02/12/2018
കെ സി വൈ എൽ സുവർണ പ്രോഗ്രാമിന്റെ ഭാഗമായി ഞങ്ങൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. അവരോട് സംസാരിച്ചും അങ്ങനെ കുറച്ചു നേരം അവിടെ ചിലവിട്ടു. കുട്ടികാലം മുതൽ കേട്ട സ്ഥലം ആയിരുന്നു ശ്രീപുരം. അവിടെ നിന്നും കിട്ടിയ അവസരം, ഞങ്ങൾ പോയത് സെന്റ് ആഞ്ചലോ കോട്ട യിലേയ്ക്, അറബിക്കടലിലേക്ക് മുഖം നോക്കി നിൽക്കുന്ന ഈ കോട്ടയ്ക്ക് കീഴടക്കിയവരുടേയും കീഴടങ്ങിയവരുടേയും നിരവധി കഥകൾ പറയാനുണ്ട്.
കെ സി വൈ എൽ സുവർണ പ്രോഗ്രാമിന്റെ ഭാഗമായി ഞങ്ങൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. അവരോട് സംസാരിച്ചും അങ്ങനെ കുറച്ചു നേരം അവിടെ ചിലവിട്ടു. കുട്ടികാലം മുതൽ കേട്ട സ്ഥലം ആയിരുന്നു ശ്രീപുരം. അവിടെ നിന്നും കിട്ടിയ അവസരം, ഞങ്ങൾ പോയത് സെന്റ് ആഞ്ചലോ കോട്ട യിലേയ്ക്, അറബിക്കടലിലേക്ക് മുഖം നോക്കി നിൽക്കുന്ന ഈ കോട്ടയ്ക്ക് കീഴടക്കിയവരുടേയും കീഴടങ്ങിയവരുടേയും നിരവധി കഥകൾ പറയാനുണ്ട്.
കൂടെ ഉണ്ടായിരുന്ന അക്കുവും റെച്ചുവും ഇവിടെ ഒരുപാട് തവണ കണ്ടതായതിനാൽ ഓരോ സ്ഥലത്തെപറ്റിയയും ചരിത്ര പ്രാദാന്യത്തെ പറ്റിയുമൊക്കെ കുഞ്ഞു നാവിൽ കൗതുകത്തോടെ പറഞ്ഞു തന്നു.
മഞ്ജു അവൾ യാത്രകളിൽ ഞങ്ങളുടെ മനസിനൊപ്പം എന്നും നടക്കുന്നവൾ... കോട്ടയുടെ എല്ലാ മുക്കും മൂലയും വീൽ ചെയറുമായി കയറുവാൻ കൂടെ നിന്നത് കൂടെയുള്ള മറ്റുള്ളവർ അരുത് എന്ന് പറയുമ്പോളും ആവേശത്തോടെ മുന്നോട്ടു പോകുവാൻ ഊർജ്ജമായി...
അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികൾക്ക് നല്കുന്നത്.
പിന്നെ ഞങ്ങൾ പോയത് മുഴുപ്പിലങ്ങാടി ബീച്ചിലേക്കാണ്. വാഹനങ്ങൾ ഓടിക്കാവുന്ന ബീച്ച്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്. എന്നൊക്കെ കേട്ട് ഞങ്ങളും അവിടെ എത്തി. ഞങ്ങൾ പോയ ട്രാവലേറിൽ ഇരുന്ന് ബീച്ചിലൂടെ ഓടാം എന്ന് മമ്മി പറഞ്ഞെങ്കിലും ഞങ്ങൾ വീൽ ചെയറുമായി ബീച്ചിൽ ഇറങ്ങി. മനോഹര മായ ഇടം. കാറും മറ്റു വണ്ടികളും തലങ്ങും വിലങ്ങും വേഗത്തിൽ ഓടുന്നു. കിലോമീറ്ററുകളോളം നീളമുള്ള ഈ കടപ്പുറം ഞങ്ങളും ഓടി തുടങ്ങി. മഞ്ജുവും റെച്ചുവും ആവേശേഷമായി കൂടെ നടന്നു... അടിച്ചു വരുന്ന തിര... കാൽ ആ വെള്ളത്തിൽ ഒന്ന് തൊടണമെന്ന മോഹം. തീരത്തോട് അടുക്കുമ്പോളും വേലിയേറ്റ തിരകളാൽ ഉറച്ച തീരം കൂടുതൽ അടുത്തേക് പോകുവാൻ ആത്മ ധൈര്യം തന്നു.
പക്ഷെ ഞാൻ കുറച്ച് നീങ്ങി നടന്നു.
അങ്ങനെ കുറെ ദൂരം പോയി... സുമി പതുക്കെ തീരത്തേയ്ക്ക് ചേർന്നും. ഞാൻ ആവേശം പകർന്നു.
അവൾ തീരം ചേർന്ന് വീൽ ചെയറിൽ ഓടി തുടങ്ങി... നിർത്താതെ തിരകയറി വരുന്ന തീരത്തെ തിരകൾ തെറുപ്പിച് മുൻപേ പോകുന്ന കാറുകൾക്കു പിന്നാലെ...
പതുക്കെ സുമിയുടെ വീൽ ചെയറിന്റെ ചക്രങ്ങൾ താണുതുടങ്ങി ഞങ്ങൾ (മഞ്ജു and ഞാൻ ) ആദ്യം കരുതി കടലിന്റെ ഭംഗി ആസ്വദിക്കാനും തിരയെ തൊടണമെന്ന ആഗ്രഹം, കിട്ടിയ അവസരം ഉപയോഗിക്കുക ആയിരിക്കും എന്ന്. ശക്തിയോടെ അടിച്ചുയരുന്ന തിരയിൽ വീണ്ടും താണുത്തുടങ്ങിയപ്പോൾ മഞ്ജു ഓടി ചെന്നു. നിസഹായരായി റെച്ചുവും മഞ്ജുവും സുമിക്കരികിൽ... പിറകെ വന്ന കാർ യാത്രക്കാരനെ കൈ കാട്ടി വിളിച്ചു. ഒരു സഹായം ചോദിച് ഒരുപാട് പേർ ഓടി വന്ന് വീൽ ചെയറോടെ എടുത്ത് കയറ്റി.
പിന്നെ വണ്ടി എത്ര ശ്രമിച്ചിട്ടും ഓൺ ആകുന്നില്ല. സഹായിച്ചവർ സർവീസ് സെന്റർ കാരെ കൊണ്ടുവരാം എന്നൊക്കെ... നല്ല സ്നേഹമുള്ള, നന്മയുള്ള കുറച്ച് മുഖങ്ങൾ. വിചിത്രമായ ഈ സംഭവത്തിന്റെ ഭാഗമാകേണ്ടി വന്ന അവരുമായി കുറച്ച് നേരം സംസാരിച്ചു. അതിൽ ഒരാൾ ജെ ഡി റ്റി യിലെ ഓൾഡ് സ്റ്റുഡന്റ് ആണ്. കൂട്ടത്തിലെ ഒരാൾ ഞങ്ങൾക്ക് മീനച്ചിൽ ആറിന്റെ സംസാരം ആണെന്ന് കണ്ടെത്തി. പിന്നെ കുടിയേറ്റ ചരിത്രവും മറ്റും സംസാരിച്ച് നിൽക്കുന്നതിന്റെ ഇടയിൽ വണ്ടി ഓൺ ആയി.
ശ്വാസം നേരെ വന്നു.
നന്ദി പറഞ്ഞു ഞങ്ങൾ തിരികെ നടന്നു.
അതാ പപ്പ ഞങ്ങളെ തിരഞ്ഞു വരുന്നു. ഇത്ര നേരമായിട്ടും കാണാതിരുന്നതിൽ ദേഷ്യപ്പെട്ടാണ് വരുന്നത്. ഞാൻ മിണ്ടാതെ വേഗം വേഗം മുന്നോട്ട് നീങ്ങി.
അങ്ങനെ ഞങ്ങൾ അവിടുന്നു തിരിച്ചു വണ്ടിയിൽ കയറിയതും വീണ്ടും സുമിയുടെ വീൽചെയർ ഓഫായി എത്രശ്രേമിച്ചിട്ടും വണ്ടി ഓണയതേയില്ല . കബീർക്ക (JDT Plumber) ആണ് ഞങ്ങള്ക് ആശ്രയവും ആശ്വാസവും . കബീർക്കയുടെ ഏറെ നേരത്തെ ശ്രമത്തിനു ശേഷം വണ്ടി വീണ്ടും ഓടി തുടങ്ങി ... വണ്ടിയൊന്നെ പണിമുടക്കിയാൽ എന്താ കടലിൽ ഇറങ്ങിയാലോ എന്ന് പറഞ് ഊറി ചിരിച്ചു .. നാലാം ക്ലാസ് കാരന്റെ കൗതുകത്തോടെ അക്കു മമ്മിക്കരികിൽ ഓടിയെത്തി പറഞ്ഞു " മേരി ടീച്ചർ , നിങ്ങളുടെ കൈയിലാണ് തെറ്റുമുഴുവൻ ഓല്ക്ക് വെള്ളത്തിൽ ഓടുന്ന വണ്ടി വാങ്ങി കൊടുക്കണ്ടർന്നോ ഓർക്കും ഉണ്ടാവില്ലേ വെള്ളത്തിൽ ഇറങ്ങാൻ ഒരാഗ്രഹം "