുവാനില്ലാരുമീ വിജനമാ
മെന്‍വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ...."
ഓരോ വൃദ്ധ സാധനത്തിന്റെ വാതിൽ പടികളിലും ഈ കാത്തു നിൽപ്പും ഈ രോദനവും നമുക് കേൾക്കാം ...കേരളത്തില്‍ ഇന്ന് വൃദ്ധസദനങ്ങള്‍ പെരുകുകയാണ്. ആധുനിക മനുഷ്യന്‍ പല മൂല്യങ്ങളും മറക്കുന്നതിനിടയില്‍ സ്വന്തം മാതാപിതാക്കള്‍ നല്‍കിയ സ്‌നേഹവും പരിചരണവും ലാളനയും വിസ്മരിക്കുന്നു. ഏകാന്തതയുടെ തടവറയില്‍ ജീവിക്കുന്നവരെ അഭ്രപാളികളില്‍ കണ്ട് കണ്ണു നിറയ്ക്കുന്നതിന് പകരം സ്വന്തം വൃദ്ധമാതാപിതാക്കളെ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തേക്ക് തുറന്നു വിടണം. .നിങ്ങളുടെ വൃദ്ധ മാതാപിതാക്കളെ വൃദ്ധ സദനത്തിലാക്കി തിരിഞ്ഞു നടക്കുമ്പോൾ കാലം നിങ്ങളോട്പ്പറയും "ഇന്നിന്റെ യുവ ജനമേ ഓർക്കുക ഇന്നു ഞാൻ നാളെ നീ "

Tuesday, May 17, 2016
നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമായി അവരുടെ കന്നിവോട്ട്
Posted By: metrokeralaon:
![]() |
Sumy & Jimi |
കബനിഗിരി പാമ്പാനിക്കല്‍ വീട്ടില്‍ ജോണിന്റെയും മേരിയുടെയും മക്കളായ ഇവര്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം കോളജില്‍ മള്‍ട്ടിമീഡിയ കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ്. ഇരുവരും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ ബിരുദം നേടി. ജിമി ഒന്നാം റാങ്കോടെയാണ് ബിരുദം നേടിയത്. എസ്.എസ്.എല്‍.സി വരെ കബനിഗിരി നിര്‍മല ഹൈസ്‌കൂളിലും പ്ലസ്ടുവിന് മുള്ളന്‍കൊല്ലി സെന്റ്‌മേരീസ് എച്ച്.എസ്.എസിലുമാണ് പഠിച്ചത്.
അഞ്ചുവയസ്സുവരെ നടക്കാന്‍ കഴിയുമായിരുന്ന ഇവര്‍ക്ക് പേശികള്‍ ദുര്‍ബലമാവുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ചതോടെ വീല്‍ചെയയറിലായി ചലനം. ശാരീരികമായ ദുര്‍ബലാവസ്ഥയെ തരണം ചെയ്ത് പഠനത്തില്‍ മുന്നേറിയ സഹോദരിമാര്‍ അവശതകള്‍ സഹിച്ചും വോട്ട് ചെയ്ത് ജനാധിപത്യ ബോധത്തിന്റെ തെളിമയാര്‍ന്ന മാതൃകകളായി. ജില്ലാ ഭരണകൂടത്തിന്റെ ഓര്‍മമരം പദ്ധതിയെക്കുറിച്ചറിഞ്ഞ ഇവര്‍ എന്തു ത്യാഗം സഹിച്ചും വോട്ടുചെയ്യുമെന്ന് നിശ്ചയിക്കുകയായിരുന്നു. വയനാടിന്റെ ഹരിതാഭ വീണ്ടെടുക്കാനുള്ള പദ്ധതിയില്‍ പങ്കാളികളായതിന്റെ ഓര്‍മ മനസ്സിലെന്നും സൂക്ഷിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിനെ അഭിനന്ദനമറിയിക്കാനും ഇവര്‍ മറന്നില്ല. ഭിന്ന ശേഷിയുള്ള വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ നല്‍കാന്‍ തീരുമാനിച്ചത് ഇത്തരത്തിലുള്ള വോട്ടര്‍മാരെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ ഏറെ സഹായകമാവുമെന്നും ഇവര്‍ പറഞ്ഞു.
Monday, February 1, 2016
Saturday, November 28, 2015
Friday, March 27, 2015
Saturday, September 6, 2014
Monday, July 28, 2014
Thursday, July 10, 2014
Subscribe to:
Posts (Atom)